കോവിഡ് അതിവ്യാപനത്തെ തുടർന്ന് മാറ്റിവച്ച സമരപരിപാടികൾ പുനരാരംഭിക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു. മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെ സിൽവർ ലൈൻ കടന്നു പോകുന്ന ജില്ലകളിൽ നൂറ് ജനകീയ സദസുകൾ സംഘടിപ്പിക്കും.
രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയാണ് ക്രമസമാധന തകർച്ചയ്ക്ക് കാരണം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് മാർച്ച് നാലിന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. യു.ഡി.എഫ് എം.പിമാർ എം.എൽ.എമാർ ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കോവിഡിൻ്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപറേഷനിൽ 1500 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ