സൗജന്യ കലാപരിശീലനം കേരള സർക്കാർ സംസ്കാരിക വകുപ്പ് ആവിഷ്കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയിലേക്ക് പ്രായഭേദമന്യേ പഠിതാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു. മോഹിനിയാട്ടം, കോൽക്കളി, ചിത്രകല എന്നീ വിഷയങ്ങളിൽ ലേക്കുള്ള അപേക്ഷകളാണ് ക്ഷണിക്കുന്നത്. പൂർണ്ണമായും സൗജന്യമായാണ് കലാ പരിശീലനം. താല്പര്യമുള്ളവർ വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ മാർച്ച് 2 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോഡിനേറ്റർ വി പി മൻസിയ അറിയിച്ചു.
.................................................................
ക്ലാസുകൾ നടക്കുന്ന പഞ്ചായത്തുകൾ.
1. വേങ്ങര
2. കണ്ണമംഗലം
3. തെന്നല
4. AR നഗർ
5. എടരിക്കോട്
6. ഊരകം
7. പറപ്പൂർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ