വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി രണ്ട് ഘട്ടങ്ങളിലായി സൗജന്യ ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്ന ക്യാമ്പ് സംഘടിപ്പിച്ചു .ക്യാമ്പിൽ ഒട്ടനവധി വെക്തികൾക്ക് ഇ -ശ്രം രജിസ്റ്റർ ചെയ്തു നൽകുവാൻ സാധിച്ചു. (എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ് എന്ന കേന്ദ്ര ഗവൺമെന്റിന്റെ ഈ പദ്ധതിയിലൂടെ ഭാവിയിൽ ഒട്ടനവധി ആനുകൂല്യങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ട്, രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം നിലവിൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്,) ആധാർ കാർഡ്, ആരോഗ്യം ഇൻഷുറൻസ്, വാക്സിൻ തുടങ്ങിയവ വന്ന സമയങ്ങളിൽ ഇതുപോലെ പലരും മടിച്ച് നിന്നെങ്കിലും പിന്നീട് ആവശ്യമായിവന്നു. കഴിഞ്ഞ മാസം 31 വരെ ആയിരുന്നു രജിസ്ട്രേഷൻ സമയം നൽകിയത് പക്ഷെ നിലവിൽ രജിസ്റ്റർ ചെയ്യാൻ സൈറ്റിൽ സാധിക്കുന്നുണ്ട്. ആവശ്യംമുള്ളവർക്ക് ഇനി അക്ഷയിൽ പോയി ചെയ്യാവുന്നതാണ് *കൊണ്ടു പോകേണ്ട രേഖ* 1- ആധാർ കാർഡ് 2- ബാങ്ക് പാസ് ബുക്ക് 3- നോമിനിയുടെ ഡേറ്റ് ഓഫ് ബർത്തുള്ള രേഖ *നിലവിൽ അടക്കാപുര നടന്ന ക്യാമ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി