കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ഇപ്പോൾ വലിയതോതില്‍ പ്രചരിക്കുന്നു. മറ്റന്നാൾ 8 തിയതിമുതൽ കേരളത്തിൽ കർശന നിയന്ത്രങ്ങൾ ഉണ്ടാകുമെന്നു,ആവശ്യവസ്തുക്കളും, മറ്റും മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്നും വിഡിയോയിൽ പറയുന്നു എന്നാൽ ഇത് കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ആണെന്നും നിലവിലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വീഡിയോ ആണത് എന്നും മറുനാടൻ ടി വി വെക്തമാക്കി. വീഡിയോയിൽ മറ്റന്നാൾ 8 തിയതിമുതൽ എന്ന് മാത്രം വെക്തമായി പറയുന്നത് കൊണ്ട് പലരും ആ വീഡിയോ ഷെയർ ചെയ്തു കൊണ്ടിരിക്കുക ഇതിനെ തുടർന്ന് മറുനാടൻ ടി വി യിലേക്ക് നിരവധി കോളുകളാണ് വന്ന് കൊണ്ടിരിക്കുന്നത് #lockdown #fakenews മറുനാടൻ ടി വി യുടെ വിശദീകരണം കാണാം
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി