വലിച്ചെറിഞ്ഞാല്‍ മണ്ണില്‍ അലിഞ്ഞുചേരും വെള്ളത്തിലിട്ടാല്‍ മീന്‍തീറ്റ അങ്ങനെ പ്ലാസ്സിക്കിന്നും ബദൽ കണ്ടത്തി | plastic
ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാല്‍ മണ്ണില്‍ അലിഞ്ഞുചേരും, വെള്ളത്തിലിട്ടാല്‍ മീന്‍തീറ്റ:'അഗ്രോവേസ്റ്റ്'എന്ന അത്ഭുതം പ്ലാസ്റ്റിക്കിനെ ചെറുക്കൻ അഗ്രേവേസ്റ്റ് ഉപയോഗിച്ചുണ്ടാക്കിയ പാത്രങ്ങളും കപ്പുകളും വരുന്നു പ്ലാസ്റ്റിക്ക് എന്ന വില്ലന്‍ ബദൽ സംവിധാനമൊരുക്കിയിരിക്കുകയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻ.ഐ.ഐ.എസ്.റ്റി) ഗവേഷകർ. കാരപ്ലാസ്റ്റിക്ക് സാധാരണ വസ്തുക്കളെ പോലെ ദ്രവിച്ചു തീരില്ല. ഇത് മണ്ണിന്റെ ഫലഭൂയിഷ്ടിയെ ബാധിക്കുന്നതിനോടൊപ്പം നീർചാലുകളിലും മറ്റും കെട്ടി കിടന്ന് സ്വാഭാവിക നീരൊഴുക്ക് തടയുന്നു. ഇതിനാലാണ് സർക്കാരുകളും മറ്റും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കുന്നത്. എന്നാൽ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു അഭിവാജ്യ ഘടകമായി പ്ലാസ്റ്റിക്ക് മാറിയിരിക്കുകയാണ്. ചെയ്യാൻ കഴിയാവുന്ന ഒരേ ഒരു കാര്യം ഇതിന് ബദൽ കണ്ടെത്തുക എന്നതാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് എൻ.ഐ.ഐ.എസ്.റ്റിയിലെ ഗവേഷകർ പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്തിയത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ധാരാ