ഗ്രാമീണ പ്രേദേശത്തു നടക്കുന്ന സാദാരണക്കാരുടെ ജീവിതം ഉൾക്കൊണ്ടാണ് വെബ്സീരിസിന്റെ കഥകൾ ചെയ്തിരിക്കുന്നത്.ഒരുപാട് ഷോർട്ടഫിലിമിലും ആൽബങ്ങളിലും പരസ്യങ്ങളിലും അഭിനയ മികവ് തെളിയിച്ച വലിയോറ സ്വദേശി നിസമാണ് 110 കോമുവും ഹാജിയാരും" എന്ന കോമഡി വെബ്സീരിസിൽ പ്രധാന കതാപാത്രത്തെയും സംവിധാനവും ചെയ്തിരിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ എപ്പിസോഡ് എന്ന നിലക്കാണ് പുതിയ എപ്പിസോഡുകൾ റിലീസ് ചെയുക, ചെറിയ സൗഗര്യങ്ങൾ ഉപയോഗിച്ചാണ് ഈ യുവാവ് ഓരോ വീഡിയോകളും ചെയ്യുന്നത് ,അതല്ലം ജനങ്ങൾ ഏറ്റടുക്കുന്നതിൽ വളരെ സന്തോഷവാനാണെന്ന് വെബ്സീരിസ് കഥാകൃത്തും സംവിധായകനുമായ നിസാം വേങ്ങര പറഞ്ഞു. ഫൈസൽ വേങ്ങര എന്ന മറ്റൊരു കലാകാരനും നാട്ടിലെ ഒരുപാട് സുഹൃത്തുക്കളും ചേർന്നാണ് വെബ്സീരിയസിൽ അഭിനയിച്ചിട്ടിട്ടുള്ളത്. ക്യാമറ അലി വലിയോറയും മിഥുൻ ലാൽ വലിയോറ , സകീർപാലാണി,ശിഹാബ്, ഹാഷിം,ഉമ്മർ വലിയോറ ,ആഷിക് ,ആസിഫ് എന്നിവരാണ് മറ്റു കലാകാരൻമാരും വെബ് സീരിസിൽ അഭിനയിച്ചിടുണ്ട് . അടുത്ത സീരിസുകൾ വീഡിയോ വേങ്ങര മീഡിയ ജി കെ എന്ന യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി