വയനാട്ടിൽ വീണ്ടും കടുവയിറങ്ങി
ആടിനെ ആക്രമിച്ചു. മേഖലയിൽ
നിരോധനാജ്ഞ തുടരുന്നു
വയനാട്: കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. പടമല സ്വദേശി സുനിയുടെ ആടിനെ ആക്രമിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതോടെ കടുവ കൊന്ന
വളർത്തുമൃഗങ്ങളുടെ എണ്ണം 15 ആയി. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിൽ അഞ്ച് ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. മേഖലയിൽ കൂടുതൽ വനപാലകരെ വിന്യസിക്കാനാണ് തീരുമാനം.
വനം വകുപ്പും പൊലിസും സജീവമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞദിവസമാണ് കുറക്കൻമൂല പുതുച്ചിറയിൽ ജോൺസന്റ ആടിനെയും തേങ്കുഴി ജിൻസന്റെ പശുവിനെയും കടുവ ആക്രമിച്ചത്. ഇതോടെ പയ്യമ്പള്ളി കുറുക്കൻമൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി.
ഇതിനിടെ കടുവാ വിഷയത്തിൽ ജനങ്ങളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആശ്യപ്പെട്ടത്തിന് പിന്നാലെ സബ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചേർന്നിരുന്നു.