പേമാരി പെയ്തൊഴിഞ്ഞു, പ്രളയം കെട്ടടങ്ങി. നവകേരളത്തെ സ്വപ്നംകാണുന്ന മലയാളിയുടെ മുന്നിൽ മറ്റൊരു ദുരന്തം അവതരിക്കാൻ പോകുകയാണോ. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ കേരളത്തിൽ നാവ് നനയ്ക്കാൻ വെള്ളം കിട്ടാത്ത ഗതികേട് വരുമോ എന്നതാണ് ആശങ്ക.
ഏതായാലും ചൂട് കൂടുന്നു. വെള്ളം കുറയുന്നു. ഇത് ഒരു സൂചനയാണ്. വ്യക്തമായ സൂചന. വരൾച്ച വാതിൽക്കൽവന്ന് മുട്ടുന്നു എന്നതിന്റെ സൂചന. വിദഗ്ധർ വിരൽ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കു തന്നെ.
തുലാവർഷം കനത്ത് പെയ്തൊഴിഞ്ഞപോയേക്കും പുഴകളിൽ വെള്ളം വറ്റാൻ തുടങ്ങി, കേരളത്തിൽ ഒരു വരൾച്ചയിലേക്ക് നിങ്ങുകയാണോ . ഇനി എന്ത് എന്നതാണ് ഇപ്പോൾ പ്രസക്തം. ഒരു കാര്യം നാം ചെയ്തേ പറ്റൂ. മുൻകൂട്ടിക്കാണാനും മുൻകരുതലെടുക്കാനും നമുക്ക് കഴിയണം. പുഴക്ക് കുറുകെ നിർമിച്ച ചെക്ക് ഡാമുകളുടെ ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കണം, ഒഴുയികിഎത്തിയ വെള്ളം എല്ലാം ഒഴുകി ഒഴുകിപോയി കടലിൽ എത്തിയതിന്നു ശേഷം വെള്ളം തടഞ്ഞുനിർത്തേണ്ട മാർഗങ്ങൾ ആരാഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ തന്നെ ഉചിതമായ തീരുമാനങ്ങൾ എടുക്കണം,
പുഴയിൽ വെള്ളം കുറയുന്നത് പുഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കുടിവെളള പദ്ധതികളുടെ പ്രവർത്തനവും അവതാളത്തിലാകും. പ്രളയകാലത്ത് ഒഴുകിയെത്തിയ കല്ലും മണലും വൻതോതിൽ പുഴയിൽ അടിഞ്ഞുകൂടിയിട്ടുണ്ടാവും ഇതോടെ പുഴയിലെ ഒട്ടുമിക്ക കയങ്ങളും നികന്നിരിക്കാൻ സാധ്യത കൂടുതലാണ് ഇതുമൂലം വെള്ളം പുഴയിൽ കെട്ടി നിൽക്കാതെ ഒഴുകിപ്പോകുകയാണ് ചെയ്യുന്നത്
വരാൻ പോകുന്ന വേനൽ കാലത്തെ പ്രതിരോധിക്കുവാൻ ഇപ്പോൾതന്നെ മുന്നിട്ടിറങ്ങുക
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ