ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

തെരുവ് നായയുടെ ആക്രമണം നിരവതിപേർ ആശുപത്രിയിൽ

അബ്ദുറഹ്മാൻ നഗർ ബസാർ, കക്കാടംപുറം, കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിലായി ആറു പേരെ  ഒരു തെരുവ് നായ ഇന്ന് (16/02/2019) കടിച്ച് പരിക്കേൽപ്പിച്ചിരിക്കുന്നു. നായയുടെ കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ നായ മറ്റേതെങ്കിലും നായകളെയോ മൃഗങ്ങളെയോ കടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന തെരുവ് നായശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ പഞ്ചായത്ത് അധികൃതർ കാര്യമായി എന്തെങ്കിലും അതീവ കരുതലോടെയും ജാഗ്രതയോടെയും ഉടനെ ചെയ്തില്ലെങ്കിൽ വൻവിപത്തായിരിക്കും ഇവിടെത്തെ ജനങ്ങൾ അനുഭവിക്കേണ്ടി വരിക.

ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് വേങ്ങര

ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച്  ഇന്ന് വൈകുന്നേരം 6.30 ന് വേങ്ങര ബസ് സ്റ്റാന്റിൽ മെഴുക് തിരിതെളിച്ചു ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തരും,വേങ്ങര പോലീസും,ട്രോമോ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും,ERF പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു

പി പിടിഎം വൈ എച് സ്ക്കൂളിൽ നടന്ന സ്ക്കൂൾ ലീഗൽ ലിറ്ററസി ക്ലബ്ബ് പതിനഞ്ചാം വാർഷികം ഹൈക്കോടി ജഡ്ജി ജസ്റ്റീസ് പി.ഉബൈദ് ഉദ്ഘാടനം ചെയ്തു

ചേറൂർ: പി പിടിഎം വൈ എച് സ്ക്കൂളിൽ നടന്ന സ്ക്കൂൾ   ലീഗൽ ലിറ്ററസി ക്ലബ്ബ് പതിനഞ്ചാം വാർഷികം ഹൈക്കോടി ജഡ്ജി ജസ്റ്റീസ് പി.ഉബൈദ് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, ആവയിൽ സുലൈമാൻ കെ.വീരാൻ കുട്ടി പൂക്കുത്ത് മുജീബ് സി. കൃട്ടാലി കെ.യു.ബാബു ഷാജി പുതേരി  കെ.അബ്ദുൽ മജീദ്എന്നിവർ പ്രസംഗിച്ചു.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനം പന്തലിന് കാൽനാട്ടൽ കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ നിർവഹിച്ചു

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനം പന്തലിന് കാൽനാട്ടൽ കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ നിർവഹിക്കുന്നു മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് UA ലത്തീഫ് ജില്ലാ ഭാരവാഹികളായ ഉമ്മർ അറക്കൽ എം എ കാദർ ഗഫൂർ കെഎം സലീം കുരുവമ്പലം മലപ്പുറം മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി വി മുസ്തഫ വേങ്ങര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എംഎം കുട്ടി മൗലവി ജനറൽസെക്രട്ടറി ടി കെ മൊയ്തീൻകുട്ടി മാസ്റ്റർ ഊരകം പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി എം കെ അബ്ദുൽ മജീദ് കണ്ണമംഗലം മുസ്ലിംലീഗ് ജന സെക്രട്ടറി റസാഖ് കൊമ്പത്ത് ഇൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിലെ ജലനിധി ഓഫീസിന്റെ ഉത്ഘാടനം KNA കാദർ നിർവഹിച്ചു

വേങ്ങര :ജലനിധി ഓഫീസ് ഉൽഘാടനം ചെയ്തു  വേങ്ങര: വേങ്ങര പഞ്ചായത്ത് ജലനിധി ക്കമ്മിറ്റി (SLEC) ഓഫീസ് മണ്ഡലം MLA. KNA ഖാദർ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് VK കുഞ്ഞാലൻകുട്ടി അദ്യക്ഷത വഹിച്ചു SLEC പ്രസിഡന്റ് NT. ശെരീഫ്.ജനറൽ സിക്രട്ടറി പറങ്ങോടത്ത് കുഞ്ഞാമു NT അബുനാസർ.കെ പി ഫസൽ. ഹസീന ഫസൽ.എ കെ സലീം SE ആഷ്ലി.സഹീർ. ഷാലിമോൻ.എസ് ഒ എന്നിവർ പങ്കെടുത്തു

ജീവന്‍രക്ഷാ യാത്രക്ക് സ്വീകരണം നല്‍കി.

തിരുരങ്ങാടി :ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച്  ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ ഭാഗമായി 14 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളിൽ 1685 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തുന്ന കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവില്‍പോലിസ് ഓഫീസർ എ.ഷാജഹാന്റെ ജീവന്‍രക്ഷാ യാത്രക്ക് കക്കാട് ജംഗ്ഷനിൽ ട്രോമാകെയർ സ്റ്റേഷൻ യൂനിറ്റ് അംഗങ്ങളായ കെ ടി അഷറഫ് ,ഷിൻജിത്ത് കുഴിപ്പുറം ,പി രവികുമാർ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു സ്വീകരിച്ചു. ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സാഹസിക യാത്ര സംഘടിപ്പിച്ചത്.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം വേങ്ങര പഞ്ചായത്ത് രജിസ്ട്രേഷൻ ലിസ്റ്റ് കൈമാറി

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം വേങ്ങര പഞ്ചായത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ലിസ്റ്റ് കൺവീനർ  P K C അബ്ദുറഹ്മാൻ ന് പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി എൻ ടി ശരീഫ് കൈമാറുന്നു..

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

തിരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരീക്ഷക്കും തന്നെ

തിരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരീക്ഷക്കും തന്നെയാണ്. അതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്ക...

ദയവായി ചപ്പ് ചവറുകൾ തീയിടരുത്. കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു..... പുല്ലുകൾ കരിഞ്ഞുണങ്ങുന്നു....

ദയവായി ചപ്പ് ചവറുകൾ തീയിടരുത്. കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു..... പുല്ലുകൾ കരിഞ്ഞുണങ്ങുന്നു.... **************************** പരിസരം വൃത്തിയാക്കു...

വേങ്ങര MLA റോഡ് ഉത്ഘാടനങ്ങൾ നിർവഹിച്ചു

വേങ്ങര :Adv:KNA ഖാദർ സാഹിബ് 2018 /2019 വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച.   നെട്ടി ചാടി. പടിഞ്ഞാറേക്കര റോഡിൻറെ ഉദ്ഘാടനം  ഇന്ന് രാവിലെ 11 രാവിലെ 8 30 ന് KNA ഖാദർ സാഹിബ് MLA നിർവഹിച്ചു വേങ്ങര എംഎൽഎ Adv:KNA ഖാദർ സാഹിബ് 2018 /2019 വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച.   കല്ലൻ കുത്ത്. നെല്ലങ്ങര റോഡിൻറെ ഉദ്ഘാടനം  രാവിലെ  9 ന് KNA ഖാദർ സാഹിബ് MLA നിർവഹിച്ചു 

കെ പി സിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹാ യാത്രയിൽ മൊമൊന്റൊ നൽകി ആദരിച്ചു

യുഎൻ ഹെഡ് കോർട്ടേഴ്സിൽ പ്രബന്ധമവതരിപ്പിച്ച് വേങ്ങരയുടെ അഭിമാനമായി മാറിയ ഡോ: അബ്ബാസ് പനക്കലിനെ കെ പി സിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹാ യാത്രയിൽ മൊമൊന്റൊ നൽകി ആദരിച്ചു 

കിളിനക്കോട് അഞ്ചാം വാർഡ് കമ്മറ്റിയും, KMCC യും കൂടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽധാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കിളിനക്കോട് അഞ്ചാം വാർഡ് കമ്മറ്റിയും, KMCC യും കൂടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽധാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഉപഹാര സമർപ്പണം കിളിനക്കോട് വൈറ്റ് ഗാർഡ് അംഗം സൈദലവി UN, പ്രശസ്ത ഗാനരചയിതാവ് മൻസൂർ കിളിനക്കോട്, KMCC നേതാക്കളായ EM മുഹമ്മദ്, ഇല്ലിയാസ് PC, മുഹമ്മദ് മണ്ടോട്ടിൽ എന്നിവർക്ക് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു. ഏറ്റവും കൂടുതൽ വോട്ട് ചേർത്തിയതിനുളള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം ഒന്നാം സ്ഥാനം കിളിനക്കോട് അഞ്ചാം വാർഡ് കമ്മിറ്റിയും, രണ്ടാം സ്ഥാനം പതിനാലാം വാർഡും, മൂന്നാം സ്ഥാനം പത്താം വാർഡും കുഞ്ഞാലിക്കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. ചേറൂർ അടിവാരത്ത് നിന്നും തുടങ്ങിയ വൈറ്റ് ഗാർഡ്, കരിമരുന്ന്, ബാന്റ് അകമ്പടിയോടെ അതി ഗംഭീരമായ പ്രകടനത്തിന് UM ശംസുദ്ദീൻ, പൂക്കുത്ത് അഹമ്മദ് കുട്ടി, UM ശിഹാബ്, UV ഫയാസ്, ഷഫീഖ് C, സൈദലവി P, സൈദു UK, AK ബീരാൻ, സാദിഖ് UK, ലത്തീഫ് M, മുസ്ലീഖാൻ, ശംസീർ P എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ Uk മുഹമ്മദ് കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. PK കുഞ്ഞാലികുട്ടി MP, സിദ്ദീഖലി രാങ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...