ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് വൈകുന്നേരം 6.30 ന് വേങ്ങര ബസ് സ്റ്റാന്റിൽ മെഴുക് തിരിതെളിച്ചു ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തരും,വേങ്ങര പോലീസും,ട്രോമോ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും,ERF പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്