ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ്

സാഹോദര്യ പദയാത്ര നാളെ വേങ്ങരയിൽ സ്വീകരണം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കക്കി ഡാംനാളെ തുറക്കും ; ജില്ലയില്‍ മുന്‍കരുതല്‍ സംവിധാനം ഊര്‍ജ്ജിതം....

കക്കി ഡാം തുറക്കല്‍;  ജില്ലയില്‍ മുന്‍കരുതല്‍ സംവിധാനം ഊര്‍ജ്ജിതം.... പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ ( 08-08-2022 ) തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ അവിടെനിന്നും ആലപ്പുഴ ജില്ലയില്‍ വെള്ളം ഒഴുകി എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കി....  ഡാം തുറന്നാല്‍ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, തിരുവന്‍വണ്ടൂർ, പാണ്ടനാട്, ബുധനൂർ, മാന്നാർ,  തലവടി, എടത്വ, ചെന്നിത്തല- തൃപ്പെരുന്തുറ, പള്ളിപ്പാട്, ഹരിപ്പാട് മുൻസിപ്പാലിറ്റി, കരുവാറ്റ, ചെറുതന, തകഴി, അമ്പലപ്പുഴ സൗത്ത്, വീയപുരം  തുടങ്ങിയ മേഖലകളിലേക്ക് വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. കക്കി അണക്കെട്ട് തുറക്കുകയാണെങ്കിൽ 12 മണിക്കൂറിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, 15 മണിക്കൂറിൽ മുഴക്കുള, ഇരവിപേരൂർ (15.00 hrs) , കുറ്റൂർ (19.00 hrs), തിരുവണ്ടൂർ (23.00 hrs), പാണ്ടനാട് (21.00 hrs), ബുധനൂർ (23.00 hrs) മാന്നാർ (33.00 hrs), കടപ്ര (31.00 hrs) നെടുംമ്പുറം (34.00 hrs), തലവടി (40.00 hrs), നിരണം(33.00 hrs), എടത്വ (43.00 h...

വേങ്ങരയിൽ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു.

വേങ്ങരയിൽ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. വേങ്ങര: വേങ്ങര,ഊരകം, പറപ്പൂർ,കണ്ണമംഗലം, എ.ആർ.നഗർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുത്തി വേങ്ങര ആസ്ഥാനമായി പുതിയ വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന്‌ വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനേഴാം  വാർഡ് മെമ്പർ യൂസഫലി വലിയോറ നൽകിയ കത്ത് യോഗം അംഗീകരിച്ചു. ഇതുസംബന്ധിച്ച് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്ക് ഭരണസമിതി തീരുമാനം നൽകുനൽകുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ്‌ ടി. കെ. കുഞ്ഞിമുഹമ്മദ്,സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാൻ മാരായ, എ. കെ. സലീം, സി. പി ഹസീന ബാനു, ആരിഫ മടപ്പള്ളി, മെമ്പര്മാരായ, കുറുക്കൻ മുഹമ്മദ്‌, യൂസുഫലി വലിയോറ, മജീദ് മടപ്പള്ളി, സി. പി. കാദർ, ടി. മൊയ്‌ദീൻകോയ, ചോലക്കൻറഫീഖ്, കെ. വി. ഉമ്മർകോയ, ടി. ടി. കരീം,നുസ്രത് അമ്പാടാൻ, റുബീന അബ്ബാസ്, എൻ. ടി. മൈമൂന, എ. കെ നഫീസ, ആസ്യ മുഹമ്മദ്‌,സെക്രട്ടറി ജാസ്മിൻ അഹ...

കുട്ടികൾക്കായി വീണ്ടും ആലപ്പുഴ ജില്ലാ കോളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌

പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ...  ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ...!!😘 രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്കൂളിൽ പോകുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം, അച്ഛാ...അമ്മേ ... ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും.  എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും സ്നേഹാശംസകൾ. ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം 😍

KSRTC യുടെ നൂതനപദ്ധതിയായ ട്രാവൽകാർഡിൻ്റെ വിതരണം ആരംഭിച്ചു

കെ എസ് ആർ ടി സി ട്രാവൽകാർഡ്.. KSRTC യുടെ നൂതന പദ്ധതിയായ ട്രാവൽകാർഡിൻ്റെ വിതരണം ആരംഭിച്ചിരിക്കുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം RFID സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന തികച്ചും സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പ്രീപെയ്ഡ് കാർഡുകളാണ് കെ എസ് ആർ ടി സി അവതരിപ്പിച്ചിട്ടുള്ളത്. പ്രത്യേകതകൾ:👉 ▶️ഡിജിറ്റൽ പണമിടപാടിനായി കെ എസ് ആർ സി ആരംഭിക്കുന്ന നൂതന സംവിധാനം. ▶️100 രൂപ യുടെ കാർഡ് വാങ്ങുമ്പോൾ പ്രാരംഭ ഓഫറായി 150 രൂപയുടെ മൂല്യം ലഭിക്കുന്നു. ▶️ട്രാവൽകാർഡ്  ബസിൽ നിന്നോ, ബസ് സ്റ്റേഷനുകളിൽ നിന്നോ മറ്റു റീചാർജ് പോയിന്റുകളിൽ നിന്നോ വാങ്ങാവുന്നതാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് തന്നെ റീചാർജും ചെയ്യാവുന്നതാണ്. ▶️പരമാവധി 2000 രൂപക്ക് വരെ ട്രാവൽ കാർഡ് റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ▶️ഷോപ്പിംഗ്, കെ എസ് ആർ ടി സി യുടെ ഫീഡർ സർവീസുകൾ തുടങ്ങിയവയിൽ സമീപഭാവിയിൽ തന്നെ ഈ കാർഡുകൾ  ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. ▶️ട്രാവൽകാർഡുകൾ ബന്ധുക്കൾക്കോ, സുഹ്യത്തുക്കൾക്കോ കൈമാറുവാൻ സാധിക്കും എന്നതാണ് പ്രത്യേകത. ▶️കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം കാർഡുടമയ്ക്കായിരിക്കും. ▶️ETM ഉപയോഗിച്ച് ആർ എഫ...

ഇടുക്കി ഡാം തുറന്നു; ദൃശ്യങ്ങൾ IdukkiDam opening video 2022

യൂട്യൂബിലെ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സൂം ചെയ്യാന്‍ പറ്റുന്ന ഫീച്ചര്‍ വരുന്നു

യൂട്യൂബിലെ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സൂം ചെയ്യാന്‍ പറ്റുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുകയാണ് യൂട്യൂബ്. പിഞ്ച് ടു സൂം എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് യൂട്യൂബ് വിഡിയോയിലെ ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാനാകും. ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലാണ് പരീക്ഷണാര്‍ത്ഥം ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. സെപ്തംബര്‍ ഒന്നു വരെ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. ഒന്നിനു ശേഷം ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കുക. വരും ആഴ്ചകളില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ കൂടുതല്‍ യൂട്യൂബ് വിഡിയോകളിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

*പ്രഭാത വാർത്തകൾ*      2022 | ഓഗസ്റ്റ് 7 | ഞായർ | 1197 |  കർക്കടകം 22 |  അനിഴം 1444 മുഹറം 8                         ➖➖ ◼️ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ നേടിയത് 182 വോട്ടാണ്. 346 വോട്ടിന്റെ ഭൂരിപക്ഷം. എംപിമാരും എംഎല്‍എമാരും അടക്കം 788 പേരടങ്ങുന്ന വോട്ടര്‍പട്ടികയില്‍ 725 പേരാണു വോട്ടു ചെയ്തത്. 15 വോട്ട് അസാധുവായി. ◼️സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനരഹിത അവധി കാലാവധി 20 വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമാക്കി ചുരക്കി. ഇതുസബന്ധിച്ച ഉത്തരവ് 2020 ല്‍ പുറത്തിറക്കിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ◼️ഇന്നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നിതി ആയോഗ് യോഗം ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കും. ബിജെപിയുമായി ഭിന്നത പ്രകടമാക്കിക്കൊണ്ടാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ ബഹിഷ്‌കരണം. യോ...

ആറാം ക്ലാസ് മുതൽ കടയിൽ ജോലിക്ക് പോയി, ഐ.എ.എസ് കോച്ചിങ്ങിന് കൂട്ടുകാരന് കൂട്ടുപോയി, മൂന്നുവട്ടം തോറ്റു; ആലപ്പുഴ കലക്ടറെ അറിയാം

.. കൃഷ്ണതേജയുടെ വാക്കുകൾ ഇങ്ങനെ: എല്ലാവർക്കും നമസ്കാരം. ഒരു കാര്യം ആദ്യം പറയാനുണ്ട്. ഞാൻ മലയാളിയല്ല. ആന്ധ്രക്കാരനാണ്. എന്നാലും പരമാവധി മലയാളത്തിൽ പറയാൻ ആഗ്രഹിക്കുന്നു. മലയാളം കുറച്ചുകുറച്ചു മാത്രമേ സംസാരിക്കാൻ അറിയൂ. വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതംകൊണ്ടുതന്നെ നന്നായി അറിയാം. എനിക്ക് ഓർമയുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അതുവരെ ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. ഞാൻ എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്റെ വീട്ടിൽ ഉണ്ടായി. അപ്പോൾ എല്ലാ ബന്ധുക്കളും എന്റെ വീട്ടിൽവന്നു. എന്നിട്ട് പറഞ്ഞു. ഇനി പഠിക്കാൻ പോകണ്ട. വിദ്യാഭ്യാസം നിർത്തണം. ഒരു കടയിൽ പോയി ജോലി നോക്കണം. അപ്പോൾ നിങ്ങൾക്ക് കുറച്ച് ശമ്പളം കിട്ടും. അത് കുടുംബത്തിന് സഹായമാകും. എല്ലാവരും അങ്ങനെ പറഞ്ഞു. പക്ഷേ, എന്റെ അച്ഛനും അമ്മക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണവുമില്ല. അപ്പോൾ എന്റെ അയൽവാസി എന്റെ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞു. 'കൃഷ്ണാ കുഴപ്പമില്ല. നീ പഠനം തുടരണം. അതിന് വേണ്ടി എത്ര പണം ചെലവായാലും ഞാൻ തരാം. പക്ഷേ, എന്റെ അമ്മക്ക് ഒര...

മർകസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനത്തിൽ നടക്കും

മർകസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനത്തിൽ നടക്കും. വിദ്യഭ്യാസം, ആരോഗ്യം, വ്യവസായം, കാർഷികം, താമസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികളാണ് മർകസ് നോളജ് സിറ്റിയിൽ സംവിധാനിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ്, ലോ കോളേജ്, ബിസിനസ് സ്കൂൾ, റിസർച്ച് സെന്റർ, ലൈബ്രറി, ഫോകലോർ സ്റ്റഡി സെന്റർ, മീഡിയ ആൻഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ സ്കൂൾ, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ എഡ്യൂക്കേഷൻ സെന്റർ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ, സ്പെഷ്യൽ നീഡ് സ്കൂൾ, ടെക്നോളജി ഡെവലപ്മെന്റ് സെന്റർ, ഹോസ്പിറ്റൽ, ബിസിനസ് സെന്റർ, വെൽനസ് സെന്റർ, ലൈഫ് സ്കിൽ സെന്റർ, അപാർട്ട്മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്. 125 ഏക്കറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ആണ്. വിവിധ ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കാന്തപുരം എ.പി അബൂബ...

അല്പം വേങ്ങര ചരിത്രം അറിയാം

   A- അനേകം ബീഡിത്തൊഴിലാളികളുള്ള നാടായിരുന്നു വേങ്ങര.ചന്ദ്രികാബീഡി, വൈദ്യാർഗ്ലോറിബീഡി, ഫക്കീർ ഫോട്ടോ ബീഡി തുടങ്ങിയ ബ്രാൻഡഡ് ബീഡികളും ബീഡി തെറുപ്പുക്കാരന്റെ പേരിലറിയപ്പെടുന്ന അനൗദ്യോഗിക ബ്രാന്റ് ബീഡികളും ധാരാളമുണ്ടായിരുന്നു.ആരോഗ്യത്തെ ക്രമേണ ക്രമേണ കാർന്നു തിന്നുന്ന ജോലിയാണ് ബീഡിതെറുപ്പ്.                                   🔷                                                  🔷      ♦                                                  ♦  *B-*       ബസ്സുള്ള സ്ഥലങ്ങളിൽ നിന്നുപോലും അധികപേരും കാൽനടയായിട്ടാണ് വേങ്ങര ചന്തയിലേക്ക് വന്നിരുന്നത്.ഒരു കുട്ടയും ഒരു കുട്ടിയും ഒരു കുപ്പിയും(എണ്ണക്ക്) കോഴി, കോഴ...

അപേക്ഷ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു നൽകി

വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ജൈവ മാലിന്യങ്ങളിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്നതിനാവശ്യമായ പ്ലാന്റ് അപേക്ഷ നൽകിയ 12 കുടുംബങ്ങൾക്ക് സ്ഥാപിച്ചു നൽകി, പദ്ധതിയുടെ15 വാർഡ്  ഉദ്ഘാടനം കുഴിക്കാട്ടിൽ ബഷീർ  എന്നവരുടെ വീട്ടിൽ വച്ച് വാർഡ് മെമ്പർ എ കെ  നഫീസ നിർവഹിച്ചു.

കുഴൽപ്പണവുമായി വേങ്ങര സ്വദേശിയടക്കും രണ്ട് പേർ അറസ്റ്റിൽ

കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം വേങ്ങര ഊരകം ചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ കാരിയർമാരാണെന്നു പൊലീസ് പറഞ്ഞു.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തോടെ കട്ടപ്പന – പുളിയന്മല പാതയിലെ ഹിൽടോപ് വളവിലാണു കാർ തടഞ്ഞു പണം പിടികൂടിയത്. കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമ്മിച്ച അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 2000, 500 രൂപയുടെ നോട്ടുകളാണു പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശിക്കു കൊടുക്കാൻ ചെന്നൈയിൽനിന്നു കൊണ്ടുവന്നതാണു പണമെന്നു കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ എസ്‌ഐ സജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ ടോണി ജോൺ, പി.ജെ.സിനോജ്, സിപിഒമാരായ വി.കെ.അനീഷ്, പി.എസ്.സുബിൻ, അനീഷ് വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണു പണം കണ്ടെത്തിയ...

അഡ്മിന് കൂടുതല്‍ അധികാരം; ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുറത്തിറങ്ങാന്‍ പോകുന്ന അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. അധിക്ഷേപ മെസ്സേജുകള്‍ തടയാന്‍ വേണ്ടിയാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ അയക്കുന്ന മെസ്സേജ് ‘ഡിലീറ്റ് ഫോര്‍ എവരിയോണ്‍’ഓപ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങല്‍ മെസ്സേജ് ഡിലീറ്റ് ചെയ്‌തെന്ന് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കും അറിയാന്‍ പറ്റും. ഐടി നിയമപ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 22 ലക്ഷം അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് ജൂണില്‍ ഡിലീറ്റ് ചെയ്തിരുന്നു. മെയില്‍ 19 ലക്ഷം അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു.

മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ  മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത് 1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏക മുസ്ലിംപെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മയെന്ന് പറഞ്ഞാല്‍ വിശ്വാസിക്കാന്‍ പ്രയാസം തോന്നും. റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെധരിച്ചാണ് സ്‌കൂളില്‍ പോവുക. ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. വലിയ മന:പ്രയാസമാണ് അന്നനുഭവിച്ചത്. കണ്ണീരൊഴുക്കിയിട്ടുണ്ട്. ഇനി പഠിക്കാന്‍ വയ്യെന്ന് ഉപ്പയോട് പറയുകപോലും ച...

ജെയിംസ് വെബ് ടെലസ്‌ക്കോപ്പിൽനിന്നുള്ള ഏറ്റവും പുതിയ ചിത്രത്തിന്റെ പിന്നിലെ രഹസ്യം അറിയാം

🚀ജെയിംസ് വെബ് ടെലസ്‌ക്കോപ്പിൽനിന്നുള്ള ഏറ്റവും പുതിയ ചിത്രം !🎯 . 🎯' കാർട്ട് വീൽ ഗാലക്‌സി ' 📍ഏകദേശം 50 കോടി വർഷങ്ങൾക്ക് മുമ്പ് രണ്ട് ഗാലക്‌സികൾ കൂടി ചേരുന്ന ചിത്രമാണ് ഇത്. അന്ന് അവിടുന്ന് പുറപ്പെട്ട പ്രകാശം ഇപ്പോഴാണ് നമ്മുടെ അടുത്ത് എത്തുന്നത് !😲 പ്രകാശത്തിന്റെ വേഗത സെക്കന്റിൽ 3 ലക്ഷം കിലോമീറ്ററാണെന്നു ഓർക്കണം !😲 . 📍1941 ഈ ഗാലക്‌സി നമുക്ക് കണ്ടെത്തുവാൻ കഴിഞ്ഞു എങ്കിലും ഇപ്പോഴാണ് ഇത്ര മിഴിവുറ്റ ചിത്രം ലഭിക്കുന്നത്. നമ്മുടെ ഗാലക്സിയായ മിൽക്കിവേയുടെ ഒന്നര മടങ്ങു വലിപ്പമുണ്ട് ഇതിനു.👍 . 📍ഈ ഗാലക്സിയിൽ രണ്ട് വളയങ്ങൾ ഉൾപ്പെടുന്നു - പ്രകാശം കൂടിയ ആന്തരിക വളയവും, ചടുലമായ പുറംഭാഗവും. ഈ രണ്ട് വളയങ്ങളും കൂട്ടിയിടിയുടെ സ്ഥാനത്ത് നിന്ന് വളരെ അകലേക്ക് വളരുന്നു. ഒരു കുളത്തിലേക്ക് കല്ലെറിയുമ്പോൾ ഉണ്ടാകുന്ന അലകൾ പോലെയാണ് ഘടന. അതിനാൽ ഈ ഗാലക്സിയെ "റിംഗ് ഗാലക്സി" എന്ന് വിളിക്കുന്നു.👍 . 📍കാമ്പിലെ ഏറ്റവും തിളക്കമുള്ള പ്രദേശങ്ങളിൽ വലിയ പുതു നക്ഷത്രകൂട്ടങ്ങൾ കാണപ്പെടുന്നു. അതിൽ വലിയ അളവിൽ ചൂടുള്ള പൊടിയും ഉൾപ്പെടുന്നു. മറുവശത്ത്, നക്ഷത്ര രൂപീകരണവും സൂപ്പർനോവയും.👍 📍ഇത് ഏക...

'വീടിന്റെ മേൽക്കൂരയിൽ മണിക്കൂറുകളോളം, പ്രളയത്തിലും നായയെ കൈവിടാതെ പെൺകുട്ടി' വൈറൽ വീഡിയോ flood 2022 viral video

മലപ്പുറം ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റെന്നും പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്

മലപ്പുറം ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റെന്നും പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. നാളെ (05-08-2022) വെള്ളി കനത്ത മഴയെതുടർന്ന്  നിലബൂർ, ഏറനാട്  താലൂക്കുകളിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിചിട്ടില്ല ശരിയായ പോസ്റ്റ്‌ 🔵 *അറിയിപ്പ്* *നിലമ്പൂർ, ഏറനാട് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി*  *കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻ വാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 5) ജില്ല കലക്ടർ വി.ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.* *ജില്ല ഇൻഫർമേഷൻ ഓഫീസ്, മലപ്പുറം*

എന്റെ ചെരുപ്പ് ഒഴുകിപ്പോയെന്ന് കുട്ടി... വാ വാങ്ങിത്തരാമെന്ന് VD സതീശൻ... ഒട്ടിപ്പുള്ള ചെരുപ്പ് മതിയെന്ന് കുട്ടി..

. എളന്തിക്കര സ്‌കൂളിൽ ക്യാമ്പിൽ കഴിയുന്ന ആളുകളെ സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി  സതീശൻ. ആളുകളോടെല്ലാം കാര്യങ്ങൾ തിരക്കി വേണ്ട സൗകര്യങ്ങൾ ഒരുക്കുമ്പോൾ അമ്മയുടെ ഒക്കത്തിരുന്ന് അദ്ദേഹത്തിനടുത്തേക്ക് ഒരു കൊച്ചു മിടുക്കൻ സങ്കടവുമായി കടന്ന് വന്നു. അടുത്തെത്തിയ കുട്ടിയോട് അദ്ദേഹം പേര് ചോദിച്ചു  ജയപ്രസാദ് എന്ന് അവന്റെ മറുപടി. സങ്കടപ്പെട്ടതിന്റെ കാര്യം തിരക്കി. ജയപ്രസാദിന്റെ ചെരുപ്പ് വെള്ളത്തിൽ ഒഴുകിപ്പോയി. നീ കരയണ്ട നമുക്ക് പരിഹാരം ഉണ്ടാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി. ഒരു ചെരുപ്പ് വാങ്ങിക്കൊടുക്കാൻ കൂടെയുള്ളവരോട് പറഞ്ഞപ്പോൾ അവന് ഒട്ടിപ്പൊള്ള ചെരുപ്പ് വേണമെന്നായി. ആ കൊച്ചു മിടുക്കന്റെ സങ്കടം കണ്ടപ്പോ ആ മനുഷ്യൻ അവനേം കൂടെ കൂട്ടി അടുത്തുള്ള ചെരുപ്പ് കട തിരക്കിയിറങ്ങി. തിരക്കുകൾ മാറ്റി വച്ച് ജയപ്രസാദിനോട് കൂട്ട് കൂടി കുറെ സമയം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ചിലവഴിച്ചു. അവനോട് വർത്തമാനം പറഞ്ഞ് വിശേഷം തിരക്കി മഴയത്ത് ഒരു ചായയും കുടിച്ച് നല്ലൊരു ചെറുപ്പും വാങ്ങി ജയപ്രസാദിനെ  തിരിച്ച്  കൊണ്ട് വിട്ടു.

കേരളത്തിന് തമിഴ്‌നാടിന്റെ ആദ്യ മുന്നറിയിപ്പ്; മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയായി

കനത്ത മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേരളം തമിഴ്‌നാടിന് ആദ്യ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് രാത്രി 7 മണിയോടെ 136 അടി പിന്നിട്ടു. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഡാമിന്റെ ഷട്ടർ തുറന്നേക്കാനും സാധ്യതയുണ്ട്. ശരാശരി 6592 ഘന അടി ജലമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകി എത്തുന്നത്. അതേസമയം 2000 ഘന അടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാമും പൂർണമായും നിറഞ്ഞിരിക്കുകയാണ്. ഈ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. റൂൾ കർവിലെത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിയോടു കൂടി തുറന്നേക്കും. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Read Also: മുല്ലപ്പെരിയാര്‍; ഓരോ മണിക...

നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ വി.ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു

🔵 *അറിയിപ്പ്* കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ വി.ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.* *ജില്ല ഇൻഫർമേഷൻ ഓഫീസ്, മലപ്പുറം*

കേരളത്തിലെ വിവിധ ജില്ലകളിൽ വീണ്ടും റെഡ് അലെർട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 04/08/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 04/08/2022: കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് 05/08/2022: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന...

BJP-LDF സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരുടെ പിഴ സംഖ്യ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കും

BJP-LDF സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരുടെ പിഴ സംഖ്യ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. CAA- NRC കേസുകൾ ഏറ്റെടുത്തതിന്റെ തുടർച്ചയായിട്ടാണ് മെഗാ അദാലത്തിലേക്ക് പോസ്റ്റ് ചെയ്ത ജനകീയ സമരങ്ങളുടെ പിഴ സംഖ്യയും സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്നത്. 13-8-22 ന് നടക്കുന്ന ലോക് അദാലത്തിൻ്റെ ഭാഗമായി പിഴയടച്ച് കേസിൻ്റെ തുടർ നടപടികൾ അവസാനിപ്പിക്കാൻ സമൻസ് ലഭിച്ച എല്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരും സംസ്ഥാന കമ്മിറ്റിയെ ബന്ധപ്പെടണം. Case Details, Cc No, ഏതു സ്റ്റേഷൻ പരിധിയിലാണ് കേസുള്ളത്, ഏത് കോടതി, പ്രതി ചേർക്കപ്പെട്ടവരുടെ പേരുകൾ എന്നിവ അതാത് യൂത്ത് ലീഗ് കമ്മിറ്റികളുടെ കത്തുൾപ്പെടെ ആഗസ്റ്റ് 8-ന് മുമ്പായി സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിക്കണം. ഷക്കീർ (ഓഫീസ് സെക്രട്ടറി) 9946353030  അനസ് (ഓഫീസ് സ്റ്റാഫ്) 9562763904 E-mail: mylkeralalegalaid@gmail.com

ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയത്ത് കടലിലേക്കുള്ള നീരൊഴുക്കിന് തടസ്സം ഉണ്ടായി പുഴയിലെ വെള്ളത്തെ തടയും

ആഗസ്ത് 8 വരെയുള്ള വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും (INCOIS- based on Cochin station)        HIGH : 04-08-2022 04:44  0.71 m        LOW : 04-08-2022 09:40  0.43 m       HIGH : 04-08-2022 15:52  0.85 m        LOW : 04-08-2022 22:51  0.22 m       HIGH : 05-08-2022 05:44  0.72 m        LOW : 05-08-2022 10:21  0.51 m       HIGH : 05-08-2022 16:12  0.83 m        LOW : 05-08-2022 23:33  0.16 m       HIGH : 06-08-2022 06:48  0.73 m        LOW : 06-08-2022 11:14  0.59 m       HIGH : 06-08-2022 16:39  0.80 m        LOW : 07-08-2022 00:23  0.11 m       HIGH : 07-08-2022 08:06  0.74 m        LOW : 07-08-2022 12:37  0.66 m       HIGH : 07-08-2022 17:16...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...