വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ