ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുഴൽപ്പണവുമായി വേങ്ങര സ്വദേശിയടക്കും രണ്ട് പേർ അറസ്റ്റിൽ


കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം വേങ്ങര ഊരകം ചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ കാരിയർമാരാണെന്നു പൊലീസ് പറഞ്ഞു.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.

ഇന്നലെ രാവിലെ പത്തോടെ കട്ടപ്പന – പുളിയന്മല പാതയിലെ ഹിൽടോപ് വളവിലാണു കാർ തടഞ്ഞു പണം പിടികൂടിയത്. കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമ്മിച്ച അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 2000, 500 രൂപയുടെ നോട്ടുകളാണു പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശിക്കു കൊടുക്കാൻ ചെന്നൈയിൽനിന്നു കൊണ്ടുവന്നതാണു പണമെന്നു കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ എസ്‌ഐ സജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ ടോണി ജോൺ, പി.ജെ.സിനോജ്, സിപിഒമാരായ വി.കെ.അനീഷ്, പി.എസ്.സുബിൻ, അനീഷ് വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണു പണം കണ്ടെത്തിയത്. പണം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു

-

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍


Ads

Latest

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

മീനിന്റെ ശരീരത്തിൽമുഴുവനും മറ്റു മീനുകളുടെ ഫോട്ടോകൾ ഇന്ന് ലഭിച്ച അപ്പൂർവ മത്സ്യത്തെ കാണാം

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

വേങ്ങര വലിയോറ ചിനക്കലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് റോഡ് ബ്ലോക്ക് ആയി,സമീപ വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു

വേങ്ങരയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

ഊരകം കുന്നത്ത് അടച്ചിട്ട വീട്ടിൽ മോഷണംകുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രാജേഷ് വേങ്ങര പോലീസിന്റെ പിടിയില്‍