ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

അല്പം വേങ്ങര ചരിത്രം അറിയാം

   A- അനേകം ബീഡിത്തൊഴിലാളികളുള്ള നാടായിരുന്നു വേങ്ങര.ചന്ദ്രികാബീഡി, വൈദ്യാർഗ്ലോറിബീഡി, ഫക്കീർ ഫോട്ടോ ബീഡി തുടങ്ങിയ ബ്രാൻഡഡ് ബീഡികളും ബീഡി തെറുപ്പുക്കാരന്റെ പേരിലറിയപ്പെടുന്ന അനൗദ്യോഗിക ബ്രാന്റ് ബീഡികളും ധാരാളമുണ്ടായിരുന്നു.ആരോഗ്യത്തെ ക്രമേണ ക്രമേണ കാർന്നു തിന്നുന്ന ജോലിയാണ് ബീഡിതെറുപ്പ്.                                  
🔷                                                  🔷
    


♦                                                  ♦
 *B-*       ബസ്സുള്ള സ്ഥലങ്ങളിൽ നിന്നുപോലും അധികപേരും കാൽനടയായിട്ടാണ് വേങ്ങര ചന്തയിലേക്ക് വന്നിരുന്നത്.ഒരു കുട്ടയും ഒരു കുട്ടിയും ഒരു കുപ്പിയും(എണ്ണക്ക്) കോഴി, കോഴിമുട്ട,വെറ്റില,കശുവണ്ടി, കുരുമുളക് മുതലായ കാർഷിക വിഭവങ്ങളുമടക്കമാണ് അധിക പേരുടേയും "ചന്തക്ക് പോക്ക്".                                             
🔷                                                  🔷                                                        


♦                                                  ♦
 *C-*       ചെറുതും വലുതുമായ പല തരം കൃഷികളും നാട്ടിലുണ്ടായിരുന്നു.എള്ള്, നിലക്കടല(കപ്പലണ്ടി)രാഗി(മുത്താറി),മഞ്ഞൾ, വെറ്റില മുതലായവ ഇന്നുള്ള തെങ്ങ്,കവുങ്ങ്,നെല്ല്,പൂള മുതലായവക്ക് പുറമേ കൃഷിചെയ്തിരുന്നു.വീട്ടുവളപ്പിൽ ഏതാനും വാഴകൾ ഉള്ളതല്ലാതെ ഇന്നത്തെപോലെ വ്യാപകമായ രൂപത്തിൽ വാഴകൃഷി അന്നുണ്ടായിരുന്നില്ല.കുരുമുളകും കശുവണ്ടിയും മിക്ക വീട്ടുവളപ്പിലും ഉണ്ടാകുമായിരുന്നു.                                                                      
🔷                                                  🔷


♦                                                  ♦    
 *D-*      ദിനപത്രം പ്രത്യേക വലുപ്പത്തിൽ വെട്ടിയെടുത്ത് മൈദ കൊണ്ടുണ്ടാക്കിയ പശ തേച്ചൊട്ടിച്ച് ഉണ്ടാക്കുന്ന കവറുകളായിരുന്നു പലചരക്ക് സാധനങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. എണ്ണ പോലുള്ളവക്ക് കുപ്പിയും.ഇറച്ചി,മീൻ, മുതലായവക്ക് തേക്കിന്റെ ഇലകളും. 1990 കളിലാണ് പ്ലാസ്റ്റിക് കീശകൾ മുഴുവൻ മേഖലകളും കയ്യടക്കിയത്.                            
🔷                                                  🔷              

♦                                                  ♦    
 *E-*      എസ്റ്റ്രേലാ, ജീപ്പ്, തോഷിബാ ആനന്ദ് മുതലായ ബാറ്ററികളും ബൾബുകളും ടോർച്ചുകളുമായിരുന്നു അടക്കി വാണിരുന്നത്.ബഹുരാഷ്ട്ര കുത്തകയായ യൂണിയൻ കാർബൈഡിന്റെ "എവറെഡി" അത്രത്തോളം രംഗത്തില്ല.ഗൾഫിൽ നിന്നും ഏകദേശം ആറിഞ്ച് നീളമുള്ള കരന്റ് ചാർജ്ജ് ചെയ്യാവുന്ന മഞ്ഞ ടോർച്ചും പിന്നീട് ഒരടി നീളമുള്ള ഒടിക്കാവുന്ന ചുവന്ന ടോർച്ചും രംഗം കയ്യടക്കി.                          
🔷                                                  🔷                                                         

                 
    
♦                                                  ♦
 *F-*      "ഫൈ നോട്ടു വൺ" (501 സോപ്പ്) മാത്രം സോപ്പ് വിപണി കയ്യടിക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.250 ഗ്രാം വരുന്ന ഒരു സോപ്പ് 1.85 ന് വിറ്റു കൊണ്ടിരിക്കേ വെളിച്ചെണ്ണക്ക് പെട്ടൊന്ന് വില കൂടിയതിന്റെ പേരിൽ ഒരു രൂപാ വർദ്ധിപ്പിച്ച് 2.85 ആക്കി.അതോടു കൂടി 501 ന്റെ കഥ കഴിഞ്ഞു.105,51,601 മുതലായ പേരുകളിൽ ധാരാളം അപരരും ഉണ്ടായിരുന്നു.         
🔷                                                  🔷
                  


♦                                                  ♦    
 *G-*                         
        ഗൾഫിൽ നിന്നും ഒരാൾ നാട്ടിലെത്തിയാൽ അയാളുടെ വീട്ടുകാർക്ക് മാത്രമല്ല കൂട്ടുകാർക്കും നാട്ടുകാർക്കും എല്ലാം സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.നിറ കൈകളുമായി വരുന്ന പല ഗൾഫുകാരും കൂട്ടുകാരേയും നാട്ടുകാരേയും അകമഴിഞ്ഞ് സഹായിച്ചിരുന്നു.പലർക്കും അത് വലിയ അനുഗ്രഹവുമായിരുന്നു.                                          🔷                                                  🔷
               


♦                                                  ♦
 *H-*     ഹോട്ടലുകൾ രാത്രി 12 മണി വരേ തുറന്നു പ്രവർത്തിക്കുമായിരുന്നു.പുർച്ചെ മൂന്നു മണിക്ക് തുറക്കുകയും ചെയ്യും.അന്ന് രാത്രി കാലങ്ങളിലൊക്കെ അങ്ങാടികൾ സജീവമായിരുന്നു.നാട്ടിലെ ജനസേവന കേന്ദ്രങ്ങൾ കൂടിയാണ് അന്ന് ഹോട്ടലുകൾ.തൊട്ടടുത്ത ധാരാളം കടകളിലെ ചാവികൾ ഹോട്ടലിൽ ഏൽപ്പിക്കും.ബസ്സു മാർഗ്ഗം ചില്ലറ വല്ലതും വന്നാൽ ഏതെങ്കിലും ഹോട്ടലിൽ ഇറക്കിവെക്കും.ആരോടെങ്കിലും എന്തെങ്കിലും വിഷയം പറയാൻ ഹോട്ടൽ കൗണ്ടറിനെയാണ് തേടൽ. ഇങ്ങനെ അനവധി.           
🔷                                                  🔷
                 


♦                                                  ♦
 *I-*        ഇന്നത്തെപോലെ സെക്കന്റുകൾ കൊണ്ട് അടക്കാൻ കഴിയുന്ന ഷട്ടറുകളും ഷോപ്പുകളുമുണ്ടായിരുന്നില്ല. ഏകദേശം ഒരാൾ നീളവും ഒരടി വീതിയുമുള്ള മരപ്പലക ഓരോന്നോരോന്നായി പത്തുപതിനഞ്ചെണ്ണം പ്രത്യേക ചാലുകളിലൂടെ കയറ്റിവെച്ച് ഓടാമ്പൽ കയറ്റി പൂട്ടുന്ന സിസ്റ്റമായിരുന്നു.തണുപ്പുകാലത്ത് ഈർപ്പം തട്ടി മരപ്പലക വികസിക്കുമ്പോൾ കട അടക്കുക എന്നത് അല്പം മൽപ്പിടുത്തം നടത്തി ചെയ്യേണ്ടുന്ന ഒന്നാണ്.             
🔷                                                  🔷
                        


♦                                                  ♦
 *J-*     ജോലിക്കാരടക്കമുള്ള പലരും സന്ധ്യാസമയത്ത് വീട്ടിലേക്കു മടങ്ങുമ്പോൾ മിക്ക ദിവസങ്ങളിലും ഒരു പാള(,കവുങ്ങിൽ പാള മടക്കി ഈർക്കിൽ കൊണ്ട് തുന്നിയത്)മത്തി ഉണ്ടായിരിക്കും.(5 കിലോയിൽ കുറയാത്ത) മിക്ക വീട്ടിലേയും മുഖ്യ പോഷകാഹാരം മത്തിയായിരിക്കും.ചൊറി രോഗം പിടിക്കും എന്ന് പറഞ്ഞ് അയലയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തിയിരുന്നു.                   
🔷                                                  🔷
                 


♦                                                  ♦
 *K-*      കടലെണ്ണ (നിലക്കടലഎണ്ണ)യായിരുന്നു (വെളിച്ചെണ്ണയേക്കാൾ ഈടും വില കുറവും കാരണം)ഹോട്ടലുകളടക്കം മിക്ക പേരും പാചകത്തിനുപയോഗിച്ചിരുന്നത്. 1980 കളിൽ ഇന്തോനേഷ്യയിൽ നിന്നും പാമോയിൽ (പാമോലിൻ) ഇറക്കുമതി ചെയ്തതോടു കൂടിയാണ് പാചകത്തിന് വിവിധ തരം ഓയിലുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.പിന്നീട് കോട്ടൺ സീഡ്(പരുത്തി കുരു),സോയാബീൻ, സൺഫ്ലവർ മുതലായ എണ്ണകൾ രംഗപ്രവേശനം ചെയ്തു.തൃപ്തികരമല്ലാത്ത മണമുള്ളതിനാൽ കോട്ടൺ സീഡ് വിപണിയിൽ പിടിച്ചു നിന്നില്ല.                         
🔷                                                  🔷
                  


♦                                                  ♦
 *L-*       ലോറി,ബസ്സ് മാർഗ്ഗമായിരുന്നു കോയമ്പത്തൂർ, പാലക്കാട്,കോഴിക്കോട് മുതലായ സ്ഥലങ്ങളിൽ നിന്നും ചരക്കുകൾ വന്നിരുന്നത്. ഇന്നത്തെ പോലെ ഡോർ ഡെലിവറിയോ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും നേരിട്ടോ ചരക്കുകൾ വന്നിരുന്നില്ല.                          
🔷                                                  🔷
                            

♦                                                  ♦
 *M-*      മഷി നിറച്ച് എഴുതുന്ന പേനകളായിരുന്നു അന്നുണ്ടായിരുന്നത്.ബ്രില്ല്,ന്യൂരിറ്റ് തുടങ്ങിയ ബ്രാൻഡഡ് മഷികളും ഹീറോ,സ്പീഡ് തുടങ്ങിയ പേനകളും വിപണി കയ്യടക്കിയിരുന്നു.                                
🔷                                                  🔷
                  


♦                                                  ♦
 *N-*      നേവിബ്ലൂ,സിസ്സേർഡ്,പാഷിംഗ്ഷോ തുടങ്ങിയ സിഗരറ്റുകൾ രംഗത്ത് നിറഞ്ഞു നിന്നിരുന്നു.പനാമ,ലൗബേഡ് എന്നിവ പിന്നീട് രംഗപ്രവേശനം ചെയ്തു.ത്രീഫൈവ്(555) സിഗരറ്റ് ഗൾഫുകാരന്റെ ഗർവ്വിന്റെ അടയാളമായിരുന്നു.                             
🔷                                                  🔷
                 



♦                                                  ♦
 *O-*      ഊരകം മലയിൽ നിന്നും പുല്ല് ഓരോരുത്തർക്കും താങ്ങാനാവുന്നത്ര വലിയ കെട്ടുകളാക്കി കിളിനക്കോട്,കാപ്പിൽ,കണ്ണംചാൽ കുണ്ട് വഴി വേങ്ങരയിലേക്ക് ചുമന്നു കൊണ്ടു വന്നിരുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.കന്നുടമകൾ ഓരോ കെട്ടിനും വിലപേശി വാങ്ങി വീടുകളിൽ കൊണ്ടുപോയി കന്നുകൾക്ക് കൊടുക്കും.                      
🔷                                                  🔷
                  


♦                                                  ♦
 *P-*      പഞ്ചസാരക്ക് ( വൻവില കാരണം) പകരം ശർക്കര ആയിരുന്നു പലരും ഉപയോഗിച്ചിരുന്നത്.ഒരു പലചരക്ക് കടയിൽ മൂന്നുതരം ശർക്കര ഉണ്ടാകും.മഞ്ഞ,ചുവപ്പ്,കറുപ്പ്.മഞ്ഞ പഞ്ചസാരയാണെന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ അല്പം സാമ്പത്തികശേഷിയുള്ളവരും ചുവപ്പ് സാധാരണക്കാരും (ചായക്ക് പെട്ടൊന്ന് നിറം കിട്ടാൻ) ഉപയോഗിക്കും."ഐമാൺട്രി" എന്ന പേരിലറിയപ്പെടുന്ന കറുത്ത ശർക്കര ചാരായം വാറ്റാനും ഉപയോഗിച്ചിരുന്നു.ആണി വെല്ലവും കുന്താണി (കരുപ്പെട്ടി,പനംചക്കര)യുമെല്ലാം പ്രത്യേക പലഹാരങ്ങൾക്ക് മാത്രവും. റേഷൻ കടകൾ വഴി പഞ്ചസാര വിതരണം ചെയ്യുന്നുണ്ടെങ്കിലും മിക്കവരും വാങ്ങി മറിച്ചു വിൽക്കലാണ് പതിവ്.ഈ പഞ്ചസാരയാണ് ഹോട്ടലുകൾക്ക് കൊടുത്തിരുന്നത്.                           
🔷                                                  🔷
                     


♦                                                  ♦
 *Q-*     "ഖുസ്റ്റ്യൻ" വന്നാൽ ഉടനടി "ആൻസർ" കൊടുക്കണം, കോൺഗ്രസ് പ്രവർത്തകർ കൂടുതൽ ഉള്ളതുകൊണ്ടാണ് ആ നാടിന് ഗാന്ധിക്കുന്ന് എന്നും അവിടേക്കുള്ള റോഡിന് ഗാന്ധി റോഡ് എന്നും പേരുവന്നതെന്ന്.ധാരാളം ക്ഷീരകർഷകരുള്ള നാട്.രാവിലെ രണ്ടും നാലും പാൽക്യാനുകളുമായി വേങ്ങര ടൗണിലേക്ക് നടന്നുപോയിരുന്ന ധാരാളം പേരുണ്ടായിരുന്നു.ഇന്നും ചിലരെങ്കിലും പഴയ സ്മരണ നിലനിർത്തുന്നുണ്ട്.
🔷                                                  🔷                                                                      

    

♦                                                  ♦
 *R-*     റോഡ് സൗകര്യമില്ലാത്ത ഭൂമിയിലേക്ക് റോഡ് എത്തിച്ചതിന്റെ പ്രതിഫലമായി പത്തു സെന്റ് സ്ഥലം വ്യാപാരി-വ്യവസായി ഏകോപന സമിതി(വേങ്ങര യൂണിറ്റ്)ക്ക് കിട്ടിയതിലാണ് ഇന്നത്തെ വ്യാപാര ഭവൻ സ്ഥിതി ചെയ്യുന്നത്. ബിൽഡിംഗിന് വന്ന ചിലവും പത്തു സെന്റ് സ്ഥലത്തിന്റെ വിലയുടെ മൂല്യത്തിന്റേയും എത്രയോ അധികത്തിന് വ്യാപാരഭവന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഏതാനും റൂമുകൾ തന്നെ വിൽപ്പന നടത്തി.                                    
🔷                                                  🔷
                  


♦                                                  ♦
 *S-*      സോപ്പിനു പകരം കുറുന്തോട്ടിയും ബാത്ത് റൂമിനു പകരം കുളങ്ങളും തോടുകളും ടോയ്‌ലറ്റിന് പകരം ഒഴിഞ്ഞ മറയുള്ള സ്ഥലങ്ങളും ഹോസ്പ്പിറ്റലിനു പകരം വൈദ്യന്മാരും (ആയുർവേദം) റോഡ് റൈസിനു പകരം കാളപൂട്ടും ആയിരുന്നു.
🔷                                                  🔷                                                    

                  

♦                                                  ♦
  *T-*      തിങ്കളാഴ്ച്ച നടന്നിരുന്ന വേങ്ങര ചന്തയിൽ ചട്ടികളിക്കാരുടെ വിളയാട്ടമായിരുന്നു.റേഷനരി ഉൾപ്പെടെയുള്ള അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ ചെറിയ കുട്ടികളുടെ കൈയിൽ കൊടുത്തയക്കുന്ന കാശ് ചട്ടി കളിക്കാർ പിടുങ്ങുന്നതിന്റെ പേരിൽ പല സമയങ്ങളിലും അടിപിടി നടക്കാറുണ്ട്.വേങ്ങര നഴ്സിംഗ് ഹോം നടന്നിരുന്ന ഭാഗത്താണ് ചന്തയുടെ ഔദ്യോഗിക സ്ഥാനമെങ്കിലും ഇന്നത്തെ പിക്കപ്പ് സ്റ്റാന്റ് മുതൽ ചന്തയുടെ ആരവം തുടങ്ങും.       
🔷                                                  🔷                                                    

                       

♦                                                  ♦
 *U-*     ഉണക്ക പൂളയും ചുക്കും (ഇഞ്ചി തൊലികളഞ്ഞ് ഉണക്കിയത്) ദിവസവും ലോഡുകണക്കിന് ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു.ഊരകം മലയിൽ നിന്നും പൂള ചുവടുകളായി എത്തിച്ചിരുന്ന സ്ഥലമായതിനാലാണ് ആ സ്ഥലത്തിന് പൂളാപ്പീസ് എന്ന പേരു വന്നത്.
🔷                                                  🔷                                                      
                   


♦                                                  ♦
 *V-*     വേങ്ങര ടൗണിലുണ്ടായിരുന്ന പോലീസ്സ്റ്റേഷൻ ഏറെക്കാലം കച്ചേരിപ്പടിയിലെ വലിയ ബിൽഡിംഗിൽ പ്രവർത്തിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും കുറേക്കാലം അവിടെയായിരുന്നു.വേങ്ങര ഭാഗത്തെ ഏറ്റവും വലിയ ബിൽഡിംഗ് അതായിരുന്നു.
🔷                                                  🔷                                                       

                   


♦                                                  ♦
 *W-*    വൈകുന്നേരം ജോലി കഴിഞ്ഞ് കുളിച്ച് പിറ്റേന്നത്തേക്കുള്ള  ഒന്നോ രണ്ടോ ലിറ്റർ അരിയും(അരി അളക്കുന്ന കാലഘട്ടം ഒരു ലിറ്റർ അരി ഏകദേശം 750 ഗ്രാം) അത്യാവശ്യം ചില്ലറ സാധനങ്ങളും വാങ്ങിയിട്ടായിരിക്കും അധിക തൊഴിലാളികളും വീട്ടിലേക്ക് പോയിരുന്നത്.വർഷകാലത്ത് തൊപ്പിക്കട ചൂടിയ പലരും വിറക്കുന്ന നിലയിലായിരിക്കും.        
🔷                                                  🔷



♦                                                  ♦ 
 *X-*     'X'rsise (എക്സർസൈസ്) നു വേണ്ടി പ്രത്യേക സമയം ആർക്കും കണ്ടെത്തേണ്ടി വന്നിരുന്നില്ല. വീടുകളിൽ വാഹനമുണ്ടായിരുന്നില്ല. മിക്ക സ്ഥലങ്ങളിലേക്കും നടന്നു പോകും.ഈ ലേഖകൻ 13 മിനിറ്റ് കൊണ്ടായിരുന്നു ഗാന്ധിക്കുന്നിലെ വീട്ടിൽനിന്നും വേങ്ങരയിലെ ഷോപ്പിലേക്ക് തോടും പാടവും കുന്നും താണ്ടി എത്തിയിരുന്നത്.
🔷                                                  🔷                                                       

       

♦                                                  ♦
 *Y-*    യുവത്വത്തിലേക്ക് കാലെടുത്തു വെക്കും മുമ്പ് തന്നെ പലരും നാലും അഞ്ചും വയസ്സിലധികമുള്ള 18 വയസ്സിന്റേയും 21 വയസ്സിന്റേ പാസ്പോർട്ട് ഗൾഫിലേക്ക് പോകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.പിന്നെ "N.O.C" കാത്തൊരു നിൽപ്പാണ്."N.O.C" പിന്നീട് "വീസ"യായും
പിന്നീട് "പേപ്പർ" ആയും കാലം മാറുന്നതോടൊപ്പം പെരിലും മാറ്റം വന്നു. 
🔷                                                  🔷                                                       

                  


♦                                                  ♦
 *Z-*     "Z" വരേയുള്ള മുഴുവൻ വേങ്ങര ടൗണുമായി ബന്ധപ്പെട്ട ആളുകളും "ടോയ്ലറ്റ്" ആവശ്യമായി വന്നാൽ ഉപയോഗിച്ചിരുന്നത് പുത്തൻ പള്ളി പരിസരത്തെ കാടുമൂടിയ പാറപ്പുറം മുതലായ സ്ഥലങ്ങളായിരുന്നു.ടൗണിന്റെ വടക്കുഭാഗം ഏതാനും ചിനകൾ (വെള്ളക്കെട്ട്)അടങ്ങിയ പാറപ്പുറവും തെക്ക് ഭാഗം ഇഞ്ചി,പൂള മുതലായ കൃഷി സ്ഥലങ്ങളുമായിരുന്നു.       
🔷                                                  🔷   
               
*എല്ലാ വേങ്ങരയിലുള്ളവർക്കും എത്തിക്കുക*     
                                                              🔷      ♦     🔷      ♦      🔷

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

അണലി എന്ന വിഷപ്പാമ്പ്

അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക. ചേനത്തണ്ടൻ, പയ്യാനമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.    Scientific classification Kingdom: Animalia Phylum:Chordata Subphylum:Vertebrata Class:Reptilia Order:Squamata Suborder:Serpentes Family:Viperidae Subfamily:Viperinae Genus:Daboia                     ദബോയ (Daboia) എന്ന ഇതിൻറെ വർഗ്ഗത്തിൽ ഈ ഒരു സ്പീഷീസ് മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ .ഈ പാമ്പിനെ ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ അങ്ങോളം കാണുന്നു.മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും , ചൈന ,തായ്‌വാൻ എന്നിവിടങ്ങളിലും ചേനത്തണ്ടനെ കാണാം.പാട്രിക് റസ്സൽ (1726–1805) എന്ന സ്കോട്ടിഷ് ഉരഗ ഗവേഷകന്റെ ബഹുമാനാർത്ഥമാണ് റസ്സൽസ് വൈപ്പർ എന്ന് നാമകരണം നടത്തിയത്.ഒളിച്ചിരിക്കുക എന്ന് അർത്ഥം വരുന്ന दबौया (ദബോയ)എന്ന ഹിന്ദി വാക്കി...

താഴെപറയുന്ന 10 സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ ഇനി അപേക്ഷ നൽകേണ്ടതില്ല.

റവന്യു വകുപ്പ് അറിയിപ്പ്  _07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന സന്ദേശം_     1. ജാതി സർട്ടിഫിക്കറ്റ് 2. റസിഡൻസ് സർട്ടിഫിക്കറ്റ് 3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 4. ലൈഫ് സർട്ടിഫിക്കറ്റ് 5. വൺ & ദ സെയിം സർട്ടിഫിക്കറ്റ് 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ് 7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ് 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ് 9. മൈനോറിറ്റി സർട്ടിഫിക്കറ്റ് 10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് *എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.* ആയതിന് തെളിവായി ഹാജരാക്കുന്ന *രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.* നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറ...

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു