2022-23 വർഷത്തെ ബി ഡി കെ തിരൂരങ്ങാടി താലൂക്ക് ജനറൽ ബോഡി വേങ്ങര വിപിസി മാളിലെ പൗരസമിതി ഓഫീസിൽ ചേർന്നു.* *താലൂക്ക് രക്ഷാധികാരി റഹീം പാലേരി സ്വാഗതം പറഞ്ഞ യോഗത്തിൽ താലൂക്ക് പ്രസിഡന്റ് അജ്മൽ വലിയോറ അധ്യക്ഷത വഹിച്ചു* *താലൂക്ക് സെക്രട്ടറി ജുനൈദ് പി കെ കമ്മിറ്റിയുടെ കഴിഞ്ഞ വർഷത്തിലെ റിപ്പോർട്ടും ട്രഷറർ സിബു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു* *ശേഷം 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുകയും,* *വരും വർഷത്തിലേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.* *അധ്യക്ഷന്റെയും ഭാരവാഹികളുടെയും അനുമതിയോടെ ഉപദേശക സമിതി അംഗം വിനീത് ദേവദാസ് നന്ദി പറഞ്ഞ് യോഗം പിരിച്ചുവിട്ടു* *പുതിയ താലൂക്ക് ഭാരവാഹികൾ* *പ്രസിഡന്റ് : അജ്മൽ വലിയോറ* *സെക്രട്ടറി : ജുനൈദ് പി കെ* *ട്രഷറർ : സിബു കെ പി* *വൈസ് പ്രസിഡന്റുമാർ :* *• ഫിറോസ് കെ* *• മുനീർ പുതുപ്പറമ്പ്* *ജോയിൻ സെക്രട്ടറിമാർ:* *• ഉനൈസ് അപ്പെങ്ങാടൻ* *• നിഷാദ് കൊന്നക്കൽ* *മീഡിയ വിങ് ഹെഡ്‌സ് :* *• മുഹമ്മദ് അഫ്സൽ* *• സനൂപ് തെയ്യാല* *ഉപദേശക സമിതി : • രഞ്ജിത്ത് വെള്ളിയാമ്പുറം* *• റഹീം പാലേരി* *• വിനീത് ദേവദാസ്* *...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...