വീട് വാസയോഗ്യമല്ലാത്തവർക്ക് അപ്പീലിൽ വീട് ലഭിക്കണമെങ്കിൽ LSGD AE യുടെ UNFIT സർട്ടിഫിക്കറ്റ് അപ്പീൽ പരിശോധന സമയത്ത് ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാക്കണം. അപേക്ഷകർ അതാത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് എത്രയും വേഗം കരസ്ഥമാക്കുക.
സ്ഥലം അധികം ഉള്ള കാരണത്താൽ വീടിന്റെ അപേക്ഷ നിരസിച്ചവർ വില്ലേജ് ഓഫീസിൽ നിന്നും 25 സെന്റിൽ താഴെയാണ് ഭൂമി കൈവശമുള്ളു എന്ന സർട്ടിഫിക്കറ്റ് വാങ്ങി ബ്ലോക്കിൽ എത്രയും വേഗം ഹാജരാക്കുക.
4 ചക്ര വാഹനം ഉണ്ടെന്ന കാരണത്താൽ അപേക്ഷ നിരസ്സിച്ചവർ സ്വന്തമായി വാഹനമില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാകുക.
ലൈഫ് ഭവന പദ്ധതിയിൽ ഒരു റേഷൻ കാർഡ് ഒരു കുടുംബം ആയി പരിഗണിക്കുന്നതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും ബാധകമാണ്.
പ്രത്യേക ശ്രദ്ധയ്ക്ക്:
----------------------------------
ബ്ലോക്കിലെ BDO യുടെ നേതൃത്വത്തിലുള്ള 4 അംഗ ഉദ്യോഗസ്ഥ സംഘമാണ് അപ്പീൽ പരിശോധിക്കുന്നത്. അവർ രേഖകൾ വച്ചാണ് പരിശോധിക്കുന്നത്. അർഹത തെളിയിക്കുന്ന ആവശ്യമായ രേഖകൾ അപ്പീലിനൊപ്പം സമർപ്പിക്കാത്തവർ എത്രയും വേഗം മുകളിൽ പറഞ്ഞിരിക്കുന്ന അർഹത രേഖകൾ ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാക്കിയില്ലായെങ്കിൽ നിങ്ങളുടെ അപ്പീൽ തള്ളപ്പെടും.
അപ്പീൽ കമ്മിറ്റി അടുത്ത ആഴ്ച അപ്പീൽ പരിശോധിച്ച് തീർപ്പുകൽപ്പിക്കുന്നതിനാൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നവരും ഈ വിഷയം ഗൗരവമായി പരിഗണിക്കുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ