വേങ്ങര:വേങ്ങര പൊലീസ് എസ്എച്ച് ഒ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ അനധികൃത മണല്‍ തോണികള്‍ പിടികൂടി നശിപ്പിച്ചു.
പറപ്പൂര് ഭാഗത്തു നിന്നും കടലുണ്ടി പുഴയില്‍ വേങ്ങര പൊലീസ് മൂന്ന് അനധികൃത മണല്‍ തോണികളാണ് പിടികൂടി നശിപ്പിച്ചത്.
പറപ്പൂരിലെ വിവിധ ഭാഗങ്ങളിൽ കടലുണ്ടിപ്പുഴയിൽ അനധികൃത മണൽ മണൽക്കടത്ത് സജീവമാണെന്ന്
നിരവധി മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
വട്ടപറമ്പ് പടിഞ്ഞാറേ പാടംതോട് വഴിയും ഇല്ലി പ്പിലാക്കൽ മുച്ചറാണി കടവിലും കല്ലക്കയത്തുമാണ് വലിയ തോതിൽ മണൽകടത്ത് നടന്നിരുന്നത് .
ഇതിനായി നിരവധി അനധികൃത മണൽ തോണികൾ പുഴയിലുണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ