ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (27) മരിച്ചത്. ഇന്നലെ (16/03/25) ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ. ഇതിനിടെയാണ് മിന്നലേറ്റത്. എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു

കടലിൽ മത്സ്യ ബന്ധനത്തിനിടെ യുവാവ് മരണപ്പെട്ടു

 വള്ളിക്കുന്നിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളി യാണ് മരണപ്പെട്ടത്... മീൻ പിടിക്കുന്നതിനിടെ അപസ്മാരം വന്ന ഉടനെ മരണപ്പെടുകയായിരുന്നു... വള്ളിക്കുന്നു സ്വദേശി നൗഫൽ വെള്ളോടത്ത് എന്ന വ്യക്തിയാണ് മരണപ്പെട്ടത്... മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു..

ഇടിമിന്നലെറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു

പാലക്കാട് ജില്ലയിലെ കൊപ്പം വളാഞ്ചേരി റൂട്ടിൽ കൈപ്പറമ്പിന് അടുത്ത് വെളുത്തൂർ എന്ന സ്ഥലത്ത് തീപിടുത്തം,  ഇടിമിന്നൽ ലേറ്റാണ് ബെഡ് കമ്പനിക്ക് തീപിടിച്ചത്,  പാറക്കൽ മൂസയുടെ ഉടമസ്ഥതയിലുള്ള ബെഡ് കമ്പനിക്കാണ്തീപിടിച്ചത്, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു എന്നുള്ള വിവരം ലഭിച്ചു.  ഫയർഫോഴ്സ് സ്ഥലതെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു 

"വിജയമാണ് റമദാൻ" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ, പത്തു മൂച്ചി സുബൈദ പാർക്കിൽ ഖുർആൻ സമ്മേളനം സംഘടിപ്പിച്ചു

മൂല്യങ്ങളുടെ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും സംശയലേശമന്യ സമൂഹത്തിന് മുമ്പിൽ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ജനാബ് അബ്ദുൽ ഹകീം നദ്‌വി പ്രസ്താവിച്ചു. ഖുർആനിക മൂല്യങ്ങൾ അനുധാവനം ചെയ്താൽ ഇഹപര വിജയം സുനിശ്ചതമാണ്. സങ്കുചിതത്വവും സങ്കീർണ്ണതയും അല്ല വിജയത്തിൻ്റെ വിശാല ലോകത്തേക്കാണ് ഖുർആൻ ക്ഷണിക്കുന്നത്. ആധുനിക കാലത്തെ സങ്കീർണമായ പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കാൻ വേദഗ്രന്ഥത്തിന് കരു ത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "വിജയമാണ് റമദാൻ" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ, പത്തു മൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡൻ്റ് ഇ.വി അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. "ഖുർആൻ ആസ്വാദനം" എന്ന വിഷയത്തിൽ ഹാഫിസ് ആദിൽ അമാൻ സംസാരിച്ചു. "ഖുർആൻ സാധിച്ച വിപ്ലവം" എന്ന വിഷയം ഉമൈമത്ത് ടീച്ചർ പൊന്നാനി അവതരിപ്പിച്ചു. ജില്ലാ സമിതി അംഗം ഡോക്ടർ യാസീൻ ഇസ്ഹാക്ക്, ഏരിയാ സെക്രട്ടറി പി. പി. അബ്ദുറഹിമാൻ മാസ്റ്റർ...

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.  * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. * മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന്...

കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കുത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടി വന്നു

കണ്ണൂര്‍ | കുളം വൃത്തിയാക്കുന്നതിനിടെ കടു കുത്തിയ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീന്‍ കുത്തിയ മുറിവിലൂടെ കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂▂ ഒരു മാസം മുമ്പാണ് കണ്ണൂര്‍ തലശ്ശേരി മാടപ്പീടികയിലെ രജീഷിന്റെ കയ്യില്‍ കടു എന്ന നാടന്‍ മീന്‍ കുത്തി മുറിവുണ്ടായത്. അണുബാധയെ തുടര്‍ന്ന് കൈയ്യില്‍ തീപ്പൊള്ളല്‍ ഏറ്റപോലെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് വലതുകൈപ്പത്തി കൈത്തണ്ടയില്‍ വച്ചു മുറിച്ചുമാറ്റിയത്. ക്ഷീര കര്‍ഷകനാണ് രജീഷ്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീന്‍ കുത്തിയത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു കുത്തിയതിനാല്‍ വിരല്‍ത്തുമ്പില്‍ ചെറിയ മുറിവാണ് ഉണ്ടായിരുന്നത്. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോ...

വേങ്ങര സ്വദേശി ഗോവയിൽ വെച്ച് മരണപെട്ടു

മലപ്പുറം വേങ്ങര കുറുവിൽകുണ്ട് (ഗ്യാസ് റോഡ് ) നടക്കൽ ആലികാക്ക എന്നവരുടെ മകൻ നടക്കൽ മുനീർ(41 വയസ്സ്) എന്നവർ  ഗോവയിലെ അഞ്ചുനയിൽവച്ചു മരണപ്പെട്ടു  മയ്യത്ത് ഗോവ മെഡിക്കൽ കോളേജിൽ ആണുള്ളത്   പരേതന്റെ ജനാസ പനാജി കബർസ്ഥാൻ പള്ളിയിൽ വച്ചു കെഎംസിസി പ്രവർത്തകർ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക് കൊണ്ടുപോകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ

സന്നദ്ധ പ്രവർത്തനങ്ങളിൽ പെൺ കരുത്ത് ;വാഹിദ അബു International Women's Day special

ഇത് പെരിന്തൽമണ്ണക്കാരുടെ  സ്വന്തം വാഹിദ അബു  അപകട ദുരന്ത മേഖലയിൽ നിറസാന്നിധ്യമായ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ പെൺകരുത്ത് . ഏതൊരു ദുരന്ത മേഖലയിലും കയ്യൊപ്പ് ചാർത്തിയ വനിത 2020ൽ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് രാവന്നോ പകലെന്നോ ഇല്ലാതെ സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം. മേലാറ്റൂർ എടപ്പറ്റ സ്വദേശിനിയായ 34 കാരി വാഹിദ അബു പൂളത്ത് ആമിനയുടെ ഇളയ മകളാണ്. സഹോദരി സാജിത. സന്നദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അബു 600 ഓളം സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട് 12 വർഷത്തോളമായി ഫോട്ടോഗ്രാഫി മേഖലയിൽ നിന്നാണ് വരുമാനം കണ്ടെത്തുന്നത്. കേരള വനം വകുപ്പിന്റെ അംഗീകൃത സർപ്പ റെസ്ക്യൂവർ കൂടിയാണ് ഈ വനിത. മനുഷ്യ ജീവന് ഭീഷണിയായി കാണപ്പെട്ട നിരവധി പാമ്പുകളെ ഇതിനോടകം പിടികൂടുകയും ചെയ്തിട്ടുണ്ട്.

മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം : കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു; മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്, ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോയിൽ ആളുകളെ കയറ്റിയതിനാലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പരാതി നൽകാനായി മലപ്പുറത്ത് എത്തിയ അബ്ദുൾ ലത്തീഫ് താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്. മരണകാരണം മർദനം തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നിലവിൽ മോർച്ചറിയിലാണ് മൃതദേഹമുള്ളത്. l കുഴിപ്പുറം പാലേമാട് സ്വദേശി തയ്യിൽ അലവി എന്നവരുടെ മകൻ ഇപ്പോൾ മാണൂർ പൂക്കുന്നിൽ താമസിക്കുന്ന ഒതുക്കുങ്ങൽ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ തയ്യിൽ ലത്തീഫ് എന്നവരാണ് മരണപ്പെട്ടത്. കുഴഞ്ഞു വീണു മരണപ്പെട്ട സഹപ്രവർത്തകന്റെ മരണത്തിൽ അനുശോചിച്ച് ഒതുക്കുങ്ങലിലെ ഓട്ടോ തൊഴിലാളികൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു ബസ്റ്റോപ്പിൽ നിന്നും ആളെകയറ്റി എന്ന് പറഞ്ഞായിരുന്നു മർദ്ദനം

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തി

താനൂർ:താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മുബൈ ചെന്നൈ - എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തിയത്.  റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ  തുടരുകയാണ്. കുട്ടികളെ കണ്ടെത്തിയ വിവരം താനൂർ ഡിവൈഎസ്പി പ്രമോദ് സ്ഥിരീകരിച്ചു. കുട്ടികളെ കേരളത്തിൽ എത്തിക്കാനായി കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം പുലർച്ചെ ആറ് മണിയോടെ മുംബൈയിലേക്ക് തിരിക്കും. നിലവിൽ റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ  തുടരുന്ന കുട്ടികളെ പൂനെയിൽ എത്തികും. എട്ട് മണിക്ക് മുംബൈയിൽ എത്തുന്ന കേരള പൊലീസ് കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താനൂർ എസ്.ഐയും വനിതാ പോലീസ് അടങ്ങുന്ന  പൊലീസുകാരും നെടുമ്പാശ്ശേരി വഴി വിമാനത്തിലാണ് മുംബൈയിലേക്ക് പോകുന്നത്.

താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; തെളിവായി സലൂണില്‍ നിന്ന് മുടിവെട്ടുന്ന ദൃശ്യങ്ങള്‍

താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്തുവെന്നും വിവരമുണ്ട്.  റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങി. മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ദേവദാര്‍ ഹയര...

വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് അംഗീകാരം

മലപ്പുറം ജില്ലയിൽ മികച്ച ഹരിത കർമ സേന ടീമുകളിൽ ഒന്നായി വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന യെ കേരള കൌമുദി തെരഞ്ഞെടുത്തു. കേരള കൗമുദി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ മാർച്ച് 8-ന് സൂര്യ റെജൻസി, മലപ്പുറം എന്ന സ്ഥലത്ത് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് കേരള റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ ഈ അവാര്‍ഡ് ഹരിതകര്‍മ്മസേനക്ക് സമ്മാനിക്കും. ഹരിത കർമ സേന വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള മാലിന്യ സംസ്‌കരണ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു വരികയാണ്. കുടുംബങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, തുടങ്ങിയവയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതാണ് ഈ അംഗീകാരത്തിന് ആധാരമായത്.

ഇതാണ് വേർലി ബേഡ് വെന്റിലേറ്റർ whirlybird ventilator

ചില കെട്ടിടത്തിന്റെ മുകളിൽ ഇങ്ങനെ ഒരു ഡിവൈസ് നിങ്ങൾ കണ്ടിട്ടുണ്ടാകും ഇതാണ് വേർലി ബേഡ് വെന്റിലേറ്റർ(whirlybird ventilator). സാധാരണയുള്ള  എഗ്‌സോസ്റ്റ് ഫാനിന് പകരമുള്ള ഉള്ള ഒരു ഉപകരണമാണ്. കെട്ടിടത്തിന്റെ ഉള്ളിലുള്ള ചൂട് വായുവിനെ പുറത്ത് കളയാൻ  സഹായിക്കുന്നു. ഏത്  സൈഡിൽ നിന്ന് കാറ്റടിച്ചാലും കറങ്ങുന്ന രീതിയിലാണ്  ഡിസൈൻ.. അതുപോലെ ചൂട് കാറ്റ്  മുകളിലേക്ക് ഉയരുമ്പോളും ഇത് കറങ്ങുന്നു. ഇതിനു പ്രവർത്തിക്കാൻ ഇലക്ട്രിസിറ്റി  ആവശ്യമില്ല..

താന്നൂർ പുത്തൻതെരുവിൽ വൻ സ്പിരിറ്റ്‌ വേട്ട VIDEO

താനൂരില്‍ സ്പിരിറ്റ് വേട്ട; ഡ്രൈവറും ക്ലീനറും എക്സൈസ് കസ്റ്റഡിയിൽ താനൂർ ; താനൂരിനടുത്ത് പുത്തൻ തെരുവിൽ വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന പതിനായിരത്തിലധികം ലിറ്റർ സ്പിരിറ്റ് ആണ് എക്സൈസ് പിടികൂടിയിരിക്കുന്നത്. മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡും തിരൂർ എക്സൈസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്. 300 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലാണ് ലോറിയില്‍ സ്പിരിറ്റ് ഉണ്ടായിരുന്നത്. തൃശ്ശൂര്‍ സ്വദേശികളായ സജീവ്, മനോളജ് എന്നിവരാണ് പിടിയിലായതെന്നാണ്പ്രാഥമി ക വിവരം. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ ജയരാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയോളമായി ജില്ലയിൽ ശക്തമായ നിരീക്ഷണവും പരിശോധനയും നടന്നുവരികയായിരുന്നു .ഗോവയിൽ നിന്ന് കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന സ്പിരിറ്റ് ആണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. വന്‍ ജനക്കൂട്ടമാണ് സംഭവ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുന്നത്. കഴിഞ്ഞ മാസം ഏആർ നഗർ കൊളപ്പുറത്ത് ദേശീയപാത്രയിൽ വെച്ച് പോലീസ് 20.000 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു.

കനറാ ബാങ്ക് പറപ്പൂർ ബാങ്ക് മാനേജർ ഷാജുവിന്റെ മുന്നറിപ്പ്

കനറാ ബാങ്ക് പറപ്പൂർ ബാങ്ക് മാനേജർ ഷാജു സംസാരിക്കുന്നു. രണ്ട് ദിവസമായി നാട്ടിൽ ഓൺ ലൈൻ മുഖേന ഒരു തട്ടിപ്പ് നടക്കുന്നുണ്ട്. ഒരു സഹോദരന്റെ 80,000 രൂപ നഷ്ടപ്പെട്ടു. തിയ്യതി - 05-03-2025 സ്ഥലം : പറപ്പൂർ ചേക്കാലിമാട്. വിവരം നൽകിയത് : യൂത്ത് വോയ്സ് ചേക്കാലിമാട്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ഈ മത്സ്യത്തെ കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ് ഗൗരമി എന്നി പേരുകളിൽ പ്രവിളിക്കാറുണ്ട് Climbing Perch, Anabas testudineus

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി. ഇംഗ്ലീഷിൽ Climbing Perch എന്ന് വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം: Anabas testudineus എന്നാണ്. ഈ മത്സ്യത്തെ  കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ്  ഗൗരമി  എന്നി പേരുകളിൽ പ്രാദേശികമായി വിളിക്കാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത് ഇവയുടെ ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന കരിപ്പിടികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കു...