ഇത് പെരിന്തൽമണ്ണക്കാരുടെ സ്വന്തം വാഹിദ അബു അപകട ദുരന്ത മേഖലയിൽ നിറസാന്നിധ്യമായ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ പെൺകരുത്ത് . ഏതൊരു ദുരന്ത മേഖലയിലും കയ്യൊപ്പ് ചാർത്തിയ വനിത 2020ൽ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് രാവന്നോ പകലെന്നോ ഇല്ലാതെ സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം. മേലാറ്റൂർ എടപ്പറ്റ സ്വദേശിനിയായ 34 കാരി വാഹിദ അബു പൂളത്ത് ആമിനയുടെ ഇളയ മകളാണ്. സഹോദരി സാജിത.
സന്നദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അബു 600 ഓളം സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട് 12 വർഷത്തോളമായി ഫോട്ടോഗ്രാഫി മേഖലയിൽ നിന്നാണ് വരുമാനം കണ്ടെത്തുന്നത്. കേരള വനം വകുപ്പിന്റെ അംഗീകൃത സർപ്പ റെസ്ക്യൂവർ കൂടിയാണ് ഈ വനിത. മനുഷ്യ ജീവന് ഭീഷണിയായി കാണപ്പെട്ട നിരവധി പാമ്പുകളെ ഇതിനോടകം പിടികൂടുകയും ചെയ്തിട്ടുണ്ട്.
പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ