ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; തെളിവായി സലൂണില്‍ നിന്ന് മുടിവെട്ടുന്ന ദൃശ്യങ്ങള്‍


താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്തുവെന്നും വിവരമുണ്ട്.  റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങി. മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ മുതല്‍ കാണാതായത്. താനൂര്‍ പൊലീസ് സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. ഇന്നലെ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.

Updates 
മലപ്പുറത്ത് നിന്ന് ഫാത്തിമയും അശ്വതിയും മുംബയില്‍ എത്തി, ഒപ്പമുള്ളത് ഒരു യുവാവ്

മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഫാത്തിമയും അശ്വതിയും മുംബയില്‍ എത്തിയതായി സൂചന. ഇവര്‍ക്കൊപ്പം മലപ്പുറം എടവണ്ണ സ്വദേശിയായ ഒരു യുവാവും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ആണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്.

ഇരുവരുടേയും ഫോണിലേക്ക് അവസാനം വന്ന കാള്‍ ഒരേ നമ്പറില്‍ നിന്നായിരുന്നു. ഇതിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷന്‍ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചിരുന്നു. അതിനിടെ പെണ്‍കുട്ടികള്‍ കോഴിക്കോടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പൊലീസും ഇന്ന് മുഴുവന്‍ കോഴിക്കോട് കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിയത്, എന്നാല്‍ ഇതിന് ഫലമുണ്ടായില്ല.അതേസമയം, എടവണ്ണ സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് വീട്ടുകാരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക് കി. ഇയാള്‍ മുംബയിലേക്ക് പോയി എന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് മുംബയ് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്.ബുധനാഴ്ച ഉച്ചയോടെയാണ് താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാര്‍ഥിനികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. പെണ്‍കുട്ടികള്‍ ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ