താനൂരില്‍ സ്പിരിറ്റ് വേട്ട; ഡ്രൈവറും ക്ലീനറും എക്സൈസ് കസ്റ്റഡിയിൽ
താനൂർ ; താനൂരിനടുത്ത് പുത്തൻ തെരുവിൽ വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന പതിനായിരത്തിലധികം ലിറ്റർ സ്പിരിറ്റ് ആണ് എക്സൈസ് പിടികൂടിയിരിക്കുന്നത്. മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡും തിരൂർ എക്സൈസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്.
300 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലാണ് ലോറിയില്‍ സ്പിരിറ്റ് ഉണ്ടായിരുന്നത്. തൃശ്ശൂര്‍ സ്വദേശികളായ സജീവ്, മനോളജ് എന്നിവരാണ് പിടിയിലായതെന്നാണ്പ്രാഥമി ക വിവരം.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ ജയരാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയോളമായി ജില്ലയിൽ ശക്തമായ നിരീക്ഷണവും പരിശോധനയും നടന്നുവരികയായിരുന്നു .ഗോവയിൽ നിന്ന് കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന സ്പിരിറ്റ് ആണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. വന്‍ ജനക്കൂട്ടമാണ് സംഭവ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഏആർ നഗർ കൊളപ്പുറത്ത് ദേശീയപാത്രയിൽ വെച്ച് പോലീസ് 20.000 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ