ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ഇന്‍സ്റ്റഗ്രാമിലെ ‘മീശക്കാരന്‍ വിനീതിനെതിരെ’ വീണ്ടും കേസ് ; പെട്രോള്‍ പമ്പ് മാനേജറില്‍ നിന്നും രണ്ടര ലക്ഷം രൂപ കവര്‍ന്നു

പെട്രോള്‍ പമ്പ് മാനേജറില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇന്‍സ്റ്റഗ്രാം താരം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വെള്ളല്ലൂര്‍ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്.കണിയാപുരം പെട്രോള്‍ പമ്പ് മാനേജര്‍ എസ്ബിഐയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ പണമാണ് പ്രതികള്‍ കവര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ മീശക്കാരന്‍ വിനീത് എന്ന പേരില്‍ പ്രശസ്തി നേടിയ വിനീതിനെതിരെ പത്തോളം മോഷണകേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 23 നാണ് സ്‌കൂട്ടറില്‍ എത്തിയ പ്രതികള്‍ പണം കവര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം ബലാത്സംഗ കേസില്‍ ഇയാള്‍ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്തതായിരുന്നു കേസ്. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കേസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഇയാളുടെ വിഡോയോയും വലിയ രീതിയില്‍ വൈറലായിരുന്നു

വലിയോറ പാണ്ടികശാല തട്ടാൻഞ്ചേരി മലയിൽ തീ പിടുത്തം VIDEO കാണാം

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

*പ്രഭാത വാർത്തകൾ  2023 | ഏപ്രിൽ 11 | ചൊവ്വ | 1198 |  മീനം 28 | തൃക്കേട്ട 1444 റംസാൻ 20    ➖➖➖➖➖➖➖➖ ◾സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കു പട്ടയം നല്‍കാനുള്ള പരിശോധനകള്‍ക്കായി വില്ലേജ് തോറും ജനകീയ സമതികള്‍ രൂപീകരിക്കുന്നു. പട്ടയ മിഷന്റെ ഭാഗമായുള്ള സമിതികളില്‍ വില്ലേജ് ഓഫീസര്‍ കണ്‍വീനറാകും. എംഎല്‍എയോ എംഎല്‍എയുടെ പ്രതിനിധിയോ, തദ്ദേശ സ്ഥാപന അധ്യക്ഷന്‍, മെമ്പര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാകും സമിതി. അപ്പീലുകള്‍ തഹസില്‍ദാര്‍ അധ്യക്ഷനായ താലൂക്കു സമിതികള്‍ പരിശോധിക്കും. ◾ട്രെയിന്‍ തീവയ്പു കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഉടനീളം സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. ആരും സഹായിച്ചിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ വാങ്ങിയത് അടക്കമുള്ള ഓരോ നീക്കത്തിലും സഹായമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രക്ഷപ്പെടാനും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേസ് വൈകാതെ എന്‍ഐഎ ഏറ്റെടുത്തേക്കും. ◾തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

സിനിമാ നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു

കൊച്ചി.സിനിമാ നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ആ ചിരി മാഞ്ഞു; ⭕️മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ നേടുകയായിരുന്നു. സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം.പിയുമായി. 1986 മുതലാണ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് ഇന്ന...

ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്

കല്ലടമുട്ടി,കൈതക്കോര Anabas Testudineus/Climbing perch ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കുന്നതായി അനുഭവപ്പെടുമെങ്കിലും, അപകടമെന്നു തോന്നുന്ന അവസരത്തിൽ അതിവേഗം വെട്ടി മാറാൻ കഴിവുണ്ട്. ഭക്ഷണയോഗ്യമായ എന്തും ഭക്ഷിക്കുമെന്നതിനാൽ ശുദ്ധീകാരിയായി പ്രവർത്തിക്കുന്നു. തീർത്തും ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. അര മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്യും.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

ഭക്ഷണം തേടിഎത്തിയ നായയുടെ തല വേസ്റ്റ് ബോക്സിൽ കുടുങ്ങി ട്രോമാ കെയർ പ്രവർത്തകർ രക്ഷകരായി

വലിയോറ പരപ്പിൽ പാറയിലെ ഒരു വീട്ടിലെ വേസ്റ്റ് ബോക്സിൽ തലകുടുങ്ങിയ നായയെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ രക്ഷ പെടുത്തി.  രാത്രി ഭക്ഷണം തേടി വന്ന നായയുടെ തല വേസ്റ്റ് ബോക്സിൽ കുടുങ്ങിയ നിലയിൽ കണ്ട വീട്ടുകാർ ട്രോമാ കെയർ പ്രവർത്തകരെ വിവരം അറിയിക്കുകയായിടുന്നു ഉടൻ സ്ഥലത്തെത്തിയ വേങ്ങര യൂണിറ്റ് പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, ഷഫീഖലി EK, ഇബ്രാഹിം, അർഷദ് AT എന്നിവർ ചേർന്ന് നായയെ രക്ഷപ്പെടുത്തി

വട്ടപ്പാറ വളവിൽ ഉള്ളി ചാക്കുകൾ കയറ്റി വന്ന ലോറി താഴേക്ക് മറിഞ്ഞഅപകടം 3പേര് കുടുങ്ങികിടക്കുന്നു

വട്ടപ്പാറ വളവിൽ ഉള്ളി ചാക്കുകൾ കയറ്റി വന്ന ലോറി താഴേക്ക് മറിഞ്ഞഅപകടം. ഇന്ന് രാവിലെ 6:15 തോടെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ മൂന്നുപേർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം വളാഞ്ചേരി: ദേശീയപാത 66ൽ സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറ വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

വേങ്ങരയിൽ സുഭാഷിനെ വെട്ടിയത് മുൻ വൈരാഗ്യം മൂലമെന്ന് പ്രതി.

വേങ്ങര: ഇന്നുച്ചയ്ക്ക് വേങ്ങരയിൽ നടു റോട്ടില്‍ ചേറൂർ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനായ കാളങ്ങാടൻ സുഭാഷ് (48)നെ വടിവാൾ കൊണ്ട്  വെട്ടിയത് മുൻ വൈരാഗ്യം മൂലമാണെന്ന് പ്രതി ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിപോലീസിനോട് പറഞ്ഞു. വേങ്ങര അങ്ങാടിയിൽ ബ്രദേഴ്‌സ് ഫാബ്രിക്‌സിനു മുന്നിൽ വച്ചായിരുന്നു ഉച്ചക്ക് ഒരു മണിക്ക് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ പ്രതി വെട്ടിയത്. ‌  കൈക്കും മുഖത്തിനും  പരിക്കേറ്റ സുഭാഷിനെ തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിൽസക്ക് ശേഷം സുഭാഷിനെ കോട്ടക്കലിലേക്ക് മാറ്റി. വെട്ടാൻ ഉപയോഗിച്ച കൊടുവാൾ സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ടെടുത്തു.  അവിടെ വച്ച് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. തന്നെ മുമ്പ് സുഭാഷ് തലയിൽ തല്ലി പരിക്കേൽപ്പിച്ചതിന്റെ പ്രതികാരമായാണ് വെട്ടിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

വേങ്ങരയിൽ പട്ടാപകൽ നടു റോട്ടിൽ യുവാവിനെ വെട്ടി പരികേൽപ്പിച്ചു

വേങ്ങര: നടു റോട്ടിൽ ഗുണ്ടാ ആക്രമണം. വേങ്ങര ചേറൂർ സ്വദേശി സുഭാഷിനെയാണ് പട്ടാപകൽ നടുറോട്ടിൽ വെച്ച്  വെട്ടിപ്പരിക്കേല്പിച്ചത്. സാരമായ പരിക്കേറ്റ സുഭാഷിനെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക്  ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  വേങ്ങരയിലെ തന്നെ ഒരു കോട്ട ഓട്ടോ ഡ്രൈവറാണ് സുഭാഷിനെ വെട്ടിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. പ്രതി പോലീസ് പിടിയിലാണ്. സുഭാഷിനെ വെട്ടിയത് മുൻ വൈരാഗ്യം മൂലമെന്ന് പ്രതി  വേങ്ങര: ഇന്നുച്ചയ്ക്ക് വേങ്ങരയിൽ നടു റോട്ടില്‍ ചേറൂർ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനായ കാളങ്ങാടൻ സുഭാഷ് (48)നെ വടിവാൾ കൊണ്ട്  വെട്ടിയത് മുൻ വൈരാഗ്യം മൂലമാണെന്ന് പ്രതി ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിപോലീസിനോട് പറഞ്ഞു. വേങ്ങര അങ്ങാടിയിൽ ബ്രദേഴ്‌സ് ഫാബ്രിക്‌സിനു മുന്നിൽ വച്ചായിരുന്നു ഉച്ചക്ക് ഒരു മണിക്ക് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ പ്രതി വെട്ടിയത്. ‌ കൈക്കും മുഖത്തിനും  പരിക്കേറ്റ സുഭാഷിനെ തൊട്ട...

കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ കിണറ്റിൽ അകപ്പെട്ടു രക്ഷപ്രവർത്തനം തുടരുന്നു kottakkal kinar apakadam

മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം കുർബാനിയിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ കിണറ്റിൽ അകപ്പെട്ടു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെ കുർബാനിക്ക് സമീപം നിർമ്മാണം നടക്കുന്ന വീടിന്റെ കിണറ്റിൽ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സും കോട്ടക്കൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ todaynews

വേങ്ങര പുത്തങ്ങാടിയിലെ ഗുണ്ടാ ആക്രമണം സത്യാവസ്ഥ ഇതാണ്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

പ്രഭാത വാർത്തകൾ 2023 | ഫെബ്രുവരി 9 | വ്യാഴം | 1198 |  മകരം 26 | ഉത്രം 1444 റജബ് 18   ➖➖➖➖➖➖➖➖➖ ◾സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. ഇന്നു നിയമസഭയിലേക്കു കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തുക. ◾തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെടുത്തു. ഇരുപതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ കുടുങ്ങി. ഒരാളെ കാണാനില്ല. ◾...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു