ഭക്ഷണം തേടിഎത്തിയ നായയുടെ തല വേസ്റ്റ് ബോക്സിൽ കുടുങ്ങി ട്രോമാ കെയർ പ്രവർത്തകർ രക്ഷകരായി

വലിയോറ പരപ്പിൽ പാറയിലെ ഒരു വീട്ടിലെ വേസ്റ്റ് ബോക്സിൽ തലകുടുങ്ങിയ നായയെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ രക്ഷ പെടുത്തി.
 രാത്രി ഭക്ഷണം തേടി വന്ന നായയുടെ തല വേസ്റ്റ് ബോക്സിൽ കുടുങ്ങിയ നിലയിൽ കണ്ട വീട്ടുകാർ ട്രോമാ കെയർ പ്രവർത്തകരെ വിവരം അറിയിക്കുകയായിടുന്നു ഉടൻ സ്ഥലത്തെത്തിയ വേങ്ങര യൂണിറ്റ് പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, ഷഫീഖലി EK, ഇബ്രാഹിം, അർഷദ് AT എന്നിവർ ചേർന്ന് നായയെ രക്ഷപ്പെടുത്തി

Fish