മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം കുർബാനിയിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ കിണറ്റിൽ അകപ്പെട്ടു.
എടരിക്കോട് പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെ കുർബാനിക്ക് സമീപം നിർമ്മാണം നടക്കുന്ന വീടിന്റെ കിണറ്റിൽ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സും കോട്ടക്കൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.