ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news


പ്രഭാത വാർത്തകൾ
2023 | ഫെബ്രുവരി 9 | വ്യാഴം | 1198 |  മകരം 26 | ഉത്രം 1444 റജബ് 18
  ➖➖➖➖➖➖➖➖➖

◾സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. ഇന്നു നിയമസഭയിലേക്കു കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തുക.

◾തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെടുത്തു. ഇരുപതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ കുടുങ്ങി. ഒരാളെ കാണാനില്ല.

◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കും എതിരേ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളില്‍നിന്ന് നീക്കി. രാഹുലിന്റെ ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന് ആരോപിച്ചാണ് രേഖകളില്‍നിന്ന് നീക്കിയത്. ലോക്സഭയില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. അദാനി വിവാദത്തില്‍ ഇന്നലേയും പാര്‍ലമെന്റില്‍ ബഹളമായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നോട്ടീസ് നല്‍കി. ഇതേസമയം, രാജ്യസഭയില്‍ അദാനിയുടെ പേരു പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. തെളിവില്ലാത്തതു പറയാന്‍ അനുവദിക്കില്ലെന്നു രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു.

◾കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ നീക്കണമെന്ന് സിന്‍ഡിക്കറ്റ്. ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. ബജറ്റ് തയ്യാറാക്കല്‍, സപ്ലിമെന്ററി പരീക്ഷകള്‍, സിലബസ് പരിഷ്‌കരണം, ജനുവരിയില്‍ നടത്തേണ്ട പിഎച്ച്ഡി പ്രവേശനം തുടങ്ങിയവ മുടങ്ങിയതിനു ഉത്തരവാദി വിസിയാണെന്നാണ് ആരോപണം. യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് വിസി നേരത്തെ ആരോപിച്ചിരുന്നു.

◾ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിജിലന്‍സ് അറസ്റ്റു ചെയ്തു. തൊടുപുഴ മുട്ടം റേഞ്ച് ഓഫീസര്‍ ലിപിന്‍ ജോസാണ് അറസ്റ്റിലായത്.

◾ആറളം വിയറ്റ്നാം കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ഇവിടെ എത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.

◾കുഞ്ഞിനു ജന്മം നല്‍കിയ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികള്‍ക്ക് മന്ത്രി വീണാ ജോര്‍ജിന്റെ ആശംസകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയിലാണ് സഹദ്. ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനുമാണ് ഫോണില്‍ വിളിച്ച് മന്ത്രി ആശംസകള്‍ നേര്‍ന്നത്.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മകന്‍ അടക്കമുള്ള യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ പോലീസ് അഞ്ചു ദിവസത്തിനുശേഷം കേസെടുത്തു. മെഡിക്കല്‍ കോളേജിലെ ട്രാഫിക് വാര്‍ഡന്‍, സെക്യൂരിറ്റി എന്നിവര്‍ അഖിലിനേയും കൂടെയുണ്ടായിരുന്നവരേയും മര്‍ദിച്ചെന്നാണ് കേസ്.

◾അശ്ലീല സൈറ്റില്‍ യുവതിയുടെ ഫോട്ടോ അപ്ലോഡ് ചെയ്തെന്ന പരാതിയില്‍ സഹപാഠികളായിരുന്ന എട്ടു പേര്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് പെണ്‍കുട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. 207 അംഗങ്ങളുള്ള സ്‌കൂള്‍ ഗ്രൂപ്പിലെ യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി.

◾ഇന്ധന സെസ് വിഷയത്തില്‍ ആഴ്ച്ചകള്‍ നീളുന്ന കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇരട്ടച്ചങ്കല്ല, എത്ര ചങ്ക് മുഖ്യമന്ത്രിക്കുണ്ടെങ്കിലും വര്‍ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും. അതുവരെ സമരം തുടരും. മന്ത്രിമാരെ വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾രാജ്യം അതിവേഗം വികസനത്തിലേക്കു കുതിക്കുമ്പോള്‍ കേരളത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇടതുഭരണത്തില്‍ കേരളം കിതക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

◾ചിന്താ ജെറോമിന്റെ അമ്മയെ ചികില്‍സിച്ചത് തന്റെ ഭാര്യയാണെന്ന് റിസോര്‍ട്ട് ഉടമ. അവര്‍ കുടുംബ സുഹൃത്തുക്കളാണ്. സ്ഥാപനം നിശ്ചയിച്ച വാടക തന്നാണ് ചിന്ത താമസിച്ചത്. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.

◾കണ്ണൂര്‍ എസ്എന്‍ കോളേജില്‍ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്. രണ്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു.

◾കൊല്ലം കക്ടറേറ്റില്‍ ബോംബ് വച്ചെന്നു ഭീഷണിക്കത്തെഴുതിയ കേസില്‍ അമ്മയും മകനും അറസ്റ്റിലായി. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകള്‍ കണ്ടെടുത്തു. എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബുവച്ചു തകര്‍ക്കുമെന്ന് ഷാജന്‍ ഐസ്ഐസിന്റെ പേരില്‍ ഭീഷണിക്കത്തെഴുതിയിരുന്നെന്നു പോലീസ് പറയുന്നു.

◾മലയോര ഹൈവേയുടെ ഭാഗമായി കാസര്‍കോട്ടെ കോളിച്ചാല്‍ - എടപ്പറമ്പ റോഡില്‍ ബേത്തുപ്പാറ - പരപ്പ ലിങ്ക് റോഡ് കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ അനുമതി നല്‍കി.

◾വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപ്പൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു.

◾മലയാളി ദമ്പതികള്‍ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടില്‍ രവീന്ദ്രന്‍ (58) ഭാര്യ സുധ (55) എന്നിവരാണ് മരിച്ചത്. ടെക്സ്റ്റൈല്‍ വ്യാപാരിയാണ് രവീന്ദ്രന്‍.

◾എറണാകുളം പറവൂരില്‍ ഇറച്ചി കടയില്‍ 350 കിലോ പഴകിയ ഇറച്ചി പിടികൂടി. നീണ്ടൂരില്‍ നൗഫല്‍ എന്ന ആളുടെ  സ്ഥാപനത്തില്‍നിന്നാണ് ഇറച്ചി പിടികൂടിയത്. കട പഞ്ചായത്ത് പൂട്ടിച്ചു.

◾ജലഗതാഗത വകുപ്പിന്റെ എക്സ്പ്രസ് ബോട്ട് അമിതവേഗത്തില്‍ പാഞ്ഞതോടെ വേമ്പനാട്ടുകായലില്‍ ശക്തമായ ഓളംതള്ളി ചെറിയ ഹൗസ്ബോട്ട് മുങ്ങി. പോഞ്ഞിക്കര ഭാഗത്ത് തീരത്തെ കല്‍ക്കെട്ടിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്ന ഒറ്റനില ഹൗസ്ബോട്ടാണ് മുങ്ങിയത്. ശക്തമായ ഓളത്തില്‍ കല്‍ക്കെട്ടില്‍ ഇടിച്ചാണ് തകര്‍ന്നത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമണ്ടെന്ന് ഹൗസ്ബോട്ട് ഉടമ രാഹുല്‍ രമേശ് പറഞ്ഞു.

◾കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വേങ്ങപ്പള്ളി  സ്വദേശി ഗ്രിജേഷിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.

◾റോഡരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പാലക്കാട് കുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തേങ്കുറിശ്ശിയിലാണ് സംഭവം.

◾പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും. നിലമ്പൂര്‍ പോക്സോ കോടതിയാണു ശിക്ഷ വിധിച്ചത്.

◾പതിനഞ്ചുകാരിക്കു ചോക്ലേറ്റും ചുരിദാറും വാങ്ങിക്കൊടുത്തു വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. വണ്ടൂര്‍ കൂരാട് വരമ്പന്‍കല്ല് അമ്പലപ്പറമ്പന്‍ മിഥിലാജ് (20)നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജയിലിലേക്കയച്ചത്.

◾ഒമ്പത് വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി.  കുമരനെല്ലൂര്‍ കോമത്ത് അബ്ദുല്‍സമദ് (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി തള്ളിയത്.

◾ജനാധിപത്യത്തിന്റെ ശബ്ദം മായ്ച്ചുകളയാനാവില്ലെന്നു രാഹുല്‍ ഗാന്ധി. മോദി സുഹൃത്തല്ലെങ്കില്‍ അദാനിയുടെ തിരിമറി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. ലോക്സഭയില്‍ മോദി - അദാനി ബന്ധത്തെകുറിച്ച് ആരോപണം ഉന്നയിച്ച പ്രസംഗം സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടു.

◾രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നുണകളാണു പറഞ്ഞതെന്ന് മന്ത്രി കിരണ്‍ റിജ്ജു. രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ഭാഷ പാകിസ്ഥാന്റേതാണെന്നും റിജ്ജു ആരോപിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗലോട്ടും, റോബര്‍ട്ട് വധേരയും അദാനിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ റിജ്ജു സഭയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

◾രാഹുല്‍ ഗാന്ധിയെ പേരെടുത്തുപറയാതെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദാനി വിവാദത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയതുമില്ല. ലോക്സഭയില്‍ പ്രസംഗിച്ച ഒരാള്‍ രാഷ്ട്രപതിയെവരെ അപമാനിച്ചെന്നു മോദി കുറ്റപ്പെടുത്തി. യുപിഎ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നത്. ബിജെപി ഭരണത്തില്‍ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും  മോദി അവകാശപ്പെട്ടു.

◾ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്കു ബോട്ടുമാര്‍ഗം സ്വര്‍ണം കടത്താന്‍ ശ്രമം. തമിഴ്നാട് രാമേശ്വരത്തിനു സമീപം തീരക്കടലില്‍ കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സ് വിഭാഗവും പിന്തുടര്‍ന്നതോടെ സ്വര്‍ണക്കടത്തുകാരുടെ ബോട്ടില്‍നിന്നു സ്വര്‍ണമടങ്ങിയ പെട്ടികള്‍ കടലിലേക്കു തള്ളി. ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. കടലിലേക്കു തള്ളിയ പെട്ടികള്‍ തെരയാന്‍ മുങ്ങല്‍ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.

◾പളനി ക്ഷേത്രത്തില്‍ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ച് സംഘര്‍ഷം. പളനി മലയടിവാരത്തുള്ള ഉപക്ഷേത്രമായ തിരുവിനാങ്കുടി ക്ഷേത്രത്തിലാണ് ഭക്തര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തേങ്ങയും കല്ലും കൊണ്ട് ഇരു സംഘവും പരസ്പരം എറിഞ്ഞു. ഏറുകൊണ്ട് ഏതാനും പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രം താത്കാലികമായി അടച്ചു. കോയമ്പത്തൂരില്‍ നിന്നും ഇടപ്പാടിയില്‍ നിന്നും പദയാത്രയായി എത്തിയ ഭക്തര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...

ഇന്നത്തെ വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ vengara news paper news

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

കേരള ഗവണ്മെന്റ്ന്റെ  "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം  അടക്കാപുരയിൽ വെച്ച്   10 മണിക്ക്  മുൻ മെമ്പർ മർഹൂം എ കെ  ആലി മൊയ്‌ദു ഹാജിയുടെ വീടിനു സമീപംവെച്ച്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ അധ്യക്ഷതയിൽ വേങ്ങര മണ്ഡലം  എം എൽ എ pk കുഞ്ഞാലിക്കുട്ടി സാഹിബ് വിത്തിട്ട്  ഉദ്ഘാടനം നിർവഹിച്ചു  പ്രസ്തുത പരിപാടിയിൽ   വാർഡ് മെമ്പർമാർ, ബ്ലോക്ക്‌ മെമ്പർമാർ, വേങ്ങര കൃഷി ഓഫീസർ,നിരവധി  കർഷകരും പദ്ധതിയിൽ ഭാഗവതാവാൻ താൽപര്യമുള്ളവരും പങ്കെടുത്തു

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ചെടിയെക്കുറിച്ച്

ഓണം അടുക്കാറാകുമ്പോൾ കുറ്റി കാടുകളിലും വഴിയോരങ്ങളിലും നടക്കുമ്പോൾ പൂന്തോട്ടങ്ങളിലെ പൂകളെക്കാൾ നമ്മെ ആകർശിച്ച ഒന്നാണ് ഈ കൊച്ചു പർപ്പിൾ പൂക്കളും അതിന്റെ പച്ചപ്പും! കേരളത്തിൽ സാധാരണയായി 'കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ഈ ചെടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത്." ഈ ചെടിയുടെ കായ്കൾ വിളഞ്ഞുനിൽക്കുമ്പോൾ നമ്മൾ പതുക്കെ തൊട്ടാൽപ്പോലും, അത് പെട്ടെന്ന് പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്ക് തെറിച്ചുപോകും. അതായത് വിത്ത് പുറത്തുവിടാൻ ഇതിന് ഒട്ടും 'ക്ഷമയില്ല'! അതുകൊണ്ടുതന്നെ ഇതിനെ ഇംഗ്ലീഷിൽ 'ടച്ച്‌ മി നോട് '  എന്നും വിളിക്കാറുണ്ട്." [ "വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടാണ് മഴക്കാലത്ത് നമ്മൾ വീട്ടുപറമ്പുകളിലും തോടുകളുടെ വശങ്ങളിലും ഇവ പെട്ടെന്ന് വളർന്നു പന്തലിക്കുന്നത് കാണുന്നത്. ചെറുതെങ്കിലും തേനീച്ചകളെയും മനോഹരമായ ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ഈ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്....

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

കൂടുതൽ വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

How to See who Views your Facebook Profile

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.