30 വയസുള്ള യുവതി ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീട്ടിൽ കിടക്കുമ്പോഴാണ് ഭൂമി കീഴ്മേൽ മറിഞ്ഞത്.വീട് മുഴുവൻ തകർന്നു.29 മണിക്കൂറാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞുമായി കുടുങ്ങിക്കിടന്നത്. കുഞ്ഞിൻ്റെയും ആ ഉമ്മയുടെയും നിലവിളി ആരും കേട്ടില്ല. ഒടുവിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ യുവതിയെ പരുക്കുകളോടെ ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തി. അപ്പോഴും ആ കുഞ്ഞിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല. ആ ഉമ്മയുടെ മാറിൽ അത്രമേൽ സുരക്ഷമായി അത് ഉറങ്ങുകയായിരുന്നു. തുർക്കിയിലെ കാഴ്ചകൾ ഹൃദയത്തെ കീറിമുറിക്കുകയാണ്. വീട് തകർന്നപ്പോൾ കോൺക്രീറ്റ് ഭീമിന് അടിയിൽ അകപ്പെട്ട മകളുടെ കൈ ചേർത്തുപിടിച്ച് പ്രതീക്ഷയോടെ രക്ഷാപ്രവർത്തകരെ കാത്തു നിൽക്കുന്ന പിതാവിൻ്റെ ഈ ചിത്രം ഉള്ളുലക്കുന്നതാണ്. തകർന്ന കെട്ടിടത്തിനിടയിൽ മകൾ മരിച്ചുപോയെന്നാണ് പിതാവ് കരുതിയത്. മണിക്കൂറുകൾക്ക് ശേഷം മകളുടെ ശബ്ദം കേട്ടപ്പോൾ കൈകൾ മാത്രം പുറത്തേക്കിടാനായി. ആ കൈകൾ ചേർത്തുപിടിച്ച് മകൾക്ക് ധൈര്യം നൽകുകയാണ് സ്നേഹനിധിയായ ഈ ഉപ്പ. ഉമ്മയുടെ ഉദരത്തിനുളളിൽ സുഖസുന്ദരമായി വിശ്രമിക്കുമ്പോഴാ...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.