നമ്മുടെ മദർ എർത്ത് എന്ന് പറയുന്നത് ഇലക്ട്രിക്കലി സീറോ ചാർജ് ആണ് .എന്ന് പറഞ്ഞാൽ പോസിറ്റീവൂം അല്ല നെഗറ്റീവൂം അല്ല .
റെയിൽവേ ട്രാക്ക് നമ്മള് എർത്ത് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാൽ കേബിൾ ഉപയോഗിച്ച് ഭൂമിയിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട് . റെയിൽവേ ട്രാക്കും അങ്ങനെ ഇലക്ട്രിക്കലി സീറോ ചാർജ് ആകുന്നു. വൈദ്യുതി പ്രവഹിക്കണമെങ്കിൽ ഒരു വളയം പോലെ സർക്യൂട്ട് കംപ്ലീറ്റ് ആക്കണം . അതിനുള്ളിൽ നമ്മൾ ഉദ്ദേശിക്കുന്ന ലോഡും കൺട്രോൾ ചെയ്യാനുള്ള സ്വിച്ചും ഒക്കെ ചേർക്കുമ്പോഴാണ് നമ്മൾ അതിനെ ഒരു സർക്യൂട്ട് എന്ന് പറയുന്നത്. റെയിൽവേ ഇലക്ട്രിക്കൽ എൻജിനികൾക്ക് ഡിസി കറൻ്റ് എൻജിൻസ് ആണെങ്കിൽ ഡിസി മോട്ടോർ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഡിസി പോസിറ്റീവ് ഓവർഹെഡ് ലൈനിലൂടെ വരും അത് മോട്ടറിൽ കൂടെ കടന്നു താഴെചക്രങ്ങളിൽ കൂടി റെയിൽവേ ട്രാക്ക് വഴി ഭൂമിയിലേക്ക് ചെല്ലുന്നു.
ഇനി ഈ വൈദ്യുതി മുകളിൽ കൂടെ എവിടുന്നാണോ വരുന്നത് അതായത് അതിന്റെ സോഴ്സ് , അവിടെയും ഇതുപോലെ DC കറൻറ് നെഗറ്റീവ് / അല്ലെങ്കിൽ AC കറൻറ് ആണെങ്കിൽ അതിൻറെ ന്യൂട്രൽ അവിടെ ഗ്രൗണ്ട് ചെയ്തിട്ടുണ്ടാവും. മോട്ടോർ വഴി കടന്നുപോകുന്ന കറന്റ് ചക്രങ്ങൾ, ട്രാക്ക് വഴി ഭൂമിയിൽ കൂടി ചെന്നിട്ട് സർക്യൂട്ട് കംപ്ലീറ്റ് ചെയ്യും.
State electricity board / corporationൽ നിന്നും 3 phase 66 KV supply, railway traction substationൽ എത്തുന്നു. Step down ചെയ്യ്ത് 25KV ആക്കി ഒരു phase ഒരു feeding lineലേക്ക് കൊടുക്കുന്നു. ഒരു phase വേറെ ഒരു feeding line കൊടുക്കുന്നു.
Traction lineൽ നിന്നും locomotiveൻ്റെ pantograph ഉപയോഗിച്ച് collect ചെയ്യുന്ന 25 KV single phase AC supply ആവശ്യത്തിന് അനുസരിച്ച് വിവിധ voltageകളിലേക്ക് step down ചെയ്യുന്നു. ചില circuit work ചെയ്യാൻ single phaseൽ നിന്നും 3 phase ഉണ്ടാക്കി എടുക്കുന്നു. WAP 4 , WAG 5 WAG 7 തുടങ്ങിയ locoകളിൽ single phaseനെ rectify ചെയ്യ്ത് DC traction motor work ചെയ്യും. WAP 5, WAP 7 WAG 9 തുടങ്ങിയ locoകളിൽ single phase ACയെ rectify ചെയ്യ്ത് DC ആക്കി വീണ്ടും 3 phase ആക്കി 3 phase induction motor work ചെയ്യും.
ഇവിടെ എല്ലാം closed circuit ഉണ്ടാകുന്നത് earth ചെയ്തിരിക്കുന്ന rail earth / neutral / ground ആയി act ചെയ്യുന്നത് കൊണ്ടാണ്. Railൽ കയറി നിന്നാൽ നമ്മുക്ക് shock കിട്ടാത്തത്, electricity എപ്പോഴും കുറഞ്ഞ resistance pathലൂടെ മാത്രമേ സഞ്ചരിക്കുകയുള്ളൂ. Railമായി compare ചെയ്യുമ്പോൾ നമ്മുടെ body resistance വളരെ കൂടുതലാണ്.
Locomotiveൻ്റെ 12 wheelsഉം ഒരേ സമയം റെയിലുമായി contact ഇല്ലാത്ത അവസ്ഥയിൽ, pantograph raised ആണെങ്കിൽ, നമ്മൾ locomotiveൽ തൊടുക ആണെങ്കിൽ നമ്മുക്ക് shock കിട്ടും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ