സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ കോഴിക്കോട് : ഓപ്പറേഷൻ തിയേറ്ററുകളിൽ ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇഞ്ചക്ഷൻ മരുന്ന് പോലും കേരളത്തിൽ ലഹരിക്കായി ഉപയോഗിക്കുന്നതിന്റെ തെളിവുകൾ റോവിംഗ് റിപ്പോർട്ടർ പുറത്തുവിടുന്നു. ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം കിട്ടുന്ന മെഫൻട്രമിൻ സൾഫേറ്റ്, ഓൺലൈൻ വഴി പർച്ചേസ് ചെയ്ത് ലഹരിക്കായി ഉപയോഗിക്കുന്നതാണ് തുറന്നുകാട്ടുന്നത്. ഇതടക്കം ചുഴലിക്കും, വിഷാദരോഗത്തിനുമുള്ള മരുന്നുകളും വേദന സംഹാരികളും ദുരുപയോഗം ചെയ്യുമ്പോൾ നിയമത്തിലെ അപര്യാപ്തത കാരണം പൊലീസിനോ എക്സൈസിനോ കേസെടുക്കാൻ ആകുന്നില്ല. ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷർ കുറയാതിരിക്കാൻ ഉപയോഗിക്കുന്ന മെഫൻട്രമിൻ സൾഫേറ്റ് എന്ന മരുന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ജിമ്മിലും കബഡി മത്സരത്തിലും ഉത്തേജന മരുന്നായും പലരും ലഹരി മരുന്നായും ഇത് ഉപയോഗിക്കുന്നുണ്ട് എന്ന് മനസിലായത്. ഓൺലൈൻ വഴി ഓർഡർ നൽകിയാൽ ആ മരുന്നെത്തും. അതും ഏഴ് ദിവസത്തിനുള്ളിൽ . സൈറ