തുർക്കിയിലെ ഭൂകമ്പകാഴ്ചകളിൽ ഏറെ അത്ഭുതപ്പെടുത്തിയ കാഴ്ച്ചകൾ Turkish earthquake vairal

30 വയസുള്ള യുവതി ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീട്ടിൽ കിടക്കുമ്പോഴാണ് ഭൂമി കീഴ്മേൽ മറിഞ്ഞത്.വീട് മുഴുവൻ തകർന്നു.29 മണിക്കൂറാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞുമായി കുടുങ്ങിക്കിടന്നത്. കുഞ്ഞിൻ്റെയും ആ ഉമ്മയുടെയും നിലവിളി ആരും കേട്ടില്ല. ഒടുവിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ യുവതിയെ പരുക്കുകളോടെ  ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തി. അപ്പോഴും ആ കുഞ്ഞിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല. ആ ഉമ്മയുടെ മാറിൽ അത്രമേൽ സുരക്ഷമായി അത് ഉറങ്ങുകയായിരുന്നു.

തുർക്കിയിലെ കാഴ്ചകൾ ഹൃദയത്തെ കീറിമുറിക്കുകയാണ്.
വീട് തകർന്നപ്പോൾ കോൺക്രീറ്റ് ഭീമിന് അടിയിൽ അകപ്പെട്ട മകളുടെ കൈ ചേർത്തുപിടിച്ച് പ്രതീക്ഷയോടെ രക്ഷാപ്രവർത്തകരെ കാത്തു നിൽക്കുന്ന പിതാവിൻ്റെ ഈ ചിത്രം ഉള്ളുലക്കുന്നതാണ്.
തകർന്ന കെട്ടിടത്തിനിടയിൽ മകൾ മരിച്ചുപോയെന്നാണ് പിതാവ് കരുതിയത്. മണിക്കൂറുകൾക്ക് ശേഷം മകളുടെ ശബ്ദം കേട്ടപ്പോൾ കൈകൾ മാത്രം പുറത്തേക്കിടാനായി. ആ കൈകൾ ചേർത്തുപിടിച്ച് മകൾക്ക് ധൈര്യം നൽകുകയാണ് സ്നേഹനിധിയായ ഈ ഉപ്പ.

ഉമ്മയുടെ ഉദരത്തിനുളളിൽ സുഖസുന്ദരമായി വിശ്രമിക്കുമ്പോഴാണ് ഭൂമികുലുക്കം സംഹാരതാണ്ഡവമാടിയത്.മരണവെപ്രാളത്തിൽ ഉമ്മ പ്രസവിച്ചു.ഉമ്മയടക്കം കുടുംബാംഗങ്ങളെല്ലാം മരിച്ചപ്പോഴും കുഞ്ഞ് മാത്രം പുതിയ ലോകത്ത് അവശേഷിച്ചു.രക്ഷാപ്രവർത്തകർ കുഞ്ഞിനെ ആശുപത്രിയിലാക്കി.ആശുപത്രിയിൽ സുഖമായിരിക്കുന്നു ഈ കുഞ്ഞു മാലാഖ. തുർക്കിയിലെ ഭൂകമ്പത്തിൻ്റെ മറ്റൊരു കാഴ്ച.
കുഞ്ഞനുജനെയും ചേർത്തു പിടിച്ച് 17 മണിക്കൂറാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകരെയും കാത്ത് കിടന്നത്. ഒടുവിൽ രക്ഷാപ്രവർത്തകരെ കണ്ടപ്പോൾ സഹോദരനെ ചേർത്തുപിടിച്ച് ചുണ്ടിലെ മായാത്ത പുഞ്ചിരി സമ്മാനിക്കുന്ന കാഴ്ച.
തുർക്കിയിലെ ഭൂമികുലുക്കത്തെ അതിജീവിച്ചവരുടെ ചിത്രങ്ങൾ ഉള്ളുലയ്ക്കുന്നതാണ്.

റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി തന്റെ പൊന്നു മകൻ പോകുകയാണെന്ന് ഉറപ്പായപ്പോൾ ...
യാ അബീ എന്ന ആ വിളി അവസാനത്തെ വിളിയാണെന്ന് ബോധ്യപ്പെട്ടപ്പോൾ തന്റെ കൺമണിക്ക് കലിമ ചൊല്ലിക്കൊടുത്ത് അവന്റെ ആഖിറം നന്നാക്കി കൊടുക്കുന്ന തുർക്കിയിലെ ഉപ്പ !

today news

കൂടുതൽ‍ കാണിക്കുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ