ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ചെമ്മാട് കാറപകടം; വലിയോറ പുത്തനങ്ങാടി മൂന്നാം മൂല സ്വദേശി മരിച്ചു

◾ ചെമ്മാട് കാറപകടം; വേങ്ങര സ്വദേശി മരിച്ചു ചെമ്മാട് ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശി പോക്കർ (75) ആണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. പോക്കറും 2 മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവര്ക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വയോജനങ്ങൾക്ക് ചെറുമുക്ക് ആമ്പൽ പാടത്ത് തോണിയാത്ര സംഘടിപ്പിച്ചു

 വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമിലെ വയോജനങ്ങൾക്ക് വേണ്ടി ചെറുമുക്ക് ആമ്പൽപാടത്ത് തോണിയാത്ര സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, കെയർ ഗീവർ ഇബ്രാഹീം എ കെ, യൂത്ത് കോഡിനേറ്റർ  സഹീർ അബ്ബാസ് നടക്കൽ, വി കെ സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.

വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ;അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ പിന്നിലെ ആളെ കണ്ടത്തി

 ആ വിചിത്ര സംഭവത്തിന്റെ ചുരുളഴിഞ്ഞു...! വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ; അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ പിന്നിൽ ടെക്നീഷ്യനായ സജിതയുടെ ഭർത്താവാണെന്ന് ആരോപിച്ചിരുനെങ്കിലും ഭർത്താവാല്ലെന്ന് തെളിഞ്ഞു  കൊല്ലം: കൊട്ടാരക്കരയിൽ അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ ചുരുളഴിഞ്ഞു. വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ നടക്കുന്നു എന്നതാണ് നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ്റെ വീട്ടുകാർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വാർത്തകളും സൈബറിടത്തിൽ വൈറലായിരുന്നു.  ഈ സംഭവത്തിൽ പൊലീസും, സൈബർ സെല്ലും അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിരുന്നില്ല . വിചിത്രമായ സംഭവങ്ങൾക്കെല്ലാം പിന്നിൽ ടെക്നീഷ്യനായ സജിതയുടെ ഭർത്താവ് .ടെക്നീഷ്യൻ കൂടിയായ സജിതയുടെ ഭർത്താവ് വീടിൻ്റെ സമീപനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും, വീട്ടിലുള്ളവരുടെ വാട്സപ്പ് ഹാക്ക് ചെയ്ത് മെസ്സേജുകൾ വിടുകയുമായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിച്ചിരുന്നത്  6 മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങിയിരുന്നു.പ്രത്യേകം താമസ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

മഞ്ഞും വെയിലും മിന്നിമിന്നി കാലാവസ്ഥ; പനി വീണ്ടും വൈറലാവുന്നു;

മഞ്ഞും വെയിലും മിന്നിമിന്നി കാലാവസ്ഥ; പനി വീണ്ടും വൈറലാവുന്നു; രണ്ടാഴ്ച്ചയ്ക്കിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ എത്തിയത് 16,393 പേർ..! മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥ കാരണം മലപ്പുറം ജില്ലയിൽ വൈറൽ പനിയുടെ വ്യാപനം കൂട്ടുന്നു. മൺസൂൺ വിട വാങ്ങിയതിന് പിന്നാലെ വൈറൽ പനിയുമായി ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും വീണ്ടും ആശുപത്രികളിൽ തിരക്ക് കൂടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ 16,393 പേർ വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 104 പേരെ അ‌ഡ്‌മിറ്റ് ചെയ്തു. ഇന്നലെ 1,362 പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് വൈറൽ പനി റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറത്താണ്. ഓരോദിവസവും പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന്റെ കൈവശമില്ല. ഡെങ്കി, എലിപ്പനി കേസുകളും ജില്ലയിൽ വർദ്ധിക്കുന്നുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ 44 പേർ ചികിത്സ തേടിയപ്പോൾ ഇതിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു....

വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ മലപ്പുറം വേങ്ങര ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യയിൽ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വേങ്ങര സ്കൂളിലെ എസ്പിസി ചുമതല വഹിച്ച അധ്യാപിക ടി.ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്. സ്കൂളിലെ എസ്പിസിയുടെ ചുമതലയുള്ള അധ്യാപകൻ പയ്യോളി മഠത്തിൽ രാംദാസാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. 

ഇന്ന് രണ്ട് പാത്രങ്ങളിൽ വന്ന ഒരേ ഫോട്ടോ വെച്ചുള്ള വാർത്തകൾ

ഇത് തന്റെ അവസാന ലോകകപ്പ് ആകാം; പരിക്കേറ്റെന്ന വാർത്ത തെറ്റെന്ന് മെസ്സി ദോഹ: ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയേക്കാമെന്ന് അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. അതിനാൽ സ്വപ്ന സാക്ഷാത്കാരത്തിനായി പരമാവധി ശ്രമിക്കും. ടീമിലെ ഒത്തിണക്കമാണ് പ്രധാന കരുത്തെന്നും മെസ്സി വ്യക്തമാക്കി.  തനിക്ക് പരിക്കേറ്റെന്ന വാർത്ത തെറ്റാണെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും മെസ്സി പറഞ്ഞു. ഖത്തറിലെ പ്രധാന മീഡിയ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. 2014ൽ ഫൈനലിലെത്തിയ ടീമിനെ പോലെ തന്നെ സന്തുലിതവും ഐക്യവും പരസ്പര ധാരണയുമുള്ള ടീമാണിത്. അതിനാൽ പരമാവധി പോരാടും. കപ്പിനായി പരമാവധി ശ്രമിക്കും.  എല്ലാ ലോകകപ്പും പോലെ ഖത്തർ ലോകകപ്പും സ്‌പെഷലാണ്. ജൂൺ- ജൂലൈ മാസങ്ങളിലാണ് സാധാരണ ലോകകപ്പ് നടക്കാറുള്ളത്. അക്കാലങ്ങളിൽ താരങ്ങളിൽ പലരും ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുത്ത് പരിക്കിന്റെ പിടിയിലായിരിക്കും. അത്തരത്തിൽ പരിക്കുള്ള താരങ്ങളാവും ലോകകപ്പിന് വരാറുള്ളത്. എന്നാൽ ഇത് ക്ലബ് സീസണിന്റെ ഇടയ്ക്കാണ്.  

വേങ്ങര ബസ്റ്റാന്റിലെ കടകളിലെ പൂട്ടുകൾ പൊളിച്ചു മോഷണം

വേങ്ങര ബസ്റ്റാന്റിലെ കടകളിലെ പൂട്ടുകൾ പൊളിച്ചു മോഷണം വേങ്ങര: വേങ്ങര ബസ്റ്റാന്റിലെ മിൽമ ബൂത്ത്‌, കെ.കെ സ്റ്റോർ എന്നീ കടകളിലാണ് മോഷണംനടന്നത്, പൂട്ട് പൊളിച്ച് അകത്ത് കയറിയ നിലയിലാണ്. കെ കെ സ്റ്റോറിൽ നിന്നും 20,000 രൂപയുടെ സിഗരറ്റുകളും മിൽമ ബൂത്തിൽ നിന്ന് 5,000 രൂപയും മോഷണം പോയി. അതിരാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാപാരി നേതാക്കൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.രാത്രികാല പോലീസ് പെട്രോളിങ് ശക്തമാക്കാൻ പോലീസിനോട് ആവശ്യപ്പെടുമെന്നും മണ്ഡലം ജനറൽ സെക്രട്ടറി എം.കെ സൈനുദ്ദീൻ ഹാജി അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും; ആദ്യ പട്ടികയില്‍ 85പേര്‍, പരിശോധനയ്ക്ക് മൂന്നംഗ സമിതി തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മ പരിശോധന...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും; ആദ്യ പട്ടികയില്‍ 85പേര്‍, പരിശോധനയ്ക്ക് മൂന്നംഗ സമിതി തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച്‌ കയറുന്നതും വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നതും പൊലീസില്‍ പതിവാണ്. ഇതൊഴിവാക്കാന്‍ സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചിരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ...

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2022 ന്റെ വോളി ബോൾമത്സരം അടക്കാപുരയിൽ

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2022 ന്റെ വോളി ബോൾമത്സരം   വലിയോറ അടക്കാപുര എ.എം.യൂപി സ്കൂൾ ഗ്രൗണ്ടിൽ  27 .11.2022 ഞായറാഴ്ച രാവിലെ നടക്കും. നാളെ 23-11-2022 വൈകുന്നേരം 5 മണിക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിന്റെ വോളിബോൾ മൽസരത്തിന്റെ നടത്തിപ്പിന്റെ സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേരുന്നു. എല്ലാ നാട്ടുകാരും വോളി ബോൾ പ്രേമികളേയും  വിനയപൂർവ്വം ക്ഷണിക്കുന്നു. എന്ന് ബാവാ ക്ക vv.c വോളിബോൾ  മത്സര ഫിക്ച്ചർ  നിയമാവലി  1 ഫിക്ച്ചറിൽ പറഞ്ഞ സമയത്തിനു ഒരു മണികൂർ മുമ്പ് ടീമുകൾ റിപ്പോർട്ട് ചെയ്തു റെഡിയായിരിക്കേണ്ടതാണ്.  2 ഒരു കാരണവശാലും സമയം തെറ്റി വന്നാൽ ടീമിനെ സീകരിക്കുന്നതല്ല. 3. കളികൾ സ്റ്റിൽ ആയിരിക്കും. ഫൈനൽ ഒഴികെ എല്ലാ മൽസരങ്ങളും വെസ്റ്റ് ഓഫ് ത്രി ആയിരിക്കും. 4. ഫൈനൽ മൽസരoസഘാടകസമിതിക്ക് തീരുമാനിക്കാൻഅധികാരം ഉണ്ടായി  രിക്കുന്നതാണ് ത്രികളിക്കണോ ഫൈവ് കളിക്കണോ എന്നതു്.  5. സാങ്കേതിക കാരണത്താൽ കളി തടസ്സപ്പെടുകയാണങ്കിൽ സംഘാടക സമിതിക്ക്   മാറ്റം വരുത്താനും മറ്റൊ .രു ദിവസത്തേക...

നിയമം പേടിച്ച് ആവേശം കുറക്കണ്ട; പിഴ അടക്കാതെ ചെറിയ തുക ഫീസ് നല്‍കി വാഹനങ്ങള്‍ക്ക് ഇഷ്ട ടീമിന്റെ നിറം കൊടുക്കാം; അവസരം ഒരുങ്ങി..!

നിയമം പേടിച്ച് ആവേശം കുറക്കണ്ട; പിഴ അടക്കാതെ ചെറിയ തുക ഫീസ് നല്‍കി  വാഹനങ്ങള്‍ക്ക് ഇഷ്ട ടീമിന്റെ നിറം കൊടുക്കാം; അവസരം ഒരുങ്ങി..! ലോകകപ്പ് ഫുട്ബാള്‍ ആവേശം പിഴയുടെ പേടിയില്ലാതെ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ വഴിയൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍.ടി.ഓഫീസില്‍ അപേക്ഷ നല്‍കി തുച്ഛമായ തുക ഫീസടച്ചാല്‍ ആരാധകര്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രിയപ്പെട്ട ടീമിന്റെ കൊടിയുടെയും ജേഴ്‌സിയുടേയും നിറം കൊടുക്കാം. ഇങ്ങനെ നിറം മാറ്റാന്‍ ഒരു മാസത്തേക്ക് കാറുകള്‍ക്ക് 395ഉം ബൈക്കുകള്‍ക്ക് 245 രൂപയും മാത്രം ഫീസടച്ചാല്‍ മതി. ഇഷ്ട താരങ്ങളുടെ സ്റ്റിക്കര്‍ ഓട്ടോറിക്ഷകളിലും കാറുകളിലും പതിപ്പിക്കാനും നിസാര പരസ്യ ഫീസേയുള്ളൂ. സ്റ്റിക്കറിന് 100 സെന്റീമീറ്റര്‍ സ്‌ക്വയറിന് ഒരു മാസത്തേക്ക് അഞ്ചുരൂപയാണ് നിരക്ക്. ബസുകള്‍ക്ക് കളര്‍കോഡ് വന്നതിനാല്‍ അകത്ത് മാത്രമേ പതിപ്പിക്കാനാകൂ.അടുത്തുള്ള ആര്‍.ടി ഓഫീസില്‍ പോയി നിറം മാറ്റാന്‍ (കളര്‍ ഓള്‍ട്ടറേഷന്‍) അപേക്ഷ നല്‍കുക. വണ്ടി പരിശോധനാ മൈതാനത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കുക. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാം. അതിനുശേഷം മാറ്റുന്ന ന...

ഹണിട്രാപ്പില്‍ 68-കാരനെ കുടുക്കി 23 ലക്ഷം തട്ടിയ വ്ലോഗറും ഭര്‍ത്താവും പിടിയിൽ

ഹണിട്രാപ്പില്‍  68-കാരനെ  കുടുക്കി 23 ലക്ഷം തട്ടിയ വ്ലോഗറും ഭര്‍ത്താവും  പിടിയിൽ  മലപ്പുറം | കല്‍പകഞ്ചേരിയിലെ 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ തൃശൂരിലെ 28-കാരിയായ വ്ലോഗറും ഭര്‍ത്താവും അറസ്റ്റില്‍. യുവതിക്ക് എല്ലാത്തിനും സഹായം ചെയ്തത് ഭര്‍ത്താവ് തന്നെ. സാമ്പത്തികമായി ഭദ്രതയഒള്ള അറുപത്തിയെട്ടുകാരനെ കെണിയില്‍ പെടുത്തി പണം തട്ടിയ വ്ലോഗറായ തൃശൂര്‍ കുന്നംകുളം സ്വദേശിനി റാഷിദയും (28) ഭര്‍ത്താവ് നാലകത്ത് നിഷാദുമാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ അറിവോടെയും സഹായത്തോടെയും 68-കാരനെ പ്രണയം നടിച്ചാണ് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭര്‍ത്താവ് നിഷാദ് കണ്ടതായി നടിച്ചതുമില്ല. രഹസ്യമായി ഭര്‍ത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പല തവണകളായ 23ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.. തുടര്‍ന്നും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പണം നല്‍കിയില്ലെങ്കില...

ഇന്ന് വൈകുന്നേരം വെന്നിയൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടത്തി

കുട്ടിയെ കണ്ടത്തി മലപ്പുറം വെന്നിയൂരിൽ നിന്നും  ഇന്ന് വൈകുന്നേരം മുതൽ കാണാതായ സാദിഖ് എന്ന   വിദ്യാർത്ഥിയെ  കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ വെച്ച് കണ്ടെത്തി 21/11/2022  7:40pm

MISSING കുട്ടിയെ കാണ്മാനില്ല*l

MISSING കുട്ടിയെ കാണ്മാനില്ല 21/11/2022 തിങ്കൾ.  Time 4pm തിരൂരങ്ങാടി സ്കൂളിൽ പഠിക്കുന്ന വെന്നിയൂരിലുള്ള സംസാരിക്കാൻ കഴിവില്ലാത്ത സാദിഖ് എന്നകുട്ടി (നീലയും വെള്ളയും യൂണിഫോം) സ്കൂൾ വിട്ട് വീട്ടിൽ എത്തിയിട്ടില്ല.(കഴുത്തിൽ ടാഗ് ഉണ്ട് ) കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.  ഉപ്പ ഹസൻ  +91 81139 60712 അപ്ഡേറ്റ്    മലപ്പുറം വെന്നിയൂരിൽ നിന്നും  ഇന്ന് വൈകുന്നേരം മുതൽ കാണാതായ സാദിഖ് എന്ന   വിദ്യാർത്ഥിയെ  കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ വെച്ച് കണ്ടെത്തി 21/11/2022  7:40pm

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു