ഹണിട്രാപ്പില്‍ 68-കാരനെ കുടുക്കി 23 ലക്ഷം തട്ടിയ വ്ലോഗറും ഭര്‍ത്താവും പിടിയിൽ

ഹണിട്രാപ്പില്‍  68-കാരനെ  കുടുക്കി 23 ലക്ഷം തട്ടിയ വ്ലോഗറും ഭര്‍ത്താവും  പിടിയിൽ

 മലപ്പുറം | കല്‍പകഞ്ചേരിയിലെ 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ തൃശൂരിലെ 28-കാരിയായ വ്ലോഗറും ഭര്‍ത്താവും അറസ്റ്റില്‍. യുവതിക്ക് എല്ലാത്തിനും സഹായം ചെയ്തത് ഭര്‍ത്താവ് തന്നെ. സാമ്പത്തികമായി ഭദ്രതയഒള്ള അറുപത്തിയെട്ടുകാരനെ കെണിയില്‍ പെടുത്തി പണം തട്ടിയ വ്ലോഗറായ തൃശൂര്‍ കുന്നംകുളം സ്വദേശിനി റാഷിദയും (28) ഭര്‍ത്താവ് നാലകത്ത് നിഷാദുമാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ അറിവോടെയും സഹായത്തോടെയും 68-കാരനെ പ്രണയം നടിച്ചാണ് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭര്‍ത്താവ് നിഷാദ് കണ്ടതായി നടിച്ചതുമില്ല. രഹസ്യമായി ഭര്‍ത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പല തവണകളായ 23ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.. തുടര്‍ന്നും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.
പണം നല്‍കിയില്ലെങ്കില്‍ അപമാനിക്കുമെന്നും വീട്ടില്‍ വിവരം അറിയിക്കുമെന്നും പറഞ്ഞതോടെയാണ് നാട്ടിലെ അറിയപ്പെട്ട കുടുംബത്തില്‍ മക്കളും പേരമക്കളുമായി കഴിയുന്ന 68കാരന്‍ പണം നല്‍കി ത്തുടങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ ഇത്രയും തുക തട്ടിയെടുത്തിട്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും എന്നാല്‍ 68-കാരന്റെ പണം നഷ്ടമാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. തുടര്‍ന്നു കുടുംബം വിവരം അറിഞ്ഞതോടെ 68-കാരനുമായിവന്നു, കഴിഞ്ഞ ദിവസമാണ് കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്നു കല്‍പകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ ഇവരുടെ തൃശൂര്‍ കുന്നംകുളത്തെ വീട്ടില്‍വെച്ച്‌ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി നിഷാദിനെ തിരൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ സമാനമായി മറ്റുള്ളവരില്‍നിന്നും ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൂടുതല്‍ അന്വേഷണത്തിനായി റിമാന്‍ഡിലുള്ള നിഷാദിനെ കസ്റ്റിഡയില്‍ ആവശ്യപ്പെടുമെന്നും കല്‍പഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്ത് പറഞ്ഞു. കല്‍പഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്തിനെ പുറമെ എസ്‌ഐ. സൈമണ്‍, എഎസ്‌ഐ രവി, സീനിയര്‍ സി.പി.ഒ ഷംസാദ്, വനിതാപൊലീസ് അപര്‍ണ, സുജിത്, ഹരീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

today news

കൂടുതൽ‍ കാണിക്കുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ