ഇന്ന് രാത്രി ഉണ്ടായ ശക്ഷമായ മഴയിലും കാറ്റിലും രാത്രി 8 മണിയോടെ മലപ്പുറം ദേശീയപാത 66 കോളപ്പുറത്തിനും കൂരിയടിനും ഇടയിൽ മരം കടപുഴകി വീണു റോഡ് ഗതാഗതം തടസ്യപെട്ടു . ഫയർ ഫോയിസ് വന്ന് മരം വെട്ടിമാറ്റുന്നു 🛑🛑🛑 NH ൽ കൂരിയാടിനും കൊളപ്പുറത്തിനുമിടയിൽ ഇലക്ട്രിക്ക് ലൈൻ കമ്പിയിലേക്ക് മരം വീണതു കാരണം റോഡ് ഗതാഗതം തടസപെട്ടിരിക്കുന്നു. അടിയന്തിര എയർപോർട്ടടക്കമുള്ള യാത്രക്കാർക്ക് കുരിയാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് താഴെ കുളപ്പുറം വഴി പോകാവുന്നതാണ്. തടസ്സങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. Update : ദേശീയ പാതയിൽ മരം വീണ് തടസ്സപ്പെട്ട ഗതാഗതം തടസ്സം ഒഴിവായിട്ടുണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാം.. 14/11/2022 9:23pm മറ്റു വാർത്തകൾ കൂറ്റൻ കട്ടൗട്ടുമായി അർജെൻ്റീന ഫാൻസ്; - തിരൂരങ്ങാടി ചെറുമുക്കിൽ കട്ടൗട്ട് യുദ്ധം..!! തിരൂരങ്ങാടി: ഫുട്ബോൾ മാമാങ്കം മലപ്പുറത്തിന് നൽകുന്ന ഉത്സവം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കഴിഞ്ഞ കാലങ്ങളിൽ അത് ഫ്ലക്സ് യുദ്ധമായിരുന്നുവെങ്കിൽ ഇത്തവണ കട്ടൗട്ട് യുദ്ധമാണ്. ഫിഫ ലോകക്കപ്പ് ആവേശത്തിൽ ബ്രസീൽ ഫാൻസിന് മറു...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ