വേങ്ങര: വേങ്ങര, പറപ്പൂർ,ഊരകം പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിൽ ചെങ്കണ്ണ് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. സാധാരണ ചൂട് കാലത്ത് വരാറുള്ള ചെങ്കണ്ണ് മഴക്കാലം കഴിയും മുമ്പേ പടരുകയാണ്. രോഗം ബാധിച്ച കുട്ടികള്‍ വിദ്യാലയങ്ങളിലെത്തുന്നത് പതിവായത് രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട്. ചില വീടുകളിൽ മുഴുവന്‍ പേര്‍ക്കും രോഗം പകരുന്നുണ്ട്. മദ്രാസ് ഐ എന്നും പിങ്ക് ഐ എന്നും ചെങ്കണ്ണിനെ അറിയപ്പെടുന്നു. കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടീരിയയോ മറ്റു വസ്തുക്കളോ മൂലം കോശ ജ്വലനം സംഭവിക്കുന്നതിന്റെ ഫലമായി കണ്ണിന്റെ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവക്കുകയുമാണ് ചെയ്യുന്നത്. പ്രകൃതിയിലെ പെട്ടെന്നുള്ള ചില മാറ്റങ്ങള്‍ ഇവ പെട്ടെന്ന് പെരുകുന്നതിനും പടര്‍ന്ന്‍ പിടിക്കുന്നതിനും കാരണമാകുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ചൂടും പെട്ടെന്ന് പെയ്യുന്ന മഴയും രോഗാണുക്കള്‍ പെരുകുന്നതിന് അനുക്കൂല സാഹചര്യമാണുള്ളളത്. രോഗം ബാധിച്ചവരുടെ കണ്ണുനീര്, കണ്ണിലെ സ്രവം, രോഗി ഉപയോഗിക്കു...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.