ഓടി കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരി തെറിച്ചു തിരൂരങ്ങാടി: കരുമ്പില്‍ ദേശീയപാത-66 കരുമ്പില്‍ ഇന്നലേ വൈകീട്ട് 5 മണിക്കാണ് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുന്ന കാറിന്റെ ടയര്‍ കരുമ്പില്‍ വെച്ച് ഊരി പോയത്. കാര്‍ മിതമായ വേഗതയില്‍ ആയതിനാല്‍ യാത്രികര്‍ മറ്റ് അപകടത്തില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് നിന്ന് ഊരി പോന്ന ടയര്‍ 150 മീറ്ററോളം റോഡില്‍ കൂടി സഞ്ചരിച്ച്,ദേശീയ പാതയോരത്തെ വീടിന്റെ സിറ്റൗട്ടില്‍ പോയി ആണ് വീണത്. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാത്തതും അപകട സമയം വാഹനങ്ങള്‍ കുറവായതും വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*