കോട്ടക്കൽ: ബെംഗളൂരുവില്‍നിന്ന് വില്പനക്കായി എത്തിച്ച എം.ഡി.എം.എ. ലഹരിമരുന്നുമായി മൂന്നുപേര്‍ കോട്ടയ്ക്കലില്‍ പിടിയില്‍. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26) പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29) വെളിയത്ത് ഹാറൂണ്‍ അലി (29) എന്നിവരെയാണ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീമും കോട്ടയ്ക്കല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് 50 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.
ബെംഗളൂരുവില്‍നിന്ന് സിന്തറ്റിക് ലഹരിമരുന്നുകള്‍ മലപ്പുറം ജില്ലയില്‍ എത്തിച്ച് വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് പ്രതികള്‍ വലയിലായത്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ലഹരിമരുന്ന് കടത്തുന്ന ഇത്തരംസംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ലഹരിമാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ