ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

റോഡ് തകർന്നാൽ കരാറുകാരനും എൻജിനീയറും കേസിൽ പ്രതി

പൊതുമരാമത്തു വകുപ്പിന്റെ പുതിയ റോഡുകൾ നിർമ്മാണം കഴിഞ്ഞും, പഴയ റോഡുകൾ അറ്റകുറ്റപ്പണികൾക്കുശേഷവും, ആറു മാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ ഉത്തരവായി. കുഴികൾ രൂപപ്പെട്ടാലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു വിജിലൻസ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സർ‌ക്കുലറിൽ വ്യക്തമാക്കി. റോഡുകളുടെ പരിതാപകരമായ അവസ്ഥയും അതുകാരണം അടിക്കടിയുണ്ടാവുന്ന അപകട മരണങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കുകയും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. നിർമ്മാണമോ, അറ്റകുറ്റപ്പണിയോ പൂർത്തീകരിച്ചതായി ഇനി മുതൽ സർട്ടിഫിക്കറ്റ് നൽകുന്ന റോഡുകൾക്കാണ് ബാധകം. പ്രകൃതിദുരന്തത്താലാണ് തകർന്നതെന്ന് കളക്ടർ റിപ്പോർട്ട് നൽകിയാൽ കേസുണ്ടാവില്ല. ക്രിമിനൽ നടപടികൾ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഒരു വർഷത്തിനകം തക...

68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി

പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ ജലരാജാക്കാന്മാരായി കാട്ടിൽ തെക്കേതിൽ ചുണ്ടൻ. 68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 4.31 മിനിട്ട് സമയം കൊണ്ടാണ് സമയം കാട്ടിൽ തെക്കേതിൽ കിരീടം സ്വന്തമാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീ​ഗ് വിജയികളാണ് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് ). രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കട്ടിൽ തെക്കേതിൽ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നീ ചുണ്ടൻ വള്ളങ്ങളാണ് 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനലിൽ ഉണ്ടായിരുന്നത്

മധുരമിട്ട ചായയും മധുരമിടാത്ത ചായയും ഒന്നല്ല!

കൊല്ലം • ചായക്കടകളിൽ മധുരമിട്ട ചായയ്ക്കും മധുരമിടാത്ത ചായ ഇനി ഒരേ വില ഈടാക്കിയാൽ നടപടി. ഒരേ വില ഈടാക്കുന്നതായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഓണക്കാലത്തു നടത്തുന്ന പരിശോധനകളിൽ കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നു സിവിൽ സപ്ലൈസ് കമ്മിഷണർ ജില്ലാ സപ്ലൈ ഓഫിസർമാർക്ക് അയച്ച സർക്കുലറിൽ നിർദേശിച്ചു. മധുരമുള്ള ചായ/കോഫി/കട്ടൻ ചായ, മധുരമില്ലാത്ത ചായ/കോഫി/ കട്ടൻ ചായ എന്നിവയുടെ വില കടകളിൽ പ്രദർശിപ്പിക്കണമെന്നും നിർ ദേശിച്ചിട്ടുണ്ട്. മധുരമുള്ളതിനും ഇല്ലാത്തതിനും ഒരേ വില ഈടാക്കു ന്നതായി വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപ് ടിയെന്നും സർക്കുലർ പറയുന്നു.

നിങ്ങളുടെ വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് ഇതാ ഒരു എളുപ്പവഴി.

നിങ്ങളുടെ വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് ഇതാ ഒരു എളുപ്പവഴി. 1. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച്  *Voter Helpline App* എന്ന ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഡൌൺലോഡ് ചെയ്യുക .....  https://play.google.com/store/apps/details?id=com.eci.citizen&hl=en 2.  *Voter registration* എന്ന ഓപ്ഷനിൽ അമർത്തുക.തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ  *Electoral Authentication Form (Form 6B )* എന്നതിൽ അമർത്തുക 3.  *Let's start* എന്ന ഓപ്ഷൻ അമർത്തുക. 4. OTP ലഭിക്കുന്നതായനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം  *verify* എന്ന ഓപ്ഷൻ അമർത്തുക. 5. *Yes ,I have voter ID card number* എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് *Next* അമർത്തുക. 6. വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി *Fetch Details* എന്ന ഓപ്ഷനിൽ അമർത്തുക. 7. നൽകിയിട്ടുള്ള വിവരങ്ങൾ ശരി ആണെന്ന് ഉറപ്പ് വരുത്തിയത്തിനു ശേഷം  *Proceed* എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 8. നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി *Proceed* എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. *reference ID*.സ്ക്രീനിൽ ...

അങ്കൻവാടിയിലേക്ക് ചിനക്കൽ സാംസ്കാരിക വേദിയുടെ വക ഓണ സമ്മാനമായി റഫിൾജെറേറ്റർ കൈമാറി

വലിയോറ ചിനക്കലിൽ പതിമൂന്നാം വാർഡിൽ പ്രവർത്തിച്ചു വരുന്ന അങ്കൻവാടിയിലേക്ക് ചിനക്കൽ സാംസ്കാരിക വേദി പ്രസിഡൻറ് AT അഷ്റഫ്     ഓണ സമ്മാനമായി ഫ്രിഡ്ജ് കൈമാറി.  അങ്കൻവാടിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഒരു ഉദ്യമം ചിനക്കൽ സാംസ്കാരിക വേദി ഏറ്റെടുക്കാൻ തയ്യാറാവുകയും ആയത് ഓണ സമ്മാനമായി നൽകാൻ സാധിക്കുകയും ചെയ്തു. കൈമാറ്റ ചടങ്ങിൽ ചടങ്ങിൽ വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ സാംസ്കാരിക വേദി പ്രസിഡന്റ് എ.ടി അഷ്റഫ്, മുൻ പ്രസിഡൻറ് പറങ്ങോടത്ത് മുസ്തഫ വൈസ് പ്രസിഡൻറ് ഹംസ അങ്കൻവാടി സൂപ്പർവൈസർമാരായ ഷാഹിന, പുഷ്പ ശ്രീനാഥ് എക്സിക്യൂട്ടീവ് അംഗങ്ങളായ  അസീസ് എംപി, വേലായുധൻ കുവൈറ്റ് കമ്മിറ്റി അംഗമായ കോയ അങ്കൻവാടി ടീച്ചർ സുമ ഹെല്‍പ്പര്‍ ബേബി ഗിരിജ സാംസ്കാരിക വേദി അംഗങ്ങളായ ഇബ്രാഹിം, റഫീഖ് മുജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിൻ.  കേരളവും തമിഴ്നാടുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സംബന്ധിച്ച് ആശയ വിനിമയം നടത്തി. ഇക്കാര്യം  ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിതല ചർച്ച ആവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കേരളത്തിലെ ഐ.ടി.അധിഷ്ഠിത വികസനത്തെ തമിഴ്നാട് ഐ.ടി മന്ത്രി മനോ തങ്കരാജ് പ്രശംസിച്ചു. ഡിജിറ്റൽ സർവകലാശാല, വിദ്യാഭ്യാസം എന്നീ രംഗത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനാവശ്യമായ പിന്തുണ നൽകണമെന്ന്  അദ്ദേഹം അഭ്യർത്ഥിച്ചു.

തെരുവ് നായകളുടെ ശല്യം പരിഹരിക്കണമെന്ന ആവശ്യം ശക്തം ;അതികാരികൾക്ക് പരാതി നൽകി

വേങ്ങര വലിയോറ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ശല്യം അതികരിച്ച് കൊണ്ടിരുക്കുകയും മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും  നായയുടെ കടിയേൽകാനുള്ള സഹചര്യം ഉണ്ടാവുകയും, വളർത്തുമൃഗങ്ങൾക്ക് കടിയേൽക്കുകയും, അവയെ പിടിക്കുകയും ഉണ്ടായ സമയത്താണ്   അതികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിരമായ പരിഹാരം ഉണ്ടാവണമെന്ന ആവശ്യം പ്രദേശവാസികളുടെ ഇടയിൽ നിന്നും ശക്തമായി വന്നത്. നാട്ടുകാരുടെ ശക്തമായ ആവശ്യം പരപ്പിൽ പാറ യുവജന സംഘം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറിയും മുമ്പാകെ പരാതി നൽകി. ക്ലബ്ബ് പ്രവർത്തകരായ സഹീർ അബ്ബാസ് നടക്കൽ, അസ്ക്കർ കെ കെ , മനാഫ് വി.എം, ശാഫി ഇ, ഇബ്രാഹിം എ കെ എന്നിവർ പങ്കെടുത്തു.

ഊരകം കുന്നത്ത് ബസും ലോറിയും കൂട്ടിയിടിച്ചപകടം

ഊരകം കുന്നത്ത് വീണ്ടും അപകടംബസും ലോറിയും കൂട്ടിയിടിച്ചു ഊരകം കുന്നത്ത് വീണ്ടും അപകടം. ബസും ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. പരപ്പനങ്ങാടിയിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ലീഡർ ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. രാവിലെ 9.30  ഓടെയാണ് സംഭവം. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർകും രണ്ട് യാത്രകർക്കും  പരിക്കേറ്റു. പരുക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ്  ബൈക്ക് തെന്നി ബൈക്ക് യാത്രകാരൻ ലോറിക്ക് അടിയിൽ  പെട്ട്  വിഷ്ണു എന്ന യുവാവ് മരിച്ചിരുന്നു . രണ്ടുമാസം മുമ്പ്  സുബൈർ എന്നായാളും ഇവിടെ മരിച്ചിരുന്നു. ഇതേ സ്ഥലത്താണ് ഇന്ന് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന്  മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിൽ ഊരകം കുന്നത് റോഡിൽ കുറച്ച് നേരം  ഗതാഗതം തടസ്യപെട്ടു.

മലപ്പുറം ജില്ലയിൽ ഉരുൾപൊട്ടൽ

മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ . ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രിയാണ് മലയിടിച്ചിൽ ഉണ്ടായത്. ഉരുൾ പൊട്ടൽ ഉണ്ടായത് ജനവാസ മേഖലയിൽ അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ആളപായം ഇല്ലെങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: കരാറുകാർക്കെതിരെ കേസ് ഡ്രൈവറും വാഹനവും കസ്റ്റയിൽ വി കെ പടിയിൽ ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്.  ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ  നീർക്കാക്ക കുഞ്ഞുങ്ങൾ  ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ്  രജിസ്റ്റർ ചെയ്യുക.  മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് അധികൃത സ്ഥലത്തെത്തിയിട്ടുണ്ട്.  പ്രദേശവാസികളിൽ നിന്നും  മൊഴിയെടുക്കും. ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്. പക്ഷികളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില...

വേങ്ങര ഗ്രാമപഞ്ചായത്ത് തല എക്സിബിഷനും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ  മിഷൻ പദ്ധതിയുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് തല എക്സിബിഷനും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, യൂസഫലി വലിയോറ, സി പി അബ്ദുൽ ഖാദർ, എം പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജാസ്മിൻ അഹമ്മദ്, പ്രോഗ്രാം കോഡിനേറ്റർ ഷാജി, എന്നിവർ ചടങ്ങിൽ സംസാരിച്ചു.   വേങ്ങര യിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കവലകളിലും എക്സിബിഷൻ പ്രദർശിപ്പിച്ചു.

എന്തിനായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത.മരം വീഴ്ത്തിയപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ.ഉള്ളുലക്കുന്ന കാഴ്ച.

ഹൈവേ വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിക്കുമ്പോൾ വീണ്ടും ആവർത്തിക്കുന്നു ഈ ക്രൂരത...മരം മുറിച്ചിട്ടപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ..... ദേശീയ പാതയിൽ മലപ്പുറം വികെ പടി അങ്ങാടിയിലാണ് വേദനയുളവാക്കുന്ന സംഭവം നടന്നത് .  മഴക്കാലത്തു നിരവധി നീർ പക്ഷികൾ മരങ്ങളിൽ കൂട് വക്കാറുണ്ട്.. ജൂൺ മാസം മുതൽ സെപ്റ്റംബർ വരെയാണ് അവയുടെ പ്രജനന കാലം.. അത് കഴിഞ്ഞാൽ അവ കൂടോഴിഞ്ഞു പോകും .. പക്ഷെ ഇവിടെ കൂടുകൾ മാറ്റാതെ മരങ്ങൾ വെട്ടി മുറിച്ചതോടെ പക്ഷിക്കുഞ്ഞുങ്ങൾ കൂടുകൾക്കൊപ്പം താഴെ വീഴുകയായിരുന്നു. 60 ലേറെ പക്ഷി കുഞ്ഞുങ്ങളും 30 ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്. ജില്ലയിൽ 4 ആം തവണയാണിങ്ങനെ... മിക്കതും പറക്കാൻ തുടങ്ങുന്നവയായിരുന്നു.. ഒന്നോ രണ്ടോ മാസം കൂടി കഴിഞ്ഞാ ൽ അവ കൂടോഴിഞ്ഞു പോയിട്ടാണ് ഈ മരങ്ങൾ മുറിക്കുന്നതെങ്കിൽ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലായിരുന്നു. കൂടു കൂട്ടിയ മരങ്ങൾ അവയുടെ പ്രജനന കാലം കഴിയുന്നത് വരെ വെട്ടരുത്.. മരങ്ങൾ വെട്ടുന്നതും, കൊറ്റില്ലങ്ങൾ നശിപ്പിക്കുന്നതും പക്ഷികളെ വേട്ടയാടുന്നതിനും കൊല്ലുന്നതിനും തുല്യമാണ്.. ഇന്ത്യൻ വൈൽഡ് ലൈഫ് ആക്ട് പ്രകാരം, 1 ലക്ഷം രൂപയും 7 വർഷം വരെ ജയി...

വേങ്ങര ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കുന്നു ഉത്ഘാടനം ആറാം തിയതി

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കുന്നു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയുടെ  ഉത്ഘാടനം  ഈ വരുന്ന ആറാം തിയതി  ചൊവ്വാഴ്ച 11മണിക്ക് വേങ്ങര  നിയോജകമണ്ഡലം MLA  പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്  നിർവഹകും 2020ജൂലൈയില്‍  ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം പണി തീര്‍ക്കുകയും 35കിടക്കകള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തോടെ ഈ കെട്ടിടം സെകണ്ടറി ട്രീറ്റ്മെന്റ് സെന്ററാക്കിമാറ്റി.  കഴിഞ്ഞ ഒക്ടോബര്‍ 31ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സെകണ്ടറി ട്രീറ്റ് മെന്റ് സെന്റര്‍ അടച്ച് പൂട്ടുകയും ഇതിലേക്ക് നിയമിച്ചവരെ പിരിച്ച് വിടുകയും ചെയ്ത ശേഷം ഈ കെട്ടിടം ഒഴിഞ്ഞ് കി ടക്കുകയായിരുന്നു.  താഴെ നിലയിലെ ഒ പി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.  ഡയാലിസ് യൂണിറ്റ് തുടങ്ങുന്നതിന് നാലു കോടി രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയതാണ്  പുതിയ കെട്ടിടം.  ഇവയിലാണ് കിടത്തി ചികിത്സ  തുടങ്ങുന്നത്.  എക്സ്റേ, ആധുനിക പരിശോധനാ സൗകര്യമുള്ള മെ...

ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ്നിര്‍ബന്ധമാക്കി.

മലപ്പുറം: പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി  ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു പൂച്ചകള്‍ക്കും ഉടമസ്ഥര്‍ അതതു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15 നകം  നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കണം. കുത്തിവെപ്പിനു ശേഷം മൃഗാശുപത്രിയില്‍ നിന്നും  പ്രതിരോധ വാക്‌സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്നതിന് താത്പര്യമുള്ള ഡോഗ് ക്യാച്ചേഴ്‌സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍  പ്രദേശത്തെ മൃഗാശുപത്രികളിലോ മലപ്പുറം മൃഗരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ (0483-2736696) ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.