ഭൂപരിധി ഇളവ് ഉത്തരവില്‍ ഭേദഗതി : 1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഭൂപരിധിയില്‍ ഇളവനുവദിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച ഉത്തരവുകളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇളവിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി നടത്തും. വകുപ്പ് 81 (3 ബി) പ്രകാരമുള്ള ഇളവിനുള്ള അപേക്ഷ ഭൂമി വാങ്ങിയ / ഏറ്റെടുത്ത തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അത്തരം അപേക്ഷകളില്‍ സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട പ്രൊജക്ടിലെ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ബന്ധപ്പെട്ട പ്രൊജക്ട് വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി രൂപീകരിക്കാനും തീരുമാനിച്ചു. ലൈറ്റ് മെട്രോ നിര്‍മ്മാണം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് : തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ / മെട്രോ ലൈറ്റ് പദ്ധതികള്‍, മൂന്ന് ഫ്‌ളൈഓവറുക...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.