ഓണക്കിറ്റ് പഞ്ചായത്ത്തല ഉദ്ഘാടനം പാക്കടപ്പുറായയിൽ പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു മഞ്ഞ കാർഡ് ഉടമകൾക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും
മഞ്ഞ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ വേങ്ങര പഞ്ചായത്ത്തല ഉദ്ഘാടനം പാക്കടപ്പുറായയിൽ പി പി നാസർ ലൈസൻസി ആയിട്ടുള്ള റേഷൻ കടയിൽവെച്ച് കുഞ്ഞൻ പള്ളിയാളിക്ക് നൽകി പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
ഇന്നും നാളെയും മഞ്ഞ കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29,30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റുകൾ ലഭിക്കും.
തുണിസഞ്ചി ഉൾപ്പെടെ 14 സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ കിറ്റ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ