കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തിന്റെ മുൻവശത്ത് കാർ ഇടിച്ച് ഒരു കുട്ടി മരണപ്പെട്ടു മറ്റൊരു കുട്ടിക്ക് പരിക്ക്
അമ്മക്ക് മുമ്പിൽ ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു.വേങ്ങര കുന്നുംപുറത്ത് ഇന്ന് രാവിലെ 10:15ഓടെ ആണ് അപകടം.
കുന്നുംപുറം : അമ്മയ്ക്കൊപ്പം നടന്നു പോകുകയായിരുന്ന കുട്ടി കാറിടിച്ചു മരിച്ചു.
ജസീറ ഓഡിറ്റോറിയത്തിന് സമീപം നെല്ലിക്കപറമ്പിൽ താമസിക്കുന്ന കെ.പി. അഭിലാഷ് - സരിത എന്നിവരുടെ മകൾ അക്ഷര (6) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു അഭിരാമിക്ക് പരിക്കേറ്റു.
വേങ്ങര കുന്നുംപുറം റൂട്ടിൽ ജസീറ ഓഡിറ്റോറിയത്തിനടുത്ത് ഇന്ന് രാവിലെ 10:15ഓടെ ആണ് അപകടം. സരിതയും കുട്ടികളും റോഡിലൂടെ നടന്നു പോകുമ്പോൾ കുന്നുംപുറം ഭാഗത്ത് നിന്ന് വന്ന കാറിടിക്കുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷര മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി യാണ്.
മമ്പുറം പഴയ പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി
ഇന്ന് രാവിലെ 9:30ഓടെ ആണ് സംഭവം. തിരൂരങ്ങാടി മമ്പുറം പഴയ പാലത്തിന്റെ മുകളിൽ നിന്നും ഒരാൾ ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ഉടനെ തൊട്ടടുത്ത കടയിലെ ഉസ്മാൻ ഇസ്ഹാക്ക് എന്നിവർ പുഴയിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയതിനാൽ പരിക്കുകളില്ലാതെ കരകയറ്റാൻ സാധിച്ചു. ഇദ്ദേഹം മമ്പുറം സ്വദേശി ആണ്