ജർമനിയുമായി അതിർത്തി പങ്കിടുന്ന പോളണ്ട് നഗരത്തിൽ പുഴയിൽ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് ശുചീകരണത്തിന് സൈന്യത്തെ ചുമതലപ്പെടുത്തി. 10 ടൺ മത്സ്യമാണ് ചത്തുപൊങ്ങിയത്. സംഭവത്തെ പരിസ്ഥിതി ദുരന്തമായി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ പോളണ്ടിലെ സെയ്‌ലോണ ഗോര നഗരത്തിലാണ് മത്സ്യം ചത്തത്. വെള്ളിയാഴ്ച ബോധരഹിതമായി മത്സ്യം കിടക്കുന്നത് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുഴയിൽ മെർക്കുറി കലർന്നതാണ് കാരണമെന്ന് സംശയിക്കുന്നു. മത്സ്യം ചത്തതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തിലും തെക്കുപടിഞ്ഞാറൻ പോളണ്ട് നഗരമായ ഒലാവയിൽ മത്സ്യം ചത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ ചില മൃഗങ്ങളും ചത്തിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി പഠിക്കുന്നുണ്ടെന്ന് പോളണ്ട് ഡെപ്യൂട്ടി ക്ലൈമറ്റ് ആന്റ് എൺവിയോൺമെന്റ് മന്ത്രി ജാസെക് ഒസ്‌ഡോബ പറഞ്ഞു. പോളണ്ടിലെ പ്രതിപക്ഷവും ജനങ്ങളും പ്രധാനമന്ത്രി മറ്റൊയേസ് മൊറാവിക്കിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ രംഗത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച നദിയിൽ ചത്ത നിലയിൽ കണ്ടെത്തിയ 10 ടൺ മത്സ്യങ്ങളെ നീക്കം ചെയ്...
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*