ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ

   2022 | ഓഗസ്റ്റ് 11 | വ്യാഴം | 1197 |  കർക്കടകം 26 |  ഉത്രാടം, തിരുവോണം 1444 മുഹറം 12
             ➖➖➖➖
◼️എന്‍ഫോഴ്സമെന്റിനെതിരേ നിയമയുദ്ധം. കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസകും അഞ്ച് എംഎല്‍എമാരും കേരള ഹൈക്കോടതിയെ സമീപിച്ചു. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ വിലക്കണമെന്നാണ് തോമസ് ഐസകിന്റെ ഹര്‍ജിയിലെ വാദം. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, എം.എല്‍ എ മാരായ ഐബി സതീഷ്, എം. മുകേഷ്, മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മസാല ബോണ്ട് വഴി പണം സമാഹരിച്ച് നടത്തുന്ന 73,000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും.

◼️മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണ നല്‍കിയ നോട്ടീസിനു തോമസ് ഐസക് മറുപടി നല്‍കിയിട്ടുണ്ട്. താന്‍ ചെയ്ത കുറ്റമെന്തെന്നു നോട്ടീസില്‍ വ്യക്തമാക്കാത്തതിനാല്‍ ഹാജരാകുന്നില്ലെന്നാണ് തോമസ് ഐസകിന്റെ മറുപടി. അതേസമയം കുറ്റം വെളിപ്പെടുത്താതെ ചോദ്യം ചെയ്യാനുള്ള അധികാരം എന്‍ഫോഴ്സ്മെന്റിനുണ്ടെന്ന് സുപ്രീം കോടതി ഈയിടെ ഉത്തരവിട്ടിരുന്നു.

◼️ബഫര്‍ സോണ്‍ പരിധിയില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ജനവാസ മേഖലയെ ഒഴിവാക്കാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തിയാണ് പുതിയ ഉത്തരവ്. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് ഇങ്ങനെ ഉത്തരവിറക്കിയത്. അതേസമയം, വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണാക്കിക്കൊണ്ടുള്ള 2019 ലെ ഉത്തരവ് പിന്‍വലിച്ചിട്ടില്ല.  

◼️ഗവര്‍ണര്‍ ഒപ്പിടാത്തതുമൂലം റദ്ദായ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ നിയമസഭ ചേരും. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിനു മടക്കിയയച്ചു.  

◼️ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് വിമാന കമ്പനികള്‍ക്കു സ്വതന്ത്രമായി നിശ്ചയിക്കാം. സര്‍ക്കാര്‍ നിയന്ത്രണം ഈ മാസത്തോടെ ഒഴിവാക്കും. വിമാന കമ്പനികളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

◼️എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട്.

◼️മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരില്‍ തടവില്‍ പാര്‍പ്പിച്ചു കൊലപ്പെടുത്തി ചാലിയാര്‍ പുഴയില്‍ തള്ളിയ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കീഴടങ്ങി. പ്രതി ഷൈബിന്‍ അഷ്റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ് ഐ സുന്ദരന്‍ സുകുമാരനാണ് തൊടുപുഴ മുട്ടം കോടതിയില്‍ കീഴടങ്ങിയത്. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം ഇന്നു റീ-പോസ്റ്റ്മോര്‍ട്ടം നടത്തും. ഹാരിസിനെ ഷൈബിന്‍ അഷ്റഫ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് കോടതി ഉത്തരവനുസരിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

◼️എകെജി സെന്റര്‍ ആക്രമണത്തില്‍ സിപിഎമ്മിനെയും നേതാക്കളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി എന്നിവരെയും കണക്കറ്റു പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 'എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു. എന്താണ് ചിറ്റപ്പന്‍ പറഞ്ഞത്. വീഴുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടില്‍നിന്ന് പുറപ്പെട്ടു. രണ്ട് സ്റ്റീല്‍ ബോംബാണെന്നും കോണ്‍ഗ്രസുകാരാണ് എറിഞ്ഞതെന്നും ചിറ്റപ്പന്‍ പറഞ്ഞു. അപ്പോള്‍ മുകളിലെ മുറിയിലിരുന്ന് കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു. ഇടിമുഴക്കത്തിനേക്കാള്‍ വലിയ ശബ്ദമാണെന്നും പറഞ്ഞു'- വിഡി സതീശന്‍ പരിഹസിച്ചു.

◼️വനത്തില്‍നിന്ന് തേക്കുമരം മുറിച്ചുകടത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് മുളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി തീയ്യടുക്കത്തെ സി സുകുമാരനെ (59) യാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. കാറഡുക്ക റിസര്‍വ്വ് വനത്തിലെ അരിയില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപയുടെ തേക്കു മരം മുറിച്ചു കടത്തിയത്.  

◼️തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പാന്‍ക്രിയാസ് ശസ്ത്രക്രിയക്കിടയില്‍ ഉപകരണം രോഗിയുടെ വയറില്‍ വച്ച് തുന്നിക്കെട്ടിയ സംഭവത്തില്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ശസ്ത്രക്രിയാ ഉപകരണമായ ഫോര്‍സെപ്സ് ആണ് വയറിനുള്ളില്‍ മറന്നുവച്ചത്. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കണം. തൃശൂര്‍ കണിമംഗലം സ്വദേശി ഓട്ടോ റിക്ഷാ തൊഴിലാളിയായ ജോസഫ് പോള്‍ നല്‍കിയ പരാതിയിലാണ് നടപടി.

◼️കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെട്ട സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ കക്ഷി ചേരണമെന്നു പരാതിക്കാരന്‍ സുപ്രീം കോടതിയില്‍. ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ പരാതി നല്‍കിയ ഷൈന്‍ വര്‍ഗീസാണ്  അപേക്ഷ നല്‍കിയത്. കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണ് കോടതിയെ സമീപിച്ചത്.

◼️യാക്കോബായ- ഓര്‍ത്തഡോക്സ് പളളിത്തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്തു നിയമമാണ് കൊണ്ടുവരുന്നതെന്ന് അറിയിക്കണണെന്ന് കോടതി നിര്‍ദേശിച്ചു.

◼️അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് തീരദേശവാസികളുടെയും ലത്തീന്‍ സഭയുടെയും ശക്തമായ സമരം. സെക്രട്ടേറിയേറ്റിനു മുന്നില്‍ 20 ദിവസമായി നടത്തുന്ന സമരത്തെ പിന്തുണച്ചാണ് ഇന്നലെ തീരദേശവാസികള്‍ വള്ളങ്ങളുമായി സമരത്തിനെത്തിയത്. പ്രകടനത്തിന് അനുമതി നല്‍കിയിരുന്ന പൊലീസ് വള്ളങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ വള്ളങ്ങള്‍ കടത്തിവിട്ടതോടെയാണ് സംഘര്‍ഷം അയഞ്ഞത്.

◼️കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു തുക തിരിച്ചുനല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളാ ബാങ്കില്‍ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകര്‍ക്കു പണം നല്‍കുമെന്നാണ് വിശദീകരണം. സഹകരണ വകുപ്പ്  മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

◼️കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ തൂണുകള്‍ക്കു ബലമില്ലെന്ന് മദ്രാസ് ഐഐടിയില്‍നിന്നുള്ള വിദഗ്ധ സംഘം. 90 ശതമാനം ബലപ്പെടുത്താന്‍ 20 കോടി രൂപയോളം ചെലവുവരും. കെട്ടിടത്തിന്റെ വലുപ്പത്തിനനുസരിച്ച് ഭൂമിക്കടിയിലേക്കുള്ള പൈലിംഗ് സാധ്യമല്ലെങ്കില്‍ കെട്ടിടം പൊളിച്ചുനീക്കേണ്ടിവരുമെന്നാണ് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്.

◼️പേവിഷ ബാധയേറ്റ അതിഥി തൊഴിലാളി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മുങ്ങി. ആസാം സ്വദേശി ജീവന്‍ ബറുവ (39) യെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചു. ആശുപത്രിയില്‍ എത്തി പേവിഷ ബാധ സ്ഥിരീകരിച്ച ഇയാളെ നിരീക്ഷണത്തിനു സെല്ലില്‍ അടയ്ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്.

◼️കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍മാര്‍ക്കുള്ള ഇരിപ്പിടം സിംഗിള്‍ സീറ്റ് ആക്കാനാവില്ലെന്ന് മാനേജ്മെന്റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടര്‍മാര്‍ നല്‍കിയ പരാതിയിലാണ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്.

◼️സ്വാതന്ത്രദിനം പ്രമാണിച്ച് സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് ഓഗസ്റ്റ് 15 തിങ്കളാഴ്ച അവധി നല്‍കി.

◼️സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയിലായി. തമിഴ്‌നാട് തിരുച്ചിയില്‍ താമസിക്കുന്ന ഗണേശന്‍ (44) ആണ് അറസ്റ്റിലായത്. നരുവാമൂട് ഇടയ്‌ക്കോട്  പത്മകുമാരി (52) യെ മൊട്ടമൂട് ഭാഗത്തുനിന്ന് തട്ടിക്കൊണ്ടുപോയി 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്.

◼️അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പ്രതി അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനെയാണ് കസ്റ്റഡിയില്‍ എടുത്തത്.

◼️അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത 36 ലക്ഷം രൂപ പൊലീസ് പിടികൂടി. അട്ടപ്പാടി മധു വധക്കേസില്‍ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ഷിഫാനെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോള്‍ നടത്തിയ തെരച്ചിലിലാണ് ഇത്രയും പണം കണ്ടെത്തിയത്.

◼️എറണാകുളം നോര്‍ത്തില്‍ ഇഎംഎസ് സ്മാരക ടൗണ്‍ ഹാളിനു സമീപത്തെ ഭക്ഷണശാലയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തി. കൊല്ലം സ്വദേശി എഡിസനാണു കൊല്ലപ്പെട്ടത്. എറണാകുളം മുളവുകാട് സ്വദേശി സുരേഷിനെ പോലീസ് തെരയുന്നു.

◼️വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയയാളും കവര്‍ച്ച ചെയ്യാനെത്തിയ സംഘവും കരിപ്പൂരില്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്ദീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, സുഹൈല്‍ എന്നിവരാണ് മഹേഷില്‍നിന്ന് ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തി പിടിയിലായത്.

◼️രണ്ട് ശ്രീലങ്കന്‍ വനിതകള്‍ 980 ഗ്രാം സ്വര്‍ണവുമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. സിദു മിനി മിസന്‍ സാല, സെവാന്തി ഉത്പാല എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

◼️വാഹന പരിശോധനക്കിടെ ബൈക്കിടിച്ച് പൊലീസുകാരനു പരിക്ക്. പരിക്കേറ്റ കായംകുളം ട്രാഫിക് എ എസ് ഐ അമീര്‍ ഖാനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

◼️ആനക്കൊമ്പ് വില്‍ക്കാന്‍ എത്തിയയാളെ വനംവകുപ്പ് പിടികൂടി. കട്ടപ്പന സുവര്‍ണ്ണഗിരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ടിപ്പര്‍ ഡ്രൈവര്‍ കണ്ണംകുളം കെ. അരുണ്‍ ആണ് അറസ്റ്റിലായത്.

◼️കളമശേരിയില്‍ വീട്ടില്‍ പാര്‍ക്കു ചെയ്തിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു. എച്ച് എം ടി കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് അനീസിന്റെ വീട്ടിലാണ് അതിക്രമം നടന്നത്.

◼️പീഡന കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി.വി കൃഷ്ണകുമാറിന് ജാമ്യം. തലശേരി സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

◼️പന്ത്രണ്ടുകാരന്‍ ബൈക്ക് ഓടിച്ചതിന് അച്ഛന്‍ 13,500 രൂപ പിഴയടച്ചു. കണ്ണൂര്‍ ജില്ലയിലെ ആറളത്താണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ചെയ്ത കുറ്റത്തിനാണ് പിഴ ഈടാക്കിയത്.

◼️നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകില്ല. 2014 കാരന്‍ 2024 ല്‍ ഉണ്ടാകില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

◼️ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാല സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. 35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആര്‍ജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം നിതീഷ് കുമാര്‍ പറഞ്ഞു.

◼️പതിന്നാലാമത്തെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്നു ചുമതലയേല്‍ക്കും. ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.

◼️സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നല്‍കുന്നവര്‍ സ്വാര്‍ത്ഥ രാഷ്ട്രീയക്കാരാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.  ഇത്തരം പ്രഖ്യാപനങ്ങള്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തതയെ തടയും. നികുതിദായകരുടെ ഭാരം വര്‍ദ്ധിപ്പിക്കുമെന്നും  പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

◼️ജസ്റ്റിസ് യു.യു. ലളിതിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. ഈ മാസം 27 നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍.വി. രമണ 26 ന് വിരമിക്കും.

◼️റേഷന്‍കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്ന പാവങ്ങളോട് ദേശീപതാക വാങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. പതാക വാങ്ങാത്തവര്‍ക്ക് റേഷന്‍ നല്‍കുന്നില്ല. ഇതു നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു.

◼️ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകളെല്ലാം ഡല്‍ഹി പൊലീസിനു കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വധഭീഷണി ഉണ്ടെന്ന നുപുര്‍ ശര്‍മയുടെ വാദവും ഹാജരാക്കിയ രേഖകളും കണക്കിലെടുത്താണ് എല്ലാ എഫ്ഐആറുകളും ഡല്‍ഹിയിലേക്കു മാറ്റാന്‍ ഉത്തരവിട്ടത്.

◼️തമിഴ്നാട് വിഴുപ്പുരത്ത് ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു. വിഴുപ്പുരം വാനൂരിനടുത്ത് കൊട്ടക്കരൈ സ്വദേശിയായ ജയകുമാറാണു കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് കൊല നടത്തിയത്.

◼️സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തെന്നാരോപിച്ച് ഐഎസ് ബന്ധമുള്ള യുവാവിനെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സബാവുദ്ദീന്‍ ആസ്മി എന്ന യുവാവാണ് പിടിയിലായത്.

◼️ജമ്മു കാഷ്മീരിലെ ബുദ്ഗാം ജില്ലയിലെ ഏറ്റുമുട്ടലില്‍ ലത്തീഫ് റാത്തര്‍ ഉള്‍പ്പെടെ മൂന്ന് ലഷ്‌കര്‍-ഇ-തൊയ്ബ  ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ്. കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ട്, ടിക് ടോക് താരം അമ്രീന്‍ ഭട്ട് എന്നിവരുടെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനാണ് ലത്തീഫ് റാത്തറെന്ന് പൊലീസ് പറഞ്ഞു.

◼️വിവാഹത്തിന് സമ്മതിക്കാത്ത അച്ഛനേയും അമ്മയേയും പതിനഞ്ചുകാരിയും 37 കാരനായ കാമുകനും തലയ്ക്കടിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ കിഴക്കന്‍ സിങ്ബും ജില്ലയിലാണ് സംഭവം. 42 വയസുള്ള പിതാവും 35 വയസുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ നാടുവിടാന്‍ ശ്രമിച്ച പെണ്‍കുട്ടിയേയും കാമുകനേയും പൊലീസ് പിടികൂടി.

◼️പന്ത്രണ്ടുകാരിയെ 28 വര്‍ഷം മുമ്പ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കേസിലാണ് സഹോദരങ്ങള്‍ പിടിയിലായത്. പ്രതി ഗുഡ്ഡുവും സഹോദരന്‍ നകി ഹസനുമാണ് അറസ്റ്റിലായത്.

◼️കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നു. ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നത്.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

VVC VALIYORA

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചോട്ട വാള മീൻ chotta vala fish

വാഹനാപകടങ്ങൾ കേസ് എങ്ങനെ? malayalam accident Case tutorial

1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക. 2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല. 3.  പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും. 4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ). 5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാ...

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 28 | വ്യാഴം | 1197 |  കർക്കടകം 12 |  പുണർതം 1443 ദുൽഹിജജ 28                           ➖➖➖ ◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു നടത്താനിരുന്ന ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്കു മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22 നു തുടങ്ങും. ◼️ബിഎസ്എന്‍എലിന്റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ◼️പാര്‍ലമെന്റില്‍ എംപിമാരെ സസ്പെന്‍ഡു ചെയ്ത നടപടിക്കെതിരേ രാത്രിയിലും പ്രതിഷേധം. എഎപി നേതാവ് സഞ്ജയ് സിംഗ് അടക്കം 25 എംപിമാരാണു സസ്പെന്‍ഷനിലുള്ളത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു...

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...