500 രൂപയുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നത് വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കുന്നു. പലരും ബാങ്കുകളിലും മറ്റും പണം അടയ്ക്കാൻ എത്തുമ്പോഴാണ് തങ്ങളുടെ കൈവശം ലഭിച്ചതിൽ ചിലത് കള്ള നോട്ടുകൾ ആണെന്ന് അറിയുന്നത്. ഇത്തരത്തിൽ ഏതാനും മാസത്തിനുള്ളിൽ ആയിരക്കണക്കിനു രൂപ നഷ്ടമായവരും ഉണ്ട്. യഥാർഥ കറൻസിയുടെ അതേ വലുപ്പവും സാമ്യവും ഉള്ള കള്ള നോട്ടുകൾ കണ്ടാൽ ആർക്കും തന്നെ സംശയം തോന്നിക്കില്ല. തിരക്കുള്ള കടകളിൽ ഇത്തരം നോട്ടുകൾ കിട്ടിയാൽ ആരും സംശയം കൂടാതെ സ്വീകരിക്കും. ഇത്തരത്തിൽ ലഭിച്ച കള്ള നോട്ടുകളിൽ റിസർവ് ബാങ്ക് എന്നുള്ളതിൽ റിസർവ് എന്നതിന്റെ അവസാന ഇംഗ്ലിഷ് അക്ഷരം VE എന്നതിനു പകരം VU എന്നാണ് അച്ചടിച്ചിരിക്കുന്നത്. കൂടാതെ വാട്ടർ മാർക്കിൽ യഥാർഥ നോട്ടിൽ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിൽ കാണുമ്പോൾ കള്ളനോട്ടിൽ ചിത്രം വയലറ്റ് നിറത്തിലാണ് കാണുന്നത്. ഇത് ഒഴികെ കാര്യമായ വ്യത്യാസം ഒന്നും ഈ നോട്ടുകളിൽ കാണാനില്ല. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇത്തരം നോട്ടുകൾ കൂടുതൽ ലഭിക്കുന്നതിനാൽ ഇതിന്റെ നഷ്ടം വ്യാപാരികൾക്കാണ്. ഇപ്പോൾ വ്യാപാര മേഖല പ്രതിസന്ധിയിലായ സമയത്ത് കൂനിന്...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.