🦆 നമ്മൾ കാണുന്ന പക്ഷിയും, പക്ഷികൾ കാണുന്ന പക്ഷിയും ! 🦆
.
നമുക്ക് മഴവില്ലിലെ നിറങ്ങളായ വയലറ്റ് മുതൽ ചുവപ്പ് വരെയുള്ള പ്രകാശം ആത്രമേ കാണുവാൻ കഴിയൂ..
.
എന്നാൽ..മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, പക്ഷികൾക്ക് അൾട്രാവയലറ്റിലെ തരംഗദൈർഘ്യവും സ്പെക്ട്രത്തിന്റെ ദൃശ്യ ശ്രേണിയും മനസ്സിലാക്കാൻ കഴിയും. 🦆
.
🦆 അതുകൊണ്ട് ഒരു പക്ഷിക്ക് മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് "നിറങ്ങൾ" മറ്റൊരു പക്ഷിയുടെ തൂവലിൽ കാണാൻ കഴിയും. 🦆
.
💥 ഇത് നമുക്ക് എങ്ങനെ അറിയുവാൻ സാധിക്കും എന്ന് ചോദിച്ചാൽ..
പക്ഷികളുടെ കണ്ണ് പരിശോധിച്ചാൽ അറിയുവാൻ സാധിക്കും.👍
.
🦆 മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, അവയുടെ ലെൻസുകളും മറ്റ് നേത്ര ഭാഗങ്ങളും അൾട്രാ വയലറ്റ് പ്രകാശം മനസിലാക്കുവാൻ പാകത്തിനാണ്.👍
.
🦆 പക്ഷികളുടെ കണ്ണിൽ നാല് തരം കോൺ സെല്ലുകൾ ഉണ്ട്.👍
💥 നമ്മുടേതുപോലെ ചുവപ്പ്, പച്ച, നീല കൂടാതെ അൾട്രാ വയലറ്റ് പ്രകാശം സ്വീകരിക്കുന്ന നാലാമത്തെ കോൺ കോശങ്ങളും. 🦆