ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്കൂൾ പെൺകുട്ടിയായി ഈ പെൺകുട്ടിയെ വിശേഷിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ഇതാണ്. ഇപ്പൊൾ ഇന്റർനെറ്റിൽ ചിത്രങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെക്കുറിച്ച് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു. ഈ പെൺകുട്ടിയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്കൂൾ പെൺകുട്ടിയായി വിശേഷിപ്പിക്കുന്നു. ഈ പെൺകുട്ടി ദക്ഷിണ കൊറിയയിൽ നിന്നാണ്. ചൗ യു ജു എന്നാണ് ഈ പെൺകുട്ടിയുടെ പേര്. സുന്ദരി മാത്രമല്ല ഈ പെൺകുട്ടി വളരെ നന്നായി പാടുന്നു. അതിനാലാണ് അവൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായത്. ആളുകൾ ഈ പെൺകുട്ടിയുടെ സൗന്ദര്യവും പാട്ടുകളും പ്രശംസിക്കുന്നു. ഈ പെൺകുട്ടിക്ക് ഏറ്റവും പ്രായം കുറഞ്ഞ ഗായികയ്ക്കുള്ള അവാർഡും ലഭിച്ചു. അതിനാൽ അവളുടെ ജനപ്രീതി വളരെയധികം വർദ്ധിച്ചു. എന്നാൽ പലതവണ വിവാദങ്ങളിൽ അകപ്പെടേണ്ടി വന്നതിനാൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഈ പെൺകുട്ടി വളരെ സുന്ദരിയാണ് ഒരു മാലാഖയെപ്പോലെ കാണപ്പെടുന്നു.

മഴ ഇല്ല വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി

വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി ജിദ്ദ: രാജ്യത്ത് വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി. രണ്ടാംഘട്ട മഴ പെയ്യിക്കാനുള്ള ഒരുക്കമാണിത്. അസീർ, അൽബാഹ, ത്വാഇഫ് എന്നിവയുൾപ്പെടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈ ഘട്ടത്തിൽ മഴ പെയ്യിക്കുന്നത്. 'ക്ലൗഡ് സീഡിങ്​ പ്രോഗ്രാം' എന്ന പദ്ധതിയുടെ ഒരുക്കം പൂർത്തിയായതായി​ കാലാവസ്ഥ നിരീക്ഷണ ദേശീയ കേന്ദ്രം സി.ഇ.ഒ അയ്​മൻ സാലിം ഗുലാം, അറിയിച്ചു. ഈ വർഷം ഏപ്രിലിലാണ് ആദ്യഘട്ട മഴപെയ്യിക്കൽ നടത്തിയത്. അത് റിയാദ്, ഖസീം, ഹാഇൽ മേഖലകളിലായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തേത്. പ്രവർത്തനങ്ങളുടെ വിജയവും പദ്ധതി ലക്ഷ്യങ്ങളുടെ നേട്ടവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഏകോപിപ്പിച്ച് സമയബന്ധിത പദ്ധതിയായാണ്​ പ്രവർത്തനങ്ങൾ നടത്തുന്നത്. മന്ത്രിസഭ യോഗം അംഗീകരിച്ചതും ദേശീയ, പ്രാദേശിക സംരംഭങ്ങളുടെ പാക്കേജിന്റെ ഭാഗമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ 'ഗ്രീൻ മിഡിൽ ഈസ്റ്റ്' ഉച്ചകോടിയിൽ പ്രഖ്യാപിച്ചതുമായ പദ്ധതിയാണിത്.​ മഴയുടെ തോത് വർധിപ്പിക്കുക, പുതിയ ജലസ്രോതസ്സ് കണ്ടെത്തുക, ഹരിതപ്രദേശങ്ങളും വനവത്കരണവു...

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ് കാരണം ഫേസ്ബുക്ക് പറയുന്നത്

മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ വളര്‍ച്ച മന്ദഗതിയിലാണ് എന്നാണ് മെറ്റയുടെ തന്നെ റിപ്പോര്‍ട്ട് പറയുന്നത്. മൊബൈല്‍ ഡാറ്റ ചിലവിലുണ്ടായ വര്‍ധനവാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.  ഉപയോക്താക്കളില്‍ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്ക വര്‍ദ്ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഫെയ്സ്ബുക്കിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളില്‍ 75 ശതമാനവും പുരുഷന്മാരായിരുന്നു.

ഇന്നത്തെ പത്രവർത്തകൾ

*പ്രഭാത വാർത്തകൾ*     2022 | ജൂലൈ 24 |     ഞായർ | 1197 |  കർക്കടകം 8 |  രോഹിണി 1443 ദുൽഹിജജ 24                   ➖➖➖ ◼️അഞ്ഞൂറിലേറെ രൂപയുടെ വൈദ്യുതി ബില്ലുകള്‍ ഇനി കെഎസ്ഇബി ഓഫീസ് കൗണ്ടറില്‍ സ്വീകരിക്കില്ല. ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം. ഉത്തരവു വിവാദമായതോടെ ആയിരം രൂപവരെ കൗണ്ടറില്‍ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞെങ്കിലും ഉത്തരവു തിരുത്തിയിട്ടില്ല. ആയിരം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ലെന്നാണ് ആദ്യം ഉത്തരവു തയാറാക്കിയത്. ഉച്ചയോടെ അതു തിരുത്തി 500 രൂപയാക്കി കെഎസ്ഇബി ഉത്തരവു പുറത്തിറക്കുകയായിരുന്നു. ◼️മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി  ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 75  രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ്  രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ യോഗത്തിനുശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് പ്രഖ്യാപനം നടത്തിയത്. ജാഗ്രത വേണമെന്നു ലോകരാജ്യങ്ങള്‍ക്കു ...

കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു; 685 പന്നികളെ കൊല്ലാൻ നടപടി

തിരുവനന്തപുരം> ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ ഡയറക്ടറേറ്റ്‌ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. പന്നിവളർത്തൽ മേഖലയെ രോഗബാധയിൽനിന്ന്‌ സംരക്ഷിക്കാനാണ്‌ കർഷകർക്ക്‌ ജാഗ്രതാനിർദേശം നൽകിയത്‌. അതേസമയം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊല്ലാനുള്ള നടപടി  തുടങ്ങി. 685 പന്നികളെ കൊല്ലാനാണ്‌ മൃഗസംരക്ഷണ വകുപ്പ്‌ തീരുമാനിച്ചിട്ടുള്ളത്‌. തവിഞ്ഞാൽ  കരിമാനിയിലെ ഫാമിലെ 360 പന്നികളെയും മാനന്തവാടി കണിയാരത്തെ വിവിധ ഫാമുകളിലുള്ള 325 പന്നികളെയുമാണ്‌ കൊല്ലുക. മൃഗസംരക്ഷണ ഡയറക്ടറേറ്റ്‌  പുറപ്പെടുവിച്ച നിർദേശങ്ങൾ ചുവടെ:- ഫാമുകളിൽ കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കുക. പന്നിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്‌ തൽക്കാലം ഒഴിവാക്കുക, അറവുശാല, ഹോട്ടൽ മാലിന്യം (പ്രത്യേകിച്ചും മാംസംഅടങ്ങിയത്‌) ആഹാരമായി നൽകുന്നത്‌ ഒഴിവാക്കുക, ഹോട്ടലിലെ സസ്യാഹാരം 20മിനിറ്റ്‌ വേവിച്ചശേഷ ഉപയോഗിക്കുക, പന്നിയിറച്ചിയും പന്നി ഉൽപ്പന്നങ്ങളും ഫാമിൽ കൊണ്ടുവരുന്നതും പുറത്തേക്ക്‌ കൊണ്ടുപോകുന്നതും ഒഴിവാക്കുക, രോഗലക്ഷണം കണ്ടാൽ മൃഗഡോ...

സ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആവിശ്യമുള്ള രേഖകൾ..

     1️⃣. പ്രീമെട്രിക് സ്കോളർഷിപ്പ്p 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 👉🏻ആവശ്യമുള്ള രേഖകൾ: 1. ആധാർ കാർഡ് 2. ബാങ്ക് പാസ്ബുക്ക് 3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 4.വരുമാന സർട്ടിഫിക്കറ്റ് അവസാന തീയതി: *സെപ്റ്റംബർ 30* ↔️↔️↔️↔️↔️↔️↔️↔️↔️ *2️⃣. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്* പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 👉🏻ആവശ്യമുള്ള രേഖകൾ: 1. ആധാർ കാർഡ് 2. ഫോട്ടോ 3. SSLC ബുക്ക് 4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 5. വരുമാന സർട്ടിഫിക്കറ്റ് 6. ജാതി സർട്ടിഫിക്കറ്റ് 7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ് 8. ബാങ്ക് പാസ്ബുക്ക് 9. ഫീ റസീപ്റ്റ്. അവസാന തീയതി: *ഒക്ടോബർ 31* ↔️↔️↔️↔️↔️↔️↔️↔️↔️ *3️⃣. മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ്* ടെക്നിക്കൽ / പ്രൊഫണൽ കോഴ്സുകളിൽ പഠനം നടത്തുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 👉🏻ആവശ്യമുള്ള രേഖകൾ: 1. ആധാർ കാർഡ് 2. ഫോട്ടോ 3. SSLC ബുക്ക് 4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 5. വരുമാന സർട്ടിഫിക്കറ്റ് 6. ജാതി സർട്ടിഫിക്കറ്റ് 7. നാറ്...

വേങ്ങര പോലീസ് സ്റ്റേഷൻ വളപ്പിനകത്തുള്ളവാഹനങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി.

വേങ്ങര:പോലീസ് സ്റ്റേഷൻ വളപ്പിനകത്തുള്ള വാഹനങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. പതിനഞ്ച് വർഷത്തോളം സ്റ്റേഷൻ വളപ്പിൽ കിടന്ന് തുരുമ്പെടുത്തു പഴകിയ വാഹനങ്ങളുൾപ്പെടെയാണ് പൊളിച്ചുനീക്കുന്നത്. ഇതോടെ വേങ്ങര ചാക്കീരി അഹമ്മദ്കുട്ടി റോഡ് കവലയിലുള്ള വലിയൊരു പ്രശ്‌നത്തിന് പരിഹാരമാകുകയാണ്. സ്റ്റേഷൻ പരിധിയിലുള്ള വിവിധ ചെങ്കൽ, കരിങ്കൽ പാറമടകളിൽനിന്ന് കല്ലും പാറപ്പൊടികളും കടത്തുന്നവ, കടലുണ്ടിപ്പുഴയിൽനിന്ന് മണൽ കടത്തുന്നവ തുടങ്ങി വിവിധ ക്രിമിനൽ കേസുകളിൽപെട്ട വാഹനങ്ങൾ ഉൾപ്പെടെയാണ് സ്റ്റേഷൻകെട്ടിടവളപ്പിൽ കൂട്ടിയിട്ടത്. ഇതിൽ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകിയും തെരുവുനായ്ക്കൾ വാസസ്ഥലമാക്കിയും ജനങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. വളപ്പിൽ വാഹനങ്ങൾ നിറഞ്ഞതിനാൽ പിന്നീട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പരപ്പനങ്ങാടി-നാടുകാണി പാതയിലെ തിരക്കേറിയ ചാക്കീരി അഹമ്മദ്കുട്ടി റോഡ് കവലയിലെ പാതയോരത്ത് നിർത്തിയിടുകയായിരുന്നു ചെയ്തിരുന്നത്. ഇത് ഇവിടെ ഗതാഗതക്കുരുക്കിനു കാരണമായി. വേങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ...

സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠമാനവ് സേവാ പുരസ്കാരം

  സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം. വേങ്ങര: നിസ്വാർത്ഥമായ ജീവ കാരുണ്യ പ്രവർത്തനത്തിന് കേരത്തിലെ പ്രമുഖ വ്യവസായ പ്രമുഖനും ഓൾ കേരള ബിൽഡിംഗ്‌ ഓണേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റും,മലപ്പുറം ജില്ലാ പ്രസിഡന്റും, കേരളത്തിലെ പ്രമുഖ ലോജിസ്റ്റിക് ബിസ്സിനെസ്സ്, പെന്ന സിമെന്റിന്റെ സി എൻ എഫ്, ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ചെയർമാൻ തുടങ്ങിയ ബിസിനസ് മേഖലയിലെ പ്രവർത്തന മികവിന് സർക്കാരിൽ നിന്നും മറ്റും ഒട്ടനവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം. കുണ്ടുപുഴക്കൽ അബ്ദുള്ള കുട്ടി ഹാജിയുടേയും ഞാറപുലാൻ പാത്തുമ്മയുടെയും മകനായി 1970 ഏപ്രിൽ 17 നു ജനിച്ച അദ്ദേഹം വേങ്ങര ജി വി എച്ച് എസിൽ സ്കൂൾ വിദ്യാഭ്യാസവും പി എസ് എം ഓ കോളേജിൽ ഉപരി പഠനവും നടത്തി. പഠന കാലങ്ങളിൽ തന്നെ കലാ കായിക സാംസ്‌കാരിക മേഖലകളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു സബാഹ് ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ മനസിലാക്കി അതു സ്വന്തം പ്രശ്നമായി ഉൾക്കൊണ്ട്‌ അവർക്കൊരു സഹായമായി നിലകൊള്ളുന്നു. പ്രളയം, നിപ്പ, കോവിഡ് എന്നീ പ്രതിസ...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വിൽപ്പന തുടങ്ങി : മൊബൈൽ ഫോണുകൾ 40ശതമാനം വരെ വിലക്കുറവിൽ. amazon prime day sale 2022 ◼️അപര്‍ണ ബാലമുരളി മികച്ച നടി. ബിജു മേനോന്‍ സഹനടന്‍. സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍. അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിലൂടെയാണ് അപര്‍ണ മികച്ച നടിയായത്. 'അയ്യപ്പനും കോശിയു'മാണ് ബിജു മേനോനെ മികച്ച സഹനടനാക്കിയത്. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അയ്യപ്പനും കോശിയും സംവിധാനം ചെയ്ത അന്തരിച്ച സംവിധായകന്‍ സച്ചി മികച്ച സംവിധായകന്‍. മികച്ച സംഘട്ടനത്തിനു മാഫിയ ശശി അടക്കം നാല് അവര്‍ഡുകള്‍ അയ്യപ്പനും കോശിയും നേടി. 'തനാജി'യിലെ അഭിനയത്തിന് അജയ് ദേവ്ഗണും 'സൂരറൈ പോട്രി'ലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി. മികച്ച സംഗീത സംവിധായകന്‍- ജി.വി പ്രകാശ് കുമാര്‍ (സൂരറൈ പോട്ര്), മികച്ച മലയാളം സിനിമ- 'തിങ്കളാഴ്ച നിശ്ചയം'. ഛായാഗ്രാഹണം-  നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ). മികച്ച പുസ്തകം- അനൂപ് രാമകൃഷ്ണന്‍ (എംടി: അനുഭവങ്ങളുടെ പുസ്തകം). മികച്ച...

വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വിൽപ്പന തുടങ്ങി : മൊബൈൽ ഫോണുകൾ 40ശതമാനം വരെ വിലക്കുറവിൽ. amazon prime day sale 2022

ആമസോണിന്റെ പ്രൈം ഡേ വിൽപ്പന തുടങ്ങി . ജൂലൈ 23, 24 തീയതികളിലായി നടത്തുന്ന പ്രൈെം ഡേ വിൽപ്പനയിൽ വിവിധ ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവോടെയും ആകർഷക ഓഫറുകളോടെയും ആമസോൺ ലഭ്യമാക്കും. മുൻ കാലങ്ങളിലേത് പോലെ മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും ഇത്തവണയും വൻ വിലകിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ മോഡലുകൾക്ക് 40 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം ഡേ വിൽപ്പനയ്ക്കിടെ ഐഫോൺ 13 വിലക്കിഴിവോടെ ലഭ്യമാക്കുമെന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വിൽപ്പനയിൽ നൽകും. ഇതിനായി ഐസിഐസിഐ ബാങ്കുമായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായും കമ്പനി സഹകരിക്കുന്നുണ്ട്. കാർഡ് അല്ലെങ്കിൽ ഇഎംഐ ഇടപാടുകളിൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. പ്രൈം അംഗങ്ങൾക്ക് മികച്ച ഓഫറുകളാണ് വിൽപ്പനയിൽ ലഭിക്കുക. വസ്ത്രങ്ങൾ, പാദരക്ഷകൾ, മേക്കപ്പ് സാധനങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ്, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ 50 മുതൽ 80 ശതമാനം വരെ കിഴിവുണ്ട്. പ്രൈം ഡേ വിൽപ്പനയിൽ അലൻ സോള...

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടി അപർണ ബാലമുരളി; മികച്ച നടൻ സൂര്യ

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം മലയാള അപർണ ബാലമുരളി നേടി. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്‌ചയം തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വാങ്കിന് പ്രത്യേക പരാമർശം ലഭിച്ചു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി. മികച്ച വിദ്യാഭ്യാസ ചിത്രമായി നന്ദൻ സംവിധാനം ചെയ്ത ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം) തെരഞ്ഞെടുത്തു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം ലഭിച്ചു. സിനിമാ സംബന്ധിയായ പുസ്തകമായി ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാ പുസ്തകം പ്രത്യേക പരാമർശത്തിന് അനൂപ് രാമകൃഷ്ണന്റെ ‘എം ടി; അനുഭവങ്ങളുടെ പുസ്തകം’ അർഹമായി. മികച്ച നിരൂപണം വിഭാഗത്തിൽ ഇത്തവണ പുരസ്‍കാരമില്ല. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെ...

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ   മലപ്പുറം താനൂർ. പുത്തനത്താണി ദറസിൽ പഠിക്കുന്ന താനൂർ ചീരാൻ കടപ്പുറം സ്വദേശി റാഫിയുടെ മകൻ മുഹമ്മദ് ദർവേസ്  (15)നെ 22-07-22 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും തട്ടിക്കൊണ്ടു പോകുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ കോഴിക്കോട് പോലീസ് പ്രതിയെ പിടികൂടി കഴിഞ്ഞ 20/07/2022  മുതൽ കുട്ടിയെ  കാണ്മാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു    

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളിത്തിളക്കം; സച്ചി സംവിധായകൻ, അപർണ നടി, നഞ്ചിയമ്മ ഗായിക

സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, ബിജു മേനോൻ മികച്ച സഹനടൻ ന്യൂഡൽഹി: മലയാളത്തിന് മിന്നുന്ന നേട്ടങ്ങളുമായി ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്. അയ്യപ്പനും ​കോശിയും എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി മികച്ച സംവിധായകനുള്ള അവാർഡിന് ഉടമയായത്. സൂരറൈപോട്ര് എന്ന തമിഴ്ചിത്ത്രിലെ അതകർപ്പൻ അഭിനയം മലയാളിയായ അപർണ ബാലമുരളിക്ക് മികച്ച നടിക്കുന്ന പുരസ്കാരം നേടിക്കൊടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഇ​തേ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് മാഫിയ ശശി അവാർഡിന്റെ തിളക്കത്തിലേറി.

മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു.

മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. മലപ്പുറം- കേരളത്തിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് ഈ മാസം ആറിന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കേരളത്തിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗം കണ്ടെത്തിയത്. ഇവർ എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരായിരുന്നു അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധക്ക് കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വന്നവർ...

KMCC നേതാവ് ഹനീഫ സാഹിബിന്റെ മയ്യത്ത് വീട്ടിൽ എത്തി മയ്യിത്ത് നിസ്കാരം 2:30 ന്ന്

വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ  (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബിന്റെ മയ്യത്ത് ഇന്നലെ  രാത്രി  10 :20 ന്ന്  റിയാദിൽ നിന്നും പുറപ്പെട്ട് ശ്രീലങ്ക വഴി ഇന്ന്  രാവിലെ  9:20 തോടെ  നെടുമ്പാശേരിഇറക്കി  അവിടെനിന്നും ആംബുലൻസിൽ വീട്ടിലെത്തി    കെഎംസിസി  നേതാവ്   NP  ഹനീഫ സാഹിബിന്റെ  ജനാസ  നമസ്ക്കാരം   ഉച്ചക്ക് (    22 / 7/ 2022 ന്  വെള്ളിയാഴ്ച  )  2.30 pm ന്   വേങ്ങര ,  , മിനി കാപ്പിൽ രിഫാഈ ജുമാ മസ്ജിദ് ൽ  വെച്ച് നടക്കും.    രണ്ട് മണിക്ക്  ജുമാ മസ്ജിദ് പരിസരത്തു  പോതു ദര്ശനത്തിന്  സൗകര്യം ഉണ്ടാവും. വീട്ടിൽ  പോതു ദര്ശനം ഉണ്ടാവില്ല.  .വേങ്ങര ഭാഗത്തു നിന്നും വരുന്നവർ സിനിമ ഹാൾ ജംഗ്ഷനിൽ ചെറുർ റോഡിൽ മിനി ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക് മിനി കാപ്പിൽ കിളനക്കോട് റോഡിൽ 2km മിനി കാപ്പിൽ റിഫഹീ ജുമാ മസ്ജിദ്. കുന്നുംപുറം ഭാഗത്തു നിന്നും വരുന്നവർ മിനി ജംഗ്‌ഷൻ നിന്നും ഇടത്തേക് മിനി കാപ്പിൽ കിളിനാക്ക...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

DGP 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം.  ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.  1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...