സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, ബിജു മേനോൻ മികച്ച സഹനടൻ
ന്യൂഡൽഹി: മലയാളത്തിന് മിന്നുന്ന നേട്ടങ്ങളുമായി ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി മികച്ച സംവിധായകനുള്ള അവാർഡിന് ഉടമയായത്. സൂരറൈപോട്ര് എന്ന തമിഴ്ചിത്ത്രിലെ അതകർപ്പൻ അഭിനയം മലയാളിയായ അപർണ ബാലമുരളിക്ക് മികച്ച നടിക്കുന്ന പുരസ്കാരം നേടിക്കൊടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഇതേ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് മാഫിയ ശശി അവാർഡിന്റെ തിളക്കത്തിലേറി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ