ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ




◼️അപര്‍ണ ബാലമുരളി മികച്ച നടി. ബിജു മേനോന്‍ സഹനടന്‍. സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍. അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിലൂടെയാണ് അപര്‍ണ മികച്ച നടിയായത്. 'അയ്യപ്പനും കോശിയു'മാണ് ബിജു മേനോനെ മികച്ച സഹനടനാക്കിയത്. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അയ്യപ്പനും കോശിയും സംവിധാനം ചെയ്ത അന്തരിച്ച സംവിധായകന്‍ സച്ചി മികച്ച സംവിധായകന്‍. മികച്ച സംഘട്ടനത്തിനു മാഫിയ ശശി അടക്കം നാല് അവര്‍ഡുകള്‍ അയ്യപ്പനും കോശിയും നേടി. 'തനാജി'യിലെ അഭിനയത്തിന് അജയ് ദേവ്ഗണും 'സൂരറൈ പോട്രി'ലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി. മികച്ച സംഗീത സംവിധായകന്‍- ജി.വി പ്രകാശ് കുമാര്‍ (സൂരറൈ പോട്ര്), മികച്ച മലയാളം സിനിമ- 'തിങ്കളാഴ്ച നിശ്ചയം'. ഛായാഗ്രാഹണം-  നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ). മികച്ച പുസ്തകം- അനൂപ് രാമകൃഷ്ണന്‍ (എംടി: അനുഭവങ്ങളുടെ പുസ്തകം). മികച്ച വിദ്യാഭ്യാസ ചിത്രം-  'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദന്‍). മികച്ച വിവരണം -ശോഭ തരൂര്‍ ശ്രീനിവാസന്‍. മലയാള ചിത്രം 'വാങ്കി'ന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.

◼️വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ എസ്.ഐ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്.ഐ നിജേഷ്, എ.എസ്.ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഉത്തരമേഖല ഐജി രാഹുല്‍ ആര്‍ നായര്‍ ആണ് നടപടി സ്വീകരിച്ചത്.

◼️പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം തിങ്കളാഴ്ച വൈകുന്നേരം അഞ്ചു വരെ ഹൈക്കോടതി നീട്ടി. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇന്നലെ ഉച്ചയ്ക്കാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

◼️ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അര്‍ഹരായവരുടെ പുതുക്കിയ കരട് പട്ടികയില്‍ 5,64,091 പേര്‍. ഇതില്‍ 3,66,570 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. പട്ടികയില്‍ 1,14,557 പേര്‍ പട്ടികജാതി വിഭാഗത്തിലുള്ളവരും 16,661 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ രണ്ടാം ഘട്ട അപ്പീല്‍ സമിതികള്‍ 14,009 അപ്പീലുകളും 89 ആക്ഷേപങ്ങളുമാണ് തീര്‍പ്പാക്കിയത്.

◼️കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും ഇങ്ങനെ ഉത്തരവിട്ടത്. രാഷ്ട്ര നിര്‍മാണത്തില്‍ സുപ്രധാന പങ്കു വഹിക്കുന്ന വിഭാഗങ്ങളാണു കര്‍ഷകരും കുടിയേറ്റ തൊഴിലാളികളുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

◼️കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ പ്രകൃതി ക്ഷോഭത്തില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 16.08 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രകൃതി ക്ഷോഭങ്ങളില്‍ വീട് തകര്‍ന്നവര്‍ക്കായി 4.46 കോടി രൂപയാണ് അനുവദിച്ചത്. ആലപ്പുഴ ജില്ലയ്ക്ക് 2.28 കോടി രൂപയും കൊല്ലം ജില്ലയില്‍ 1.86 കോടി രൂപയുമാണ് അനുവദിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 2631 ഗുണഭോക്താക്കള്‍ക്ക് 11.62 കോടി രൂപയും അനുവദിച്ചു.

◼️സംസ്ഥാന വ്യാപകമായി നഗരസഭകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍ , തലശ്ശേരി, ഇരിട്ടി, കാസര്‍കോട് നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നികുതി ഇനത്തില്‍ വന്‍നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്ന പേരിലാണ് വിജിലന്‍സ് 53 മുന്‍സിപ്പാലിറ്റികളിലും ആറു കോര്‍പ്പറേഷനുകളിലും പരിശോധന നടത്തിയത്.

◼️ഭൂമി തരംമാറ്റാന്‍ തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹി മുഹമ്മദ് ഹാഷിം ആണ് അറസ്റ്റിലായത്. വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജ പോക്കുവരവു രേഖയുമുണ്ടാക്കി കുന്നത്തുനാട് സ്വദേശിയും വൈദികനുമായ ജോണ്‍ വി വര്‍ഗീസിനെയാണു കബളിപ്പിച്ചത്.

◼️ഡബ് ചെയ്ത സിനിമയ്ക്ക് സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം നല്‍കിയത് വിവാദമായി. ദൊള്ളു എന്ന കന്നട ചിത്രത്തിന്  ജോബിന്‍ ജയറാമാണ് അവാര്‍ഡ് നേടിയത്. സിങ്ക് സൗണ്ടും ഡബ് സിനിമയും മനസിലാക്കാന്‍ ജൂറിക്കു കഴിയാത്തത് നാണക്കേടാണെന്ന് ചിത്രത്തില്‍ സൗണ്ട് ഡിസൈനിംഗ് നിര്‍വഹിച്ച മലയാളിയായ നിതിന്‍ ലൂക്കോസ്. വിമര്‍ശനം ഏറ്റെടുത്ത് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും രംഗത്ത്.

◼️ഓര്‍ക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോടാണെന്ന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയ ബിജു മേനോന്‍. പുരസ്‌കാരം സച്ചിക്കും തന്റെ അച്ഛനും അമ്മയ്ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ബിജു മേനോന്‍ പ്രതികരിച്ചു. വളരെ കഠിനധ്വാനം ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ സന്തോഷമെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അപര്‍ണ ബാലമുരളി. സംവിധായിക സുധാ കൊങ്ങര ഉള്‍പ്പടെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും അപര്‍ണ പ്രതികരിച്ചു.

◼️സച്ചിയ്ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് ഭാര്യ സിജി. സന്തോഷത്തിനിടയിലും സച്ചിയില്ലല്ലോ എന്നത് സങ്കടമാണ്. ദേശീയ അവാര്‍ഡ് ആഗ്രഹമാണെന്നു സച്ചി എപ്പോഴും പറയുമായിരുന്നു. സച്ചിയുടെ കഥകള്‍ക്കും സിനിമകള്‍ക്കും തുടര്‍ച്ചയുണ്ടാകാനുള്ള ശ്രമമുണ്ടാകുമെന്നും സിജി കൂട്ടിച്ചേര്‍ത്തു.

◼️സിനിമാ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. മലയാളത്തിന്റെ അഭിമാനം കാത്തെന്ന് മമ്മൂട്ടിയും സച്ചിയുടെ ഓര്‍മങ്ങള്‍ക്കു തിളക്കമേറുന്നുവെന്നു മോഹന്‍ലാലും പറഞ്ഞു.

◼️നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം മൈസൂരുവില്‍നിന്നും വൈദ്യനെ തട്ടികൊണ്ടുവന്ന ചന്തക്കുന്ന് സ്വദേശിയായ അബ്ദുള്‍ വാഹിദാണ് പിടിയിലായത്. വൈദ്യനെ മൈസൂരുവില്‍നിന്നു തട്ടികൊണ്ടുവന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മല്‍, ഷബീബ് റഹ്‌മാന്‍, ഷെഫീഖ് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

◼️സ്വര്‍ണക്കടത്തിലും അതുമായി ബന്ധപ്പെട്ട കേസുകളിലും താന്‍ തലയൂരിയെന്നു കെ.ടി ജലീല്‍ ആശ്വസിക്കേണ്ടെന്ന് സ്വപ്ന സുരേഷ്. താന്‍ നല്‍കിയ സത്യവാങ്മൂലം ആവര്‍ത്തിച്ച് വായിച്ചാല്‍ കെ.ടി ജലീലിന് കാര്യം മനസിലാകും. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിച്ച് കാര്യങ്ങള്‍ നേടാനാണു ജലീല്‍ ശ്രമിച്ചത്. ജലീല്‍ മാത്രമല്ല പ്രോട്ടോക്കോള്‍ ലംഘിച്ചതെന്നും സ്വപ്ന പറഞ്ഞു.

◼️കെ.ടി. ജലീല്‍ പാര്‍ട്ടി അറിഞ്ഞല്ല കത്തയച്ചതെന്നും മാധ്യമം പത്രം പൂട്ടിക്കുന്നതു പാര്‍ട്ടി നയമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

◼️വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. റൂറല്‍ എസ്പിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നിര്‍ദേശിച്ചു.

◼️പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ പയ്യന്നൂര്‍ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനില്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

How to See who Views your Facebook Profile

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ഓണകാലത്ത് കാണപ്പെടുന്ന പൂക്കൾ - മുക്കുറ്റി

  കേരളത്തിലെ വഴിയോരങ്ങളിലും, തൊടുവിലും സാധാരണയായി കാണപ്പെടുന്നതും , എന്നാൽ സാംസ്കാരികമായും ഔഷധപരമായും വലിയ പ്രാധാന്യമുള്ള ഒന്നാണ് മുക്കുറ്റി ചെറിയ അഞ്ച് ഇതളുകളുള്ള തെളിച്ചമുള്ള മഞ്ഞപ്പൂക്കളാണ് മുക്കുറ്റിക്കുള്ളത്.  കാണാൻ കുഞ്ഞു രാജകുമാരിയെപ്പോലെ സുന്ദരിയാണിത്    മുക്കുറ്റിച്ചെടിയുടെ ഇലകളിൽ തൊടുമ്പോഴോ, രാത്രിയാകുമ്പോഴോ, കനത്ത മഴ പെയ്യുമ്പോഴോ ഇതിന്റെ ഇലകൾ തനിയെ തൊട്ടാവാടി ചെടിയെപ്പോലെ വടിപോകും   തൊട്ടാവാടി ചെടിയുടെ തണ്ടിൽ നിന്ന് ഒരു കുടപോലെ നാലുപാടും പടർന്നു നിൽക്കുന്ന ഇലകളും, അതിന്റെ നടുവിലായി ഉയർന്നുനിൽക്കുന്ന പൂക്കളുമാണ് ഇതിന്റെ പ്രത്യേകത.   ആയുർവേദത്തിലും കേരളീയ ആചാരങ്ങളിലും പവിത്രമായി കരുതുന്ന ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. ഓണക്കാലത്ത് പൂക്കളത്തിൽ വെക്കാൻ തുമ്പപ്പൂവിനൊപ്പം മുക്കുറ്റിയും നിർബന്ധമാണ്. കൂടാതെ കർക്കടക മാസത്തിൽ ദശപുഷ്പം ചൂടുന്നതിനും കർക്കടകക്കഞ്ഞിയിൽ ചേർക്കുന്നതിനും മുക്കുറ്റി ഉപയോഗിക്കുന്നു. മുക്കുറ്റിയുടെ വേരും ഇലയും പൂവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നു:      നാട്ടിൻപുറങ്ങളിൽ പണ്ടുകാലത്ത് കുട...

മുഖ്യമന്ത്രിയുടെയും മന്ത്രി മാരുടെയും ഓഫീസുകൾ സ്ഥിതിചെയ്യുന്ന room number

മുഖ്യമന്ത്രിയുടെയും മന്ത്രി മാരുടെയും ഓഫീസുകൾ

കൂടുതൽ വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

How to See who Views your Facebook Profile

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...