ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വിൽപ്പന തുടങ്ങി : മൊബൈൽ ഫോണുകൾ 40ശതമാനം വരെ വിലക്കുറവിൽ. amazon prime day sale 2022

ആമസോണിന്റെ പ്രൈം ഡേ വിൽപ്പന തുടങ്ങി . ജൂലൈ 23, 24 തീയതികളിലായി നടത്തുന്ന പ്രൈെം ഡേ വിൽപ്പനയിൽ വിവിധ ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവോടെയും ആകർഷക ഓഫറുകളോടെയും ആമസോൺ ലഭ്യമാക്കും. മുൻ കാലങ്ങളിലേത് പോലെ മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും ഇത്തവണയും വൻ വിലകിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ മോഡലുകൾക്ക് 40 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം ഡേ വിൽപ്പനയ്ക്കിടെ ഐഫോൺ 13 വിലക്കിഴിവോടെ ലഭ്യമാക്കുമെന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വിൽപ്പനയിൽ നൽകും. ഇതിനായി ഐസിഐസിഐ ബാങ്കുമായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായും കമ്പനി സഹകരിക്കുന്നുണ്ട്. കാർഡ് അല്ലെങ്കിൽ ഇഎംഐ ഇടപാടുകളിൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. പ്രൈം അംഗങ്ങൾക്ക് മികച്ച ഓഫറുകളാണ് വിൽപ്പനയിൽ ലഭിക്കുക. വസ്ത്രങ്ങൾ, പാദരക്ഷകൾ, മേക്കപ്പ് സാധനങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ്, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ 50 മുതൽ 80 ശതമാനം വരെ കിഴിവുണ്ട്. പ്രൈം ഡേ വിൽപ്പനയിൽ അലൻ സോള...

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടി അപർണ ബാലമുരളി; മികച്ച നടൻ സൂര്യ

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം മലയാള അപർണ ബാലമുരളി നേടി. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്‌ചയം തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വാങ്കിന് പ്രത്യേക പരാമർശം ലഭിച്ചു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി. മികച്ച വിദ്യാഭ്യാസ ചിത്രമായി നന്ദൻ സംവിധാനം ചെയ്ത ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം) തെരഞ്ഞെടുത്തു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം ലഭിച്ചു. സിനിമാ സംബന്ധിയായ പുസ്തകമായി ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാ പുസ്തകം പ്രത്യേക പരാമർശത്തിന് അനൂപ് രാമകൃഷ്ണന്റെ ‘എം ടി; അനുഭവങ്ങളുടെ പുസ്തകം’ അർഹമായി. മികച്ച നിരൂപണം വിഭാഗത്തിൽ ഇത്തവണ പുരസ്‍കാരമില്ല. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെ...

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ   മലപ്പുറം താനൂർ. പുത്തനത്താണി ദറസിൽ പഠിക്കുന്ന താനൂർ ചീരാൻ കടപ്പുറം സ്വദേശി റാഫിയുടെ മകൻ മുഹമ്മദ് ദർവേസ്  (15)നെ 22-07-22 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും തട്ടിക്കൊണ്ടു പോകുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ കോഴിക്കോട് പോലീസ് പ്രതിയെ പിടികൂടി കഴിഞ്ഞ 20/07/2022  മുതൽ കുട്ടിയെ  കാണ്മാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു    

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളിത്തിളക്കം; സച്ചി സംവിധായകൻ, അപർണ നടി, നഞ്ചിയമ്മ ഗായിക

സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, ബിജു മേനോൻ മികച്ച സഹനടൻ ന്യൂഡൽഹി: മലയാളത്തിന് മിന്നുന്ന നേട്ടങ്ങളുമായി ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്. അയ്യപ്പനും ​കോശിയും എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി മികച്ച സംവിധായകനുള്ള അവാർഡിന് ഉടമയായത്. സൂരറൈപോട്ര് എന്ന തമിഴ്ചിത്ത്രിലെ അതകർപ്പൻ അഭിനയം മലയാളിയായ അപർണ ബാലമുരളിക്ക് മികച്ച നടിക്കുന്ന പുരസ്കാരം നേടിക്കൊടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഇ​തേ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് മാഫിയ ശശി അവാർഡിന്റെ തിളക്കത്തിലേറി.

മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു.

മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. മലപ്പുറം- കേരളത്തിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് ഈ മാസം ആറിന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കേരളത്തിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗം കണ്ടെത്തിയത്. ഇവർ എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരായിരുന്നു അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധക്ക് കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വന്നവർ...

KMCC നേതാവ് ഹനീഫ സാഹിബിന്റെ മയ്യത്ത് വീട്ടിൽ എത്തി മയ്യിത്ത് നിസ്കാരം 2:30 ന്ന്

വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ  (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബിന്റെ മയ്യത്ത് ഇന്നലെ  രാത്രി  10 :20 ന്ന്  റിയാദിൽ നിന്നും പുറപ്പെട്ട് ശ്രീലങ്ക വഴി ഇന്ന്  രാവിലെ  9:20 തോടെ  നെടുമ്പാശേരിഇറക്കി  അവിടെനിന്നും ആംബുലൻസിൽ വീട്ടിലെത്തി    കെഎംസിസി  നേതാവ്   NP  ഹനീഫ സാഹിബിന്റെ  ജനാസ  നമസ്ക്കാരം   ഉച്ചക്ക് (    22 / 7/ 2022 ന്  വെള്ളിയാഴ്ച  )  2.30 pm ന്   വേങ്ങര ,  , മിനി കാപ്പിൽ രിഫാഈ ജുമാ മസ്ജിദ് ൽ  വെച്ച് നടക്കും.    രണ്ട് മണിക്ക്  ജുമാ മസ്ജിദ് പരിസരത്തു  പോതു ദര്ശനത്തിന്  സൗകര്യം ഉണ്ടാവും. വീട്ടിൽ  പോതു ദര്ശനം ഉണ്ടാവില്ല.  .വേങ്ങര ഭാഗത്തു നിന്നും വരുന്നവർ സിനിമ ഹാൾ ജംഗ്ഷനിൽ ചെറുർ റോഡിൽ മിനി ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക് മിനി കാപ്പിൽ കിളനക്കോട് റോഡിൽ 2km മിനി കാപ്പിൽ റിഫഹീ ജുമാ മസ്ജിദ്. കുന്നുംപുറം ഭാഗത്തു നിന്നും വരുന്നവർ മിനി ജംഗ്‌ഷൻ നിന്നും ഇടത്തേക് മിനി കാപ്പിൽ കിളിനാക്ക...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 10 ഇടത്ത് LDF വിജയം; ഒമ്പതിടത്ത്‌ UDF, BJP 1

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത്‌ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്‌ തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത് തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് ലഭിച്ചു:, ആ വോട്ട് ചെയ്തത്...

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് ലഭിച്ചു . യശ്വന്ത് സിൻഹയ്ക്ക് കേരളത്തിൽ നിന്നും മുഴുവൻ വോട്ടും ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് കുറഞ്ഞു. കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. ദ്രൗപദി മുർമ്മുവിന് വോട്ട് നൽകിയത് ആരാണെന്ന് വ്യക്തമല്ല. അതേസമയം ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മുർമ്മു സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടിയിരുന്നു. ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം ...

പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഒരു പ്രത്യേകതയുണ്ട്....

ഇത്തവണ രാഷ്ട്രപതി ഭവനിലേക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണഘടനയുടെ തലവനായി ഒരു വ്യക്തി കടന്ന് വരുമ്പോൾ 'സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ' ഭാരത മഹാ രാജ്യത്തെ അഭിസംബോധന ചെയ്യേണ്ട വ്യക്തി കൂടിയാണ്... ഭാരതം സ്വാതന്ത്യ ലബ്ധിയുടെ 75ആം വർഷം അടുത്ത മാസം ആഘോഷിക്കുമ്പോൾ പുതിയ രാഷ്ട്രപതി എത്തുന്നത് പണ്ഡിറ്റ് ദയാൽജി മുന്നോട്ട് വക്കുന്ന അന്ത്യോദയ എന്ന ആശയത്തിന്റെ കൂടി പൂർത്തീകരണമായാണ്... ഇന്ത്യൻ സൈന്യത്തിന്റെ സുപ്രീം കമാൻഡറായി, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ രാഷ്ട്രത്തലൈവിയായി, ദ്രൗപതി മുർമു എന്ന വ്യക്തി ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രസിഡന്റായി രാഷ്ട്രപതി ഭവനിലേക്ക് വരുമ്പോൾ.... അവർ ഇന്നാട്ടിലെ അരികുവൽക്കരിക്കപ്പെട്ട അവസാന പൗരന്റെ പ്രതിനിധി കൂടിയാണ്...❤️ ജാതി വർണ ഗോത്രങ്ങൾ തിരിച്ചുള്ള ഡെഫിനിഷൻ മാറ്റി നിർത്തിയാൽ,  ഭർത്താവ് നഷ്ടപെട്ട് വിധവയായി അധികം വൈകാതെ മൂത്ത മകൻ നഷ്ടപ്പെട്ടു.... പിന്നാലെ വീണ്ടും മറ്റൊരു മകനെ കൂടി നഷ്ടപ്പെട്ടു വ്യക്തി ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ കഠിനമായി അതിജീവിച്ച് ശേഷിക്കുന്ന ഏക മകളെ വളർത്തിയ "അതിജീവി...

ദ്രൗപദി മുർമു രാജ്യത്തിന്റെ 15ാ-മത് രാഷ്ട്രപതിയാകും

രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ​ഗോത്ര വിഭാ​ഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്ന ആദ്യ വനിതയാണ് ദ്രൗപദി മുർമു. 776 പാർലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉൾപ്പെടുന്ന 4809 പേരാണ് വോട്ടുചെയ്തത്. നാൽപ്പത്തിയൊന്ന് പാർട്ടികളുടെ പിന്തുണ ദ്രൗപദി മുർമുവിനുണ്ടായിരുന്നു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ തോൽപ്പിച്ചാണ് ദ്രൗപതി മുർമ്മു രാഷ്ട്രപതി പദത്തിലേക്കെത്തിയത് ഉച്ചയ്ക്ക് 1.30യോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യ റൗണ്ടിൽ മുർമുവിന് 39 ശതമാനം വോട്ട് ലഭിച്ചിരുന്നു. 540 എംപിമാരുടെ പിന്തുണ ലഭിച്ചെന്നാണ് റിപ്പോർട്ട്. 3,78,000 ആണ് മുര്‍മുവിന് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 208 പാര്‍ലമെന്റംഗങ്ങളുടെ പിന്തുണയാണുള്ളത്. 1,45,600 ആണ് സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും പുതുതായി തിരഞ്ഞെടുക്കപ്പ...

ഹനീഫ സാഹിബിന്റെ മയ്യത്ത് നാളെ നാട്ടിലെത്തും

വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ  (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബിന്റെ മയ്യത്ത്നാ ഇന്ന് രാത്രി  10 :20 ന്ന്  റിയാദിൽ നിന്നും പുറപ്പെട്ട് ശ്രീലങ്ക വഴി നാളെ രാവിലെ  9:20 തോടെ  നെടുമ്പാശേരിഇറക്കി  അവിടെനിന്നും ആംബുലൻസിൽ വീട്ടിലെത്തിക്കും.    കെഎംസിസി  നേതാവ്   NP  ഹനീഫ സാഹിബിന്റെ  ജനാസ  നമസ്ക്കാരം  നാളെ ഉച്ചക്ക് (    22 / 7/ 2022 ന്  വെള്ളിയാഴ്ച  )  2.30 pm ന്   വേങ്ങര ,  , മിനി കാപ്പിൽ രിഫാഈ ജുമാ മസ്ജിദ് ൽ  വെച്ച് നടക്കും.    രണ്ട് മണിക്ക്  ജുമാ മസ്ജിദ് പരിസരത്തു  പോതു ദര്ശനത്തിന്  സൗകര്യം ഉണ്ടാവും. വീട്ടിൽ  പോതു ദര്ശനം ഉണ്ടാവില്ല.  ദുരെ സ്ഥലങ്ങളിൽനിന്ന്  വരുന്നവർ  വേങ്ങര പരിസരത്തെ പള്ളികളിൽ ജുമുഅ നിസ്കരിച്ചു വരേണ്ടതാണ്.വേങ്ങര ഭാഗത്തു നിന്നും വരുന്നവർ സിനിമ ഹാൾ ജംഗ്ഷനിൽ ചെറുർ റോഡിൽ മിനി ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക് മിനി കാപ്പിൽ കിളനക്കോട് റോഡിൽ 2km മിനി കാപ്പിൽ റിഫഹീ ജുമാ മസ്ജിദ്. കു...

അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കഴിഞ്ഞ 21ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുളളവർ..

അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കഴിഞ്ഞ 21ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുളളവർ ശരീരത്തിൽ കുമിളകൾ,തലവേദന, ശരീരവേദന, പനി, ശരീരത്തിൽ തടിപ്പുകൾ/ പേശിവേദന, തൊണ്ടവേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയവ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡസ്കിനെ സമീപിക്കുക.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 104, 1056, 0471 2552056 മങ്കിപോക്സ് ലക്ഷണങ്ങൾ  പനി, ശരീരത്തിൽ തടിപ്പുകൾ/കുമിളകൾ കടുത്ത തലവേദന, ശരീരവേദന, പേശിവേദന,തൊണ്ടവേദന,ഭക്ഷണം ഇറക്കുമ്പോൾ വേദന, ചെവിയുടെ പിൻഭാഗം, കഴുത്ത്, കക്ഷം, കാലിടുക്കുകൾ എന്നിവിടങ്ങളിൽ കഴലവീക്കം മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ യാത്ര ചെയ്തിട്ടുള്ള,ലക്ഷണങ്ങളില്ലാത്ത യാത്രക്കാർ ലക്ഷണങ്ങൾ ഉണ്ടോയെന്ന് 21 ദിവസം സ്വയം നിരീക്ഷിക്കുക. വീട്ടിലെ ഗർഭിണികളുമായോ കുട്ടികളുമായോ പ്രതിരോധശേഷി കുറഞ്ഞവരുമായോ അടുത്ത് ഇടപഴകരുത്. • മാസ്ക് നിർബന്ധമായും ധരിക്കുക. പൊതു ഇടങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ വിളിക്കുക : 104, 1056, 0471 2552056 ...

ചിക്കന് വന്‍ വിലക്കുറവ്; തിക്കിതിരക്കി ജനം, പരിശോധിച്ചപ്പോൾ തൂക്കത്തില്‍ കൃത്രിമം, ഉടമ അറസ്റ്റില്‍

വിൽപ്പനയിൽ സംശയം തോന്നി തൂക്കി നോക്കിയപ്പോളാണ് വിലക്കുറവിന്റെ രഹസ്യം പൊളിഞ്ഞത്. മലപ്പുറം: മാര്‍ക്കറ്റ് വിലയെക്കാള്‍ വന്‍ വിലക്കുറവില്‍ ചിക്കൻ വില്‍പ്പന നടത്തിയതോടെ മലപ്പുറം ചങ്ങരംകുളത്തെ കോഴിക്കടയിലേക്ക് ജനങ്ങൾ ഇരച്ചുകയറി. ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എം എസ് കോഴിക്കടയിലാണ് മറ്റ് കടകളിലേക്കാൾ വിലക്കുറവിൽ ചിക്കൻ വിൽപ്പന നടന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ചിക്കന്‍ നല്‍കുന്നു എന്ന ബോഡ് വെച്ചായിരുന്നു എടപ്പാള്‍ സ്വദേശി അഫ്‌സല്‍ (31) ന്റെ ചിക്കൻ വിൽപ്പന.  എന്നാൽ ഈ വിൽപ്പനയിൽ സംശയം തോന്നി തൂക്കി നോക്കിയപ്പോളാണ് വിലക്കുറവിന്റെ രഹസ്യം പൊളിഞ്ഞത്. തൂക്കത്തിൽ കൃത്രിമം കാണിച്ചാണ് ഇയാൾ കുറഞ്ഞ വിലയിൽ ചിക്കൻ വിൽപ്പന നടത്തിയിരുന്നത്. വില കുറച്ച് നല്‍കുന്ന കോഴി ഇറച്ചി ഇലട്രോണിക്ക് തുലാസില്‍ റിമോട്ട് ഉപയോഗിച്ച് തൂക്കം കുറച്ച് നല്‍കി വരികയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്ഥിരമായി നടത്തിവന്ന വഞ്ചന പുറത്തായത്. സംഭവം പുറത്തെത്തിയതോടെ ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി എടപ്പാള്‍ സ്വദേശിയുടെ കട പൂട്ടിക്കുകയും, തുലാസുകള്‍ എടുത്ത് കൊണ്ടുപോകുകയു...

കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വൻ തീപിടുത്തം

  കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വൻ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. മസ്ജിദിനു പിൻവശത്തെ കെട്ടിടത്തിലെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഐ എ എം ഇ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. അഞ്ചു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണച്ചു കൊണ്ടിരിക്കുന്നു. നിരവധി പുസ്തകങ്ങളും രേഖകളും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാണ്.  

സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് രക്തദാനം ചെയ്യാൻ 4 മലയാളികൾ സൗദിയിലേക്കു വിമാനം കയറി

നാലു മലയാളികൾ സൗദിയിലേക്കു വിമാനം കയറി; കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ ഗ്രൂപ്പ് രക്തദാനത്തിനായി! മലപ്പുറം • ജീവനോളം വിലയുള്ള കരുതലുമായി കേരളത്തിൽനിന്ന് 4 പേർ സൗദിയിലേക്കു വിമാനം കയറി. സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് അപൂർവ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ്‌ ഫാറൂഖ് (തൃശൂർ), മുഹമ്മദ്‌ റഫീഖ് (ഗുരുവായൂർ) മുഹമ്മദ്‌ ഷരീഫ് (പെരിന്തൽമണ്ണ) എന്നിവർ ഇന്നലെ കരിപ്പൂരിൽനിന്ന് പുറപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുട്ടിക്കാണ് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. ഇതിന് വേണ്ടി കുട്ടിയുടെ ബന്ധുക്കൾ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചിരുന്നു. വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബിഡികെ കേരള വൈസ് പ്രസിഡന്റ്‌ സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ള 4 പേരെ കണ്ടെത്തിയത്. Flash news കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വൻ തീപിടുത്തം

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.