വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബിന്റെ മയ്യത്ത്നാ ഇന്ന് രാത്രി 10 :20 ന്ന് റിയാദിൽ നിന്നും പുറപ്പെട്ട് ശ്രീലങ്ക വഴി നാളെ രാവിലെ 9:20 തോടെ നെടുമ്പാശേരിഇറക്കി അവിടെനിന്നും ആംബുലൻസിൽ വീട്ടിലെത്തിക്കും.
കെഎംസിസി നേതാവ് NP ഹനീഫ സാഹിബിന്റെ ജനാസ നമസ്ക്കാരം നാളെ ഉച്ചക്ക് ( 22 / 7/ 2022 ന് വെള്ളിയാഴ്ച ) 2.30 pm ന് വേങ്ങര , , മിനി കാപ്പിൽ രിഫാഈ ജുമാ മസ്ജിദ് ൽ വെച്ച് നടക്കും. രണ്ട് മണിക്ക് ജുമാ മസ്ജിദ് പരിസരത്തു പോതു ദര്ശനത്തിന് സൗകര്യം ഉണ്ടാവും. വീട്ടിൽ പോതു ദര്ശനം ഉണ്ടാവില്ല. ദുരെ സ്ഥലങ്ങളിൽനിന്ന് വരുന്നവർ വേങ്ങര പരിസരത്തെ പള്ളികളിൽ ജുമുഅ നിസ്കരിച്ചു വരേണ്ടതാണ്.വേങ്ങര ഭാഗത്തു നിന്നും വരുന്നവർ സിനിമ ഹാൾ ജംഗ്ഷനിൽ ചെറുർ റോഡിൽ മിനി ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക് മിനി കാപ്പിൽ കിളനക്കോട് റോഡിൽ 2km മിനി കാപ്പിൽ റിഫഹീ ജുമാ മസ്ജിദ്. കുന്നുംപുറം ഭാഗത്തു നിന്നും വരുന്നവർ മിനി ജംഗ്‌ഷൻ നിന്നും ഇടത്തേക് മിനി കാപ്പിൽ കിളിനാക്കോട് റോഡ് 2km രിഫാഈ ജുമാ മസ്ജിദ് മിനി കാപ്പിൽ.
ബുധനഴ്ച്ച റിയാദിലെ സുമേഷി ഹോസ്പിറ്റലിൽ വെച്ച് ഇന്ത്യൻ സമയം രാത്രി മരണപെടുകയായിരുന്നു .കുറച്ച് ദിവസങ്ങളായി ഹനീഫ സാഹിബ് സൗദി റിയാദിലെ പ്രമുഖ ഹോസ്പിറ്റലിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.മരണ കാരണം തലച്ചോറിന് സ്ട്രോക് ബാധിച്ചതായിരുന്നു
ജിദ്ദ , റിയാദ് , ദമ്മാം മേഖലകളിലെ KMCC ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ ഇടപെടൽ നടത്തിയിരുന്ന അദ്ദേഹം ബൈത്തുറഹ്മ മാതൃകയിൽ വേങ്ങര മണ്ഡലത്തിലെ പാവപെട്ട കുടുംബനാഥൻമാർക്ക് ഉപജീവനമാർഗ്ഗം എന്ന രീതിയിൽ ദമ്മാം കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ മഹീശത്തുറഹ്മ എന്ന പേരിൽ സൗജന്യ ഓട്ടോറിക്ഷ പദ്ധതിയുടെ മുഖ്യ ശിൽപ്പികളിൽ ഒരാളായിരുന്നു.
കെ.എം.സി.സി യുടെ നേതൃത്വത്തിൽ പാവങ്ങൾക്കത്താണിയായി മുഴു സമയവും ഓടി നടന്ന നിശബ്ദനായ വലിയ മനുഷ്യനായിരുന്ന അദ്ദേഹം, എപ്പോഴും മറ്റുളളവരുടെ പ്രയാസങ്ങൾ തീർക്കാനും, വേദനിക്കുന്ന വർക്കാശ്വാസമാവാനും വേണ്ടി ജീവിക്കുകയായിരുന്നു.
നാട്ടിലെ പോലെ ജിദ്ദയിലും, ദമാമിലും, റിയാദിലും മുസ്ലിം ലീഗിന്റെയും , സമസ്തയുടെയും പ്രവർത്തന മേഖലയിൽ നിറഞ്ഞുനിന്നിരുന്ന ഹനീഫ സാഹിബ്
മരുന്നുകളോട് പ്രതികരിക്കുക പോലും ചെയ്യാതെ കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലിലായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ