കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വൻ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. മസ്ജിദിനു പിൻവശത്തെ കെട്ടിടത്തിലെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഐ എ എം ഇ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. അഞ്ചു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണച്ചു കൊണ്ടിരിക്കുന്നു. നിരവധി പുസ്തകങ്ങളും രേഖകളും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാണ്.
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ