ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് വേങ്ങരക്കാരും കണ്ടു; വിഡിയോകാണാം keralites saw international space station

അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കുമെന്ന റഷ്യൻ ഭീഷണിക്കിടെ മലയാളികൾക്കും നിലയം കാണാനായി. വൈകിട്ട് 7.30 ന് ദൃശ്യമായ ബഹിരാകാശ നിലയം തെക്കു പടിഞ്ഞാറു നിന്നുമെത്തി ചന്ദ്ര പ്രകാശത്തിൽ മുങ്ങി മറഞ്ഞു. ( keralites saw international space station ) 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 12,000 miles/hr വേഗതയിലാണ് രാജ്യാന്തര ബഹിരാകാശ നിലയം കടന്നു പോയത്. കാഴ്ചയിൽ നക്ഷത്രം പോലെ തോന്നിക്കുന്ന നിലയത്തിന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്. ഇന്ന് മലയാളികൾ കണ്ട നിലയത്തിൽ റഷ്യക്കാരും അമേരിക്കക്കാര്യം ഉൾപ്പെടെ ആറു പേരുണ്ട്. ഇതിൽ നാസയുടെ പ്രതിനിധികളിൽ ഒരാൾ ഇന്ത്യൻ വംശജനായ രാജാചാരിയാണ്. ഹൈദരാബാദുകാരനായ ശ്രീനിവാസ വിചാരിയുടെ മകനാണ് രാജാചാരി.

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

*മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര  സ്റ്റേഷൻ യൂണിറ്റിന്റെ ജനറൽ ബോഡി വേങ്ങര PP ഹാളിൽവെച്ച്  2022 ഏപ്രിൽ  9 ന് 10 മണിക്ക് ചേർന്നു* *യോഗത്തിൽ 2022 - 23 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു* *ലീഡർ* : വിജയൻ ചേറൂർ  *പ്രസിഡന്റ്* ഷാഫി കാരി  *സെക്രട്ടറി* റഹീം പാലേരി  *ട്രഷറർ* ഉനൈസ് വലിയോറ *വൈസ് പ്രസിഡന്റ് :* ഷഫീഖ് ഇ കെ   *ജോ : സിക്രട്ടറി*: അനിൽ ചേറൂർ *എക്സിക്യൂട്ടിവ് മെമ്പർ* വലീദ്,മുജീബ്, ജബ്ബാർ, സമീറ,സുമേഷ്, സഫ്‌വാൻ കോയിസ്സൻ, റഫീഖ് ചിനക്കൽ, ആബിദ് ചേറൂർ  നൗഷാദ് പാണ്ടികശാല, റഫീഖ് പാറക്കണ്ണി  *താലൂക്ക് കമ്മറ്റി മെമ്പർ* വിജയൻ ചേറൂർ  ജാഫർ കുറ്റൂർ *ജില്ലാകമ്മറ്റി മെമ്പർ* വിജയൻ ചേറൂർ  അജ്മൽ ഷമീർ *രക്ഷാധികാരികൾ* സൈനുദ്ധീൻ ആലസൻ ചേറൂർ  അജ്മൽ

മൂന്നു കിലോയിലധികം തൂക്കമുള്ള മാങ്ങകൾ. അതും നമ്മുടെ നാട്ടിൽ

      തണലിനു വേണ്ടിയോ വായിൽ നോക്കിനിൽക്കാനോ ഈ മാവിന്റെ ചോട്ടിലേക്ക് ആരും വരാറില്ല. വല്ല മാങ്ങയും ഞെട്ടറ്റു തലയിൽ വീണാൽ കഥ കഴിഞ്ഞതുതന്നെ! പത്രവാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ഒരു വമ്പന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. കോഴിക്കോടിൻെറ മാത്രം സ്വകാര്യ അഹങ്കാരമാണിവൻ. പൂർണ്ണ വളർച്ചയെത്തിയ ഒരു മാങ്ങയുടെ തൂക്കം മൂന്നുകിലോയും അതിലധികവുമാണ് !ഒരു തേങ്ങയേക്കാൾ വലിപ്പം! എങ്കിലും കാലം ചെല്ലുന്തോറും ഇതിന്റെ വലിപ്പം കുറഞ്ഞുവരുന്നതായി കാണുന്നു. പ്രായമേറെയായി. വിദേശികൾ രാജ്യം അടക്കിവാണ കാലത്തെ ഫ്രഞ്ചുകാരുടെ സംഭാവനയാണ് ഈ മാവ്. ലോകത്തെവിടെയും ഭൂരിഭാഗം മാമ്പഴങ്ങളുടെയും തറവാട്ടു പേരിൽ ഇൻഡ്യയുണ്ട്. മാങ്കിഫെറ ഇൻഡിക്ക എന്ന ലത്തീൻ നാമധാരിയാണ് (ശാസ്ത്രീയ നാമം-Magnifera Indica) തൊണ്ണൂറുശതമാനം മാമ്പഴങ്ങളും. ഇൻഡ്യക്കാരേക്കാൾ മാമ്പഴത്തിന്റെ മൂല്യവും സവിശേഷതകളും തിരിച്ചറിഞ്ഞത് വിദേശികളാണ്. ക്രോസ് പോളിനേഷനും എയർലെയറിങും ബഡ്ഡിങും ഒക്കെ അവർ പരീക്ഷിച്ചു. അനുകൂല കാലാവസ്ഥയുള്ള ലോകത്തിന്റെ ഒട്ടെല്ലായിടങ്ങളിലും അവർ മാവുകൾ നട്ടുപിടിപ്പിച്ചു. അപ്പോഴും തറവാട്ടുമഹിമ അവർ മറന്നില്ല. അതുകൊണ്ടാണ് മാൻഗോയുടെ കുടുംബപ...

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും ശ്രെദ്ധിക്കുക. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറി...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത - ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത -  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 08-04-2022: പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 08-04-2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് 09-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ...

ഇനി അറിയില്ലെന്ന് പറയരുത്; വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗ പരിധി

ഇതെന്താ അന്യഗ്രഹജീവിയോ?’ : മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് ലഭിച്ചത് അപൂർവ ഇനം ജീവിയെ

മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയോ എന്ന സംശയം. അപൂർവ ഇനം ജീവിയെ കിട്ടിയതിന്റെ ഞെട്ടലിലാണ് റഷ്യയിലെ മത്സ്യത്തൊഴിലാളി റോമൻ ഫെഡോർസോവ് . മത്സ്യബന്ധനത്തിനു പോയ തനിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയാണോ എന്ന സംശയം ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചപ്പോൾ ആളുകൾ അതിന് ‘ബേബി ഡ്രാഗൺ’ എന്ന് പേരിട്ടു. എന്നാൽ ഇത് ഗോസ്റ്റ് സ്രാവ്” ആണെന്നും ചിമേര എന്നാണ് അറിയപ്പെടുന്നതെന്നുമാണ് ചിലർ പറയുന്നത്. 39 കാരനായ റോമൻ ഫെഡോർസോവ് റഷ്യയിലെ മർമാൻസ്ക് സ്വദേശിയാണ്. നോർവീജിയൻ കടലിൽ നിന്നാണ് അദ്ദേഹത്തിനു ഈ അപൂർവ ജീവിയെ കിട്ടിയത്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് റോമൻ. 6,46,000 ആളുകൾ ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടരുന്നു. പലരും ആദ്യമായി കാണുന്ന സമുദ്രത്തിലെ ജീവികളുടെ ഫോട്ടോകളാണ് അദ്ദേഹം പങ്കിടുന്നത്. മാർച്ച് 19 നാണ് റോമൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വിചിത്ര ജീവിയുടെ ചിത്രം പങ്കുവെച്ചത്. ഇളം പിങ്ക്, വെള്ളി നിറങ്ങളിലുള്ള ഈ മത്സ്യത്തിന്റെ കണ്ണുകൾ ഒരു കാർട്ടൂൺ കഥാപാത്രത്തിന്റേത് പോലെ വലുതാണ്. തലയുടെ ഇരുവശത്...

ആദരാഞ്ജലി പോസ്റ്റുകൾക്ക് ചിരിച്ചുകൊണ്ടാണ് ശ്രീനിവാസൻ മറുപടി പറഞ്ഞത് നിർമാതാവിന്റെ വെളിപ്പെടുത്തൽ

കൊച്ചി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച വ്യാജവാര്‍ത്തകളെ തള്ളി സംവിധായകന്‍ സജിന്‍ ബാബു. ശ്രീനിവാസന് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. അദ്ദേഹം ഉടന്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമെന്നും സജിന്‍ ബാബു  പ്രതികരിച്ചു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ച് ഡയാലിസിസ് നടത്തുകയാണ്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുമെന്ന് പ്രതീക്ഷിക്കുന്നതായും സജിന്‍ ബാബു പറഞ്ഞു. ശ്രീനിവാസന്റെ ഭാര്യയോടും അടുത്ത സുഹൃത്തിനോടും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് അയാള്‍ ശശി എന്ന സിനിമയ്ക്കായി ചെയ്ത മേക്കോവറിന്റെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ കാര്യം പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞതായി നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്ങും ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്...

വേങ്ങരയും MVD യുടെ ക്യാമറ നിരീക്ഷണത്തിലാണ്.ഹെൽമെറ്റില്ലാതെയും,സീറ്റ് ബെൽറ്റ്‌ ധരിക്കാതേയും നിയമം ലംഘിച്ച് ഇനി വേങ്ങര ടൗണിലേക്ക് ഇറങ്ങിയാൽ പണി കിട്ടും

വേങ്ങരയും എം.വി.ഡി യുടെ ക്യാമറ നിരീക്ഷണത്തിലാണ്. ഹെൽമെറ്റില്ലാതെയും,സീറ്റ് ബെൽറ്റ്‌ ധരിക്കാതേയും നിയമം ലംഘിച്ച് ഇനി വേങ്ങര ടൗണിലേക്ക് ഇറങ്ങിയാൽ പണി കിട്ടും  വേങ്ങര:മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് വേങ്ങരയിൽ വരുന്നവർ ശ്രദ്ധിക്കുക..  കുറ്റാളൂരിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയാൽ ഫൈൻ ഉറപ്പ്.. ഹെൽമെറ്റില്ലാതെയും,സീറ്റ് ബെൽറ്റ്‌ ധരിക്കാതേയും, ഫോണിൽ സംസാരിച്ച് വാഹനം ഒടിച്ചും,നിയമ ലംഘനം നടത്തി വാഹനം ഓടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയാണ് ക്യാമറയുടെ ലക്ഷ്യം. ഉദ്യോഗസ്ഥരില്ലാതെതന്നെ ചെക്കിങ് നടക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്,അമിത വേഗത,മൊബൈൽ ഫോൺ ഉപയോഗം, വ്യാജ നമ്പർ, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിൾ ഉപയോഗം തുടങ്ങിയവയെല്ലാം ക്യാമറയിൽ വ്യക്തമായി പതിയും. രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം എ.ഐ. ക്യാമറയിൽ പതിയും. ബൈക്കിൽ രണ്ടിൽ കൂടുതൽ ആളുകളെ കയറ്റിയാൽവരെ ക്യാമറ പിടിക്കും. 800 മീറ്റർ ദൂരത്തുനിന്ന് വാഹനത്തിന്റെ മുൻഗ്ലാസിലൂടെ ഉള്ളിലെ കാര്യങ്ങൾ ക്യാമറ പകർത്തും. നമ്പർ പ്ലേറ്റടക്കമുള്ള ചിത്രമായിരിക്കും...

തേർക്കയം പമ്പ് ഹൗസിലെ പാനൽ ബോർഡ്‌ കേടായത്;മന്ത്രിക്ക് നിവേദനം നൽകി

വേങ്ങര: പഞ്ചായത്തിലെ വലിയോറ തേർക്കയം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിലെ വയറിങ് സംവിധാനം ഏതു സമയത്തും തകരാറിൽ ആണെന്നും ഇത് ആധുനികവൽക്കരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വാർഡ്‌ മെമ്പർ യൂസുഫലി വലിയോറ നിവേദനം നൽകി. ഈ വിഷയത്തിൽവേണ്ട നടപടി സ്വീകരിക്കാൻ മെക്കാനിക്കൽ വിഭാഗം ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദേശം നൽകി.40 വർഷം മുമ്പ് തിരൂരങ്ങാടി മൈനർ ഇറിഗേഷൻ സെക്ഷന്റെ കീഴിൽ സ്ഥാപിച്ചതാണ് ഈ പമ്പ് ഹൗസ്. അന്നു സ്ഥാപിച്ചതാണ് ഇവിടത്തെ പാനൽ ബോർഡ്. ഇത് അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങളായി. പാനൽ സംവിധാനത്തിലെ കാലപ്പഴക്കം കാരണം ഇവിടെ വൈദ്യുതി വിതരണത്തിൽ തകരാർ ഉണ്ടായി ഇടയ്ക്കിടെ വെള്ളം പമ്പു ചെയ്യുന്നത് മുടങ്ങാറുണ്ട് ഇതുമൂലം പമ്പ് ഹൗസിലെ ചുറ്റുമുള്ള സ്ഥലങ്ങളിൽ ഷോക്ക് അനുഭവപ്പെടാറുണ്ട്. ഇവിടെയുള്ള ജീവനക്കാർ ജീവൻ പണയം വച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്. 300 ഏക്കറിലധികം വരുന്ന വലിയോറ പാടശേഖരത്തി ലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന പമ്പ് ഹൗസാണ് ഇത്. ഇവിടെ പൂർണമായും നെൽ കൃഷിയാണ് ചെയ്തു വരുന്നത്. പാടശേഖരത്തിലെ കർഷകർ വെള്ളത്തിനായി ആശ്രയിക്കുന്നത് ഈ പമ്പ് ഹൗസിനെയാണ്. വേനൽ തുടങ്...

ഇന്ത്യയിൽ റിപ്പോർട് ചെയ്തത് ഒമിക്രോൺ എക്സ്. ഇ അല്ല എന്ന് സ്ഥിതികരണം വന്നിരിക്കുന്നു.

മുംബൈയിൽ സ്ഥിരീകരിച്ചത് ഒമിക്രോൺ എക്സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം. ജീനോം സീക്വൻസ് വകഭേദത്തിലാണ് ഇത് കണ്ടെത്തിയത്. എക്സ് ഇ വകഭേദത്തിൻ്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ നേരത്തെ എക്സ് ഇ വകഭേദം സ്ഥിരീകരിച്ചു എന്ന് അറിയിച്ചത്. ഇന്ന് മുംബൈയിൽ സ്ഥിരീകരിച്ച 230 സാമ്പിളുകളിൽ 228 എണ്ണവും ഒമിക്രോൺ ആയിരുന്നു. ബാക്കിയുള്ള രണ്ട് സാമ്പിളുകളിൽ ഒരെണ്ണം കപ്പ വകഭേദവും മറ്റൊന്ന് എക്സ്ഇ വകഭേവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണിനെക്കാൾ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്സ് ഇ വകഭേദം. ഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. എന്ന വാർത്ത കഴിഞ്ഞ മണിക്കൂറുകളിൽ നിരവധി വാർത്ത മാധ്യമങ്ങളിൽ വന്നെങ്കിലും ഫൈനൽ റിസൾട്ടിൽ ഒമിക്രോൺ എക്സ്. ഇ അല്ല എന്ന സ്ഥിതികരണം വന്നിരിക്കുന്നു. ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ വകഭേദമെന്നും  ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്നും വാർത്തകൾ ഉണ്ടായിരുന്നു . ഇന്ന് മുംബൈയിൽ സ്ഥിരീകര...

മഞ്ചേരി 32ൽ ബസും ടിപ്പറും ജീപ്പും കുട്ടിയിടിച്ചപകടം ഒരാൾ മരിച്ചു നിരവതിപേർക്ക് പരുക്ക്

മഞ്ചേരി എടവണ്ണ റോഡിൽ മരത്താണി പത്തപ്പിരിയം 32 ൽ ബസ്സും പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 35 പേർക്ക് പരിക്ക്. ലോറി ഡ്രൈവർ കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണൻ ആണ് മരിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം നാല് മണിക്കാണ് അപകടം.  വളവിൽ ബസ് ലോറിയിലിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ലോറിയുടെ പിറകിലെ ജീപ്പിലും ഇടിച്ചു. മഞ്ചേരിയിൽ നിന്ന് നിലമ്പൂരിലക്ക് പോകുകയായിരുന്ന ദോസ്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറില്‍ മഴക്ക് സാധ്യത.today's rain NeWS

 ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കും. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ ലഭിക്കുക. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപം കടലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപം കടലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആന്‍ഡമാന്‍ ദ്വീപിനു സമീപം ഇന്തോനേഷ്യയിലെ സബാങ്ങില്‍ നിന്ന് 204 കി.മി വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഇന്ത്യയുടെ നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10.59 നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ കാംപ്‌ബെല്‍ ദ്വീപില്‍ നിന്ന് 63 കി.മി വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറയുന്നു. ഭൂചലനത്തെ തുടര്‍ന്ന് ഒരു രാജ്യവും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ചെമ്മാട് പുതിയ ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാൻ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. ഇനി അടിമുടി മാറ്റങ്ങൾ

തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടത്താന്‍ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. കൊണ്ടാണത്ത് ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാനും തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍  റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കും. യാത്രവാഹനങ്ങള്‍ക്കായിരിക്കും പ്രവേശനം. ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ ഒഴിവാക്കും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന്  സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ ചെമ്മാട് ടൗണ്‍ വഴിയും പോവും, താലൂക്ക് ആസ്പത്രി കാന്റീനിനു സമീപവും (ചന്ദ്രിക ഓഫീസ്) താലൂക്ക് ആസ്പത്രിക്ക് പിന്‍വശവും  തൃക്കുളം സ്‌കൂളിനു സമീപവും കോഴിക്കോട് റോഡില്‍ മീന്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു